Actor
ആമിയെ പോലൊരു മകളെ സമ്മാനിച്ചതിന്, എന്റെ സാഹസിക യാത്രകൾക്ക് ഒപ്പം കൂടുന്നതിന് നന്ദി; വിവാഹവാർഷിക ദിനത്തിൽ അനൂപ്
ആമിയെ പോലൊരു മകളെ സമ്മാനിച്ചതിന്, എന്റെ സാഹസിക യാത്രകൾക്ക് ഒപ്പം കൂടുന്നതിന് നന്ദി; വിവാഹവാർഷിക ദിനത്തിൽ അനൂപ്

നടൻ, സംവിധായകൻ, ഗാനരചയിതാവ്, തിരകഥാകൃത്ത് എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് അനൂപ് മേനോൻ.
വിവാഹ വാർഷികാശംസകൾ അറിയിച്ച് അനൂപ് പങ്കുവച്ച പോസ്റ്റ് ശ്രദ്ധ നേടുന്നു. വിവാഹ വാർഷികാശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി. എന്റെ മണ്ടത്തരങ്ങളും ഭ്രാന്തുകളുമൊക്കെ സഹിക്കുന്നതിന് എന്റെ പ്രിയപ്പെട്ടവൾക്ക് നന്ദി. ആമിയെ പോലൊരു മകളെ സമ്മാനിച്ചതിന്, എന്റെ അച്ഛനും അമ്മയ്ക്കുമൊപ്പം നിൽക്കുന്നതിന്, എന്റെ സാഹസിക യാത്രകൾക്ക് ഒപ്പം കൂടുന്നതിന്, ഇത്ര നല്ല മനസ്സിനുടമയായതിന് എല്ലാത്തിനും നന്ദി” അനൂപ് കുറിച്ചു. അനവധി ആരാധകരും ചിത്രത്തിനു താഴെ ആശംസകൾ അറിയിച്ചിട്ടുണ്ട്.
2014 ഡിസംബർ 27 നാണ് അനൂപും ക്ഷേമ അലക്സാണ്ടറും വിവാഹിതരായത്. ക്ഷേമയുടെ രണ്ടാം വിവാഹമാണ്. ആദ്യ ഭർത്താവ് 2006 ൽ ഹൃദ്യയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. ക്ഷേമയുടെ ആദ്യ വിവാഹത്തിലുള്ള മകളാണ് ആമി.
രാകേഷ് ഗോപന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘തിമിംഗല വേട്ട’യാണ് അനൂപിന്റെ ഏറ്റവും പുതിയ ചിത്രം. ബൈജു സന്തോഷ്, കലാഭവൻ ഷാജോൺ, രമേഷ് പിഷാരടി, രാധിക രാധാകൃഷ്ണൻ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്.
മലയാളികൾ പരിചിതമായ തെലുങ്ക് താരമാണ് നന്ദമൂരി ബാലകൃഷണ. നടൻ്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ പ്രതിഫലം...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രശസ്ത സിനിമാ നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി. വളരെ ലളിതമായി ചേർത്തല സബ് രജിസ്ട്രാർ ഓഫീസിൽ വെച്ചായിരുന്നു വിവാഹം. അഞ്ജലി ഗീതയാണ്...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ ആദിവാസി ജനതയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് നടനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് അഭിഭാഷൻ....