Connect with us

പുരസ്‌കാര നേട്ടത്തില്‍ കാന്തന്‍. ആദിവാസികളുടെ റാവുള ഭാഷയിലുള്ള ആദ്യചിത്രം…

Malayalam Breaking News

പുരസ്‌കാര നേട്ടത്തില്‍ കാന്തന്‍. ആദിവാസികളുടെ റാവുള ഭാഷയിലുള്ള ആദ്യചിത്രം…

പുരസ്‌കാര നേട്ടത്തില്‍ കാന്തന്‍. ആദിവാസികളുടെ റാവുള ഭാഷയിലുള്ള ആദ്യചിത്രം…

കാന്തന്‍ ദി ലവര്‍ ഓഫ് കളര്‍ എന്ന ചിത്രത്തിന് മികച്ച കഥാചിത്രമെന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചപ്പോള്‍ ആരുമൊന്ന് അമ്പരന്ന് കാണും. പേര് പോലും കേള്‍ക്കാത്ത ചിത്രം, അവാര്‍ഡി നേടിയിരിക്കുന്നു… അമ്പരപ്പ് യാദൃശ്ചികം മാത്രം.ചിത്രം ഇതുവരെ തിയ്യേറ്ററുകലില്‍ റിലീസ് ചെയ്തിട്ടുമില്ല.

ഇന്ന് സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ അവഗണനയും അനീതിയും നേരിടുന്ന ജനവിഭാഗമാണ് ആദിവാസികള്‍. ഇതൊക്കെയാണ് ചിത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്നതും. ആദിവാസി ഭാഷയായ റാവുള ഭാഷയിലാണ് ചിത്രം കഥപറയുന്നത്. ഇത്തരത്തിലുള്ള ആദ്യ ചിത്രമാണിത്.

കേരളത്തിലെ അടിയവിഭാഗത്തില്‌പെട്ടവരുടെ ആചാരങ്ങളും അന്ധവിശ്വാസങ്ങളും അവര് അനുഭവിക്കുന്ന അവഹേളനവും അതിജീവന ശ്രമങ്ങളും ഏറെ തീവ്രമായാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിയ്ക്കുന്നതെന്നാണ് ചിത്രം കണ്ട ജൂറി വിലയിരുത്തിയിരിക്കുന്നത്. മധ്യപ്രദേശില്‍ ആദിവാസികള്ക്കിടയില് പ്രവര്ത്തിയ്ക്കുന്ന മലയാളിയായ സമരനായിക ദയാഭായ് തന്നെയാണ് ചിത്രത്തില്‍ മുഖ്യകഥാപാത്രമായി അഭിനയിച്ചിരിക്കുന്നത്.

വയനാട്ടിലെ തിരുനെല്ലി, നെങ്ങറ കോളനി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്. ഷെരീഫ് ഈസയാണ് ചിത്രത്തിന്റെ സംവിധായകന്. പ്രമോദ് കൂവ്വേരിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. കര്‍ഷകാത്മഹത്യ നടന്ന ഒരു കുടുംബത്തില്‍ ഒറ്റപ്പെട്ടുപോകുന്ന ഒരു 12 വയസ്സുകാരന്റെയും ഇത്തിയമ്മയുടെയും കഥയാണ് കാന്തന്റെ ഇതിവൃത്തം. ഇത്തിയമ്മയുടെ വേഷമാണ് ദയാബായി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ കാന്തന് എന്ന കഥാപാത്രത്തെ മാസ്റ്റര് പ്രജിത്ത് ആണ് അവതരിപ്പിച്ചിരിക്കുന്നത്.

സിനിമയിലുള്ള മറ്റ് പല കഥാപാത്രങ്ങളും ആദിവാസി വിഭാഗങ്ങളില് നിന്നുള്ളവര് തന്നെയാണ്. സിനിമാ സൗഹൃദകൂട്ടായ്മയാണ് നിര്മ്മാണം നിര്വ്വഹിച്ചിരിക്കുന്നത്.

Kanthan the lover of colour win kerala state film award

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top