ഫുള്‍ സെറ്റ് എല്ലാം ഓക്കെയാണെന്ന് തോന്നിയാല്‍ മാത്രമേ ആന്റണി പെരുമ്പാവൂർ പോവുകയുള്ളു… ഇല്ലെങ്കില്
30, 40 ദിവസം ഷൂട്ട് ഉണ്ടെങ്കില്‍ അവിടെ താമസിക്കും; തുറന്ന് പറഞ്ഞ് നിര്‍മ്മാതാവ് സന്തോഷ് ദാമോദരന്‍
ഫുള്‍ സെറ്റ് എല്ലാം ഓക്കെയാണെന്ന് തോന്നിയാല്‍ മാത്രമേ ആന്റണി പെരുമ്പാവൂർ പോവുകയുള്ളു… ഇല്ലെങ്കില്
30, 40 ദിവസം ഷൂട്ട് ഉണ്ടെങ്കില്‍ അവിടെ താമസിക്കും; തുറന്ന് പറഞ്ഞ് നിര്‍മ്മാതാവ് സന്തോഷ് ദാമോദരന്‍
ഫുള്‍ സെറ്റ് എല്ലാം ഓക്കെയാണെന്ന് തോന്നിയാല്‍ മാത്രമേ ആന്റണി പെരുമ്പാവൂർ പോവുകയുള്ളു… ഇല്ലെങ്കില്
30, 40 ദിവസം ഷൂട്ട് ഉണ്ടെങ്കില്‍ അവിടെ താമസിക്കും; തുറന്ന് പറഞ്ഞ് നിര്‍മ്മാതാവ് സന്തോഷ് ദാമോദരന്‍
മോഹൻലാലിന്റെ ഡ്രെെവറായി വന്ന് ഇന്ന് മലയാള സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള നിർമാതാക്കളിൽ ഒരാളായി മാറുകയായിരുന്നു ആന്റണി പെരുമ്പാവൂർ. മോഹൻലാലിൻറെ വിശ്വസ്തൻ കൂടിയാണ് ആന്റണി പെരുമ്പാവൂർ
ഇപ്പോഴിതാ ആന്റണി പെരുമ്പാവൂര്‍ വലിയ നിര്‍മ്മാതാവായി മാറാനുള്ള കാരണം പറഞ്ഞ് നടനും നിര്‍മ്മാതാവുമായ സന്തോഷ് ദാമോദരന്‍. കഴിവ് കൊണ്ട് മാത്രം ഇത്രയും വലുതായ ഒരാളാണ് ആന്റണി പെരുമ്പാവൂര്‍. ലാലേട്ടന്‍ എന്ന് പറഞ്ഞാല്‍ അത് കഴിഞ്ഞിട്ടേ പുള്ളിക്ക് ശ്വാസം പോലുമുള്ളൂ എന്നാണ് സന്തോഷ് ദാമോദരന്‍ പറയുന്നത്.
ചന്ദ്രോത്സവത്തിന്റെ സെറ്റില്‍ ആന്റണി വന്നതിനെ കുറിച്ചടക്കമുള്ള കാര്യങ്ങളാണ് സന്തോഷ് ദാമോദരന്‍ പങ്കുവച്ചിരിക്കുന്നത്. സാധാരണ സിനിമയ്ക്ക് പോകുമ്പോള്‍ ആന്റണി കൂടെ ഉണ്ടാവാറുണ്ട് അന്നൊക്കെ. ചന്ദ്രോത്സവം’ സമയത്ത് ആദ്യത്തെ രണ്ട് ദിവസം ഉണ്ടായിരുന്നു. അത് കഴിഞ്ഞിട്ട് പുള്ളി പോവുകയാണെന്ന് പറഞ്ഞിട്ട് തിരിച്ചു പോയി. അപ്പോള്‍ എന്റെടുത്ത് പറഞ്ഞു, ‘ചേട്ടന്‍ ഇവിടെ ഉണ്ടല്ലോ എനിക്കറിയാം നോക്കിക്കോളും, ഞാന്‍ പോവുകയാണ്’ എന്നൊക്കെ. ഭയങ്കര കെയറിങ് ആണ്. ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളതാണ്.
പുള്ളി ആദ്യം വന്നിട്ട് അവിടെ നിക്കും. ഫുള്‍ സെറ്റ് എല്ലാം ഓക്കെയാണെന്ന് തോന്നിയാല്‍ മാത്രമേ പുള്ളി പോവുകയുള്ളു. ഇല്ലെങ്കില് 30, 40 ദിവസം ഷൂട്ട് ഉണ്ടെങ്കില്‍ അവിടെ തന്നെ താമസിക്കും. ഫീല്‍ഗുഡ് ആണെന്ന് തോന്നിയാല്‍ മാത്രം പോകും. എത്ര വലിയ പ്രൊഡ്യൂസര്‍ എന്ന് പറഞ്ഞാലും ലാലേട്ടന്‍ എന്ന് പറഞ്ഞാല്‍ അത് കഴിഞ്ഞിട്ടേ പുള്ളിയുടെ ശ്വാസം പോലും ഉള്ളൂ.
പുള്ളിയുടെ കഴിവ് കൊണ്ട് മാത്രം ഇത്രയും വലുതായ ഒരാള്‍ എന്ന് മാത്രമേ ഞാന്‍ പറയുകയുള്ളു. പുള്ളി വളരെ പ്രാക്ടിക്കല്‍ ആയിട്ട് മുന്നോട്ട് പോയതിന്റെ സക്‌സസ് തന്നെയാണ് പുള്ളി ഇപ്പോ അനുഭവിക്കുന്നത്. അത്രയും വേറിട്ട് ചിന്തിക്കുന്ന, മുന്നോട്ട് ചിന്തിക്കുന്ന ആളാണ് ആന്റണി” എന്നാണ് നിര്‍മ്മാതാവ് ഒരു അഭിമുഖത്തില്‍ പറയുന്നത്.
മോഹന്‍ലാലിനെ നായകനാക്കി ‘കുരുക്ഷേത്ര’, ‘ചന്ദ്രോത്സവം’ തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ച നിര്‍മ്മാതാവാണ് സന്തോഷ്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...