Actor
കാവ്യ പ്രിയപ്പെട്ടവൾ…;കലിതുള്ളി ദിലീപ് ചെയ്‌തത്…കാവ്യയെ തൊട്ടയാളുടെ കരണംപുകച്ചു! പിന്നാലെ സംഭവിച്ചത് ഞെട്ടിച്ചു
കാവ്യ പ്രിയപ്പെട്ടവൾ…;കലിതുള്ളി ദിലീപ് ചെയ്‌തത്…കാവ്യയെ തൊട്ടയാളുടെ കരണംപുകച്ചു! പിന്നാലെ സംഭവിച്ചത് ഞെട്ടിച്ചു
മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള ചിത്രങ്ങളിൽ ഒന്നാണ് ചന്ദ്രനുദിക്കുന്ന ദിക്കില്‍. ദിലീപ്, കാവ്യ മാധവന്‍, ലാല്‍, ബിജു മേനോന്‍, സംയുക്ത വര്‍മ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായ ഈ സിനിമ സംവിധാനം ചെയ്‌തത് ലാൽ ജോസ് ആയിരുന്നു. ഇപ്പോഴിതാ ഈ സിനിമയുടെ അവസാന ദിവസത്തെ ചിത്രീകരണത്തിനിടെ ഉണ്ടായ ഒരിക്കലും മറക്കാത്ത സംഭവമാണ് ലാൽ ജോസ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കുന്നത്.
ഷൂട്ടിംഗ് ടീം പോകുന്നിടത്തൊക്കെ അന്ന് രാവിലെ മുതല്‍ ഒരു മാരുതി ഒമിനി കാര്‍ പിന്തുടരുന്നതായി ശ്രദ്ധിച്ചിരുന്നു. ആ കാറിൽ കൊള്ളാവുന്നതിലുംഒരുപാട് ആളുകൾ ഫുള്‍ വെള്ളമടിച്ച് ഫിറ്റ് ആയിരുന്നു. എന്നാൽ മലയാളികളാണോ കന്നഡികരാണോ എന്നറിയില്ലായിരുന്നെന്നും ഇത് കണ്ടതോടെ പോകുന്ന സമയത്ത് അവന്മാരെ ഒന്ന് സൂക്ഷിക്കണം എന്ന് ദിലീപ് പറയുകയും ചെയ്തിരുന്നെന്നും ലാൽ ജോസ് പറയുന്നു.
തടാകക്കരയില്‍ കുറച്ച് ഭാഗം ഷൂട്ട് ചെയ്യാൻ ഉള്ളതിനാൽ ഇടയ്ക്ക് കാവ്യയ്ക്ക് വസ്ത്രം മാറാനായി തന്റെ അസിസ്റ്റന്റ് ഡയറ്കടറായ നിതീഷ് ജാവ ബൈക്കില്‍ യൂണിറ്റ് ബസിലേക്ക് കൊണ്ടു പോയി വരുമായിരുന്നു. അപ്പോൾ കാവ്യയുടെ അമ്മ ബസിലാകും ഉണ്ടായിരുന്നത്. എന്നാൽ ഇതിനിടെ വഴിയിൽ ആ മാരുതി ഒമ്‌നി വാനിലെ ചെറുപ്പക്കാരുണ്ടായിരുന്നെന്നും അവരുടെ കൈയിൽ ബിയര്‍ ബോട്ടിൽ ഉണ്ടായിരുന്നതായും ലാൽ ജോസ് പറഞ്ഞു.
ഒരു തവണ കാവ്യയുമായി ബൈക്കില്‍ പോകുമ്പോൾ അവന്മാര്‍ പുലഭ്യം പറയുകയും കണ്ണു പൊട്ടുന്ന തെറിയും മോശം കമന്റുമൊക്കെ പറയുകയും ചെയ്തത് പ്രശ്നമായി. നിതീഷ് ആജാനബാഹുവും ദേഷ്യക്കാരനുമാണ്. കാവ്യയെ കൊണ്ടിറക്കിയ ശേഷം അവൻ അവർക്കരികിൽ പോകാൻ നോക്കിയെങ്കിലും താൻ തടഞ്ഞു. ഇപ്പോൾ ഒന്നും ചെയ്യണ്ട അവസാന ഷൂട്ടിനെന്നൊക്കെ പറഞ്ഞു താനവനെ പിടിച്ചു നിര്‍ത്തി. കാരണം ആ പയ്യന്മാര്‍ സുല്‍ത്താന്‍ ബത്തേരിക്കാരായിരുന്നു. അന്നുതന്നെ സിനിമയുടെ പാക്കപ്പ് ചെയ്ത് കേരളത്തിലേക്ക് തിരികെ വരണമായിരുന്നു.
മാത്രമല്ല അന്ന് കാവ്യ ചെറിയ കുട്ടിയാണ്, എല്ലാവരുടേയും പ്രിയങ്കരിയായിരുന്നെന്നും അവളോട് അങ്ങനെ പറഞ്ഞത് എല്ലാവരേയും വിഷമിപ്പിച്ചെന്നും ലാൽ ജോസ് വ്യക്തമാക്കി. അതിനാൽ തന്നെ ഷൂട്ടിംഗ് തീര്‍ന്നാല്‍ അവന്മാര്‍ക്ക് പെരുന്നാള്‍ ആയിരിക്കും അതിനാല്‍ വേഗം വിട്ടോളാന്‍ പറയാന്‍ തന്റെ അസോസിയേറ്റ് ആയ വിനു ആനന്ദിനെ വിട്ടു. എന്നാൽ ഇതിനു പിന്നാലെ സംഭവിച്ചത് മറ്റൊന്നാണ്.
കാവ്യയുടെ ലാസ്റ്റ് ഷോട്ട് കഴിഞ്ഞ് കട്ട് പറഞ്ഞതും ദൂരെ നിന്നും ബഹളം കേട്ടു.തിരിഞ്ഞു നോക്കുമ്പോള്‍ കാണുന്നത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. സമാധാനിപ്പിച്ചു പറഞ്ഞ് വിടാന്‍ വിട്ട വിനു ആനന്ദ് ചാടി ആ കൂട്ടത്തിലെ ഒരുത്തന്റെ ചെകിട്ടത്ത് അടിക്കുക്കുകയായിരുന്നെന്നും അത് കണ്ടതും യൂണിറ്റിലുണ്ടായിരുന്നവര്‍ ഇളകിയോടിയെന്നും ലാൽ ജോസ് പറയുന്നു. പിന്നെ കാണുന്നത് ആ മദ്യപസംഘത്തെ യൂണിറ്റ് മൊത്തം അടിച്ച് നിലംപരിശാക്കുന്നതായിരുന്നെന്നെന്നും ലാൽ ജോസ് കൂട്ടിച്ചേർത്തു.