Connect with us

തൊണ്ണൂറുകളിൽ വാങ്ങിയ വാഹനം വീണ്ടും പുത്തൻമോടിയോടെ സ്വന്തമാക്കി, രണ്ടുപേർക്കുംകൂടി നഗരത്തിലൂടെ ഇതിലൊരു സവാരിപോകണമെന്ന് ലേഖയോട് എംജി ശ്രീകുമാർ

Malayalam

തൊണ്ണൂറുകളിൽ വാങ്ങിയ വാഹനം വീണ്ടും പുത്തൻമോടിയോടെ സ്വന്തമാക്കി, രണ്ടുപേർക്കുംകൂടി നഗരത്തിലൂടെ ഇതിലൊരു സവാരിപോകണമെന്ന് ലേഖയോട് എംജി ശ്രീകുമാർ

തൊണ്ണൂറുകളിൽ വാങ്ങിയ വാഹനം വീണ്ടും പുത്തൻമോടിയോടെ സ്വന്തമാക്കി, രണ്ടുപേർക്കുംകൂടി നഗരത്തിലൂടെ ഇതിലൊരു സവാരിപോകണമെന്ന് ലേഖയോട് എംജി ശ്രീകുമാർ

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് എംജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും. പാട്ടും കംപോസിങ്ങും റിയാലിറ്റി ഷോയുമായി എം.ജി ശ്രീകുമാർ സജീവമാകുമ്പോൾ ഭാര്യ ലേഖ യുട്യൂബ് ചാനലുമായിട്ടാണ് മലയാളികളുടെ ഇടയിൽ സ്വീകാര്യത നേടിയത്. വർഷങ്ങളോളം നീണ്ട ലിവിങ് ടുഗെതർ ജീവിതത്തിന് ശേഷമാണ് എം.ജി ശ്രീകുമാറും ലേഖയും വിവാഹിതരായത്. അതുകൊണ്ടുതന്നെ ഇവരുടെ ജീവിത കഥ അറിയാൻ മലയാളികൾക്ക് ഏറെ താല്പര്യമാണ്. തങ്ങളുടെ വിവാഹത്തക്കുറിച്ച് പലപ്പോഴും തുറന്ന് പറഞ്ഞിട്ടുള്ള എം.ജി ശ്രീകുമാറിന്റേയും ലേഖയുടേയും വീഡിയോകൾ ശ്രദ്ധേയമായിരുന്നു.

ഇപ്പോഴിത എം.ജി ശ്രീകുമാർ വീണ്ടും വാർത്തകളിൽ നിറയുകയാണ്. തൊണ്ണൂറുകളിൽ താൻ വാങ്ങിയ വാഹനം വീണ്ടും പുത്തൻമോടി നൽകി സ്വന്തമാക്കിയിരിക്കുകയാണ് എം.ജി ശ്രീകുമാറും ഭാര്യ ലേഖയും. അണിഞ്ഞൊരുങ്ങി പുത്തൻ ചന്തവുമായി നിൽക്കുന്ന 99 മോഡൽ മാരുതി 800 എല്ലാവരുടേയും വാഹനപ്രേമികളുടെ ഹൃദയം കവരും. 1984ലാണ് പാട്ടുകാരനാകാൻ എം.ജി ശ്രീകുമാർ ചെന്നൈയിലെത്തുന്നത്. ആദ്യകാലത്ത് ഹോട്ടലിൽ താമസവും സ്റ്റുഡിയോയിൽ പോകുന്നതും ഓട്ടോയിലുമായിരുന്നു. പിന്നീട് എം.ജി ശ്രീകുമാറും കലാസംവിധായകൻ സാബു സിറിളും സുഹൃത്തുക്കളും ചേർന്ന് അഞ്ചുസെന്റ് സ്ഥലം വാങ്ങി ചെറിയ ഫ്ലാറ്റ് പണിതു.

പിന്നെയാണ് എം.ജി ശ്രീകുമാർ ഈ കാറ് വാങ്ങുന്നത്. 1999ൽ ഒന്നരലക്ഷം രൂപയാണ് താൻ നൽകിയത് എന്നാണ് എം.ജി ശ്രീകുമാർ ഓർക്കുന്നത്. നരസിംഹം, വല്യേട്ടൻ തുടങ്ങി ഒട്ടേറെ സിനിമകൾക്ക് പാടാൻ പോയത് ഈ കാറിലാണെന്നാണ് എം.ജി ശ്രീകുമാർ പറയുന്നത്. ഫ്ലാറ്റിൽ നിന്ന് സ്റ്റുഡിയോയിലേക്കും തിരിച്ചും പോകാനാണ് എം.ജി ശ്രീകുമാർ കൂടുതലും ഉപയോഗിച്ചത്. ആകെ ദൂരയോട്ടംപോയത് തിരുപ്പതിയിലും പുട്ടപർത്തിയിലും. 23 വർഷത്തിനുള്ളിൽ ഈ കാറ് ഓടിയത് 28000 കിലോമീറ്റർ ആണെന്നാണ് എംജി ശ്രീകുമാർ പറയുന്നത്. ടയറുപോലും മാറ്റിയിട്ടില്ലെന്നാണ് എംജി ശ്രീകുമാർ പറയുന്നത്.

ഒരു സൈക്കിളിൽപ്പോലും ഉരസിയിട്ടില്ല. ഇനി നമുക്ക് രണ്ടുപേർക്കുംകൂടി എറണാകുളം നഗരത്തിലൂടെ ഇതിലൊരു സവാരിപോകണം’ എന്നാണ് കാറ് പുതുക്കിയെുത്തതോടെ ശ്രീകുമാർ ഒപ്പമുണ്ടായിരുന്ന ഭാര്യ ലേഖയോട് പറയുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top