Connect with us

മൂന്ന് നാലഞ്ച് ആളുകളുടെ രൂപങ്ങൾ ഒന്നിച്ച് ചേർത്താണ് ആ രൂപത്തിലേക്ക് എത്തിയത്, സ്കെച്ച് ചെയ്താണ് രൂപത്തിലേക്ക് കൊണ്ട് വന്നത്; കഥാപാത്രത്തെ കുറിച്ച് ദിലീപ് പറയുന്നു

Actor

മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. മിമിക്രിയിൽ നിന്നായിരുന്നു ദിലീപിന്റെ മലയാള സിനിമയിലേക്കുള്ള കാൽവെപ്പ്. ആദ്യം കമലിന്റെ സഹസംവിധായകനായി എത്തിയ ദിലീപ് പിന്നീട് പിന്നീട് അഭിനയത്തിലേക്ക് ചുവടുമാറ്റുകയായിരുന്നു.

ഒരിടവേളയ്ക്ക് ശേഷം സിനിമയിൽ വീണ്ടും സജീവമാകുവാനുള്ള തയ്യാറെടുപ്പിലാണ് ദിലീപ്. അണിയറയിൽ നിരവധി ചിത്രങ്ങളാണ് ഒരുങ്ങുന്നത്. ഇന്ന് മലയാളത്തിലെ ഏറ്റവും വലിയ നടനും, നിർമാതാവും, ഡിസ്ട്രിബൂട്ടറും ഒക്കെയാണ് ദിലീപ്

നിരവധി വ്യത്യസ്ത വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ള ദിലീപിന്റെ കരിയറിൽ വഴിത്തിരിവായ ചിത്രങ്ങളിൽ ഒന്നാണ് കുഞ്ഞിക്കൂനന്‍. ഡബിള്‍ റോളിലാണ് ദിലീപ് ചിത്രത്തിൽ അഭിനയിച്ചത്. വിമല്‍കുമാര്‍, പ്രസാദ് എന്നിങ്ങനെ രണ്ടു വേഷങ്ങളാണ് നടൻ അവതരിപ്പിച്ചത്. നവ്യ നായർ മന്യ എന്നിവരായിരുന്നുചിത്രത്തിൽ നായികമാരായത്. ചിത്രത്തിൽ അമ്പരപ്പിക്കുന്ന വേഷപ്പകർച്ചയായിരുന്നു ദിലീപിന്റേത്.

കുഞ്ഞിക്കൂനൻ ആവുന്നതിന് നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച് ഒരിക്കൽ ദിലീപ് തുറന്നുപറഞ്ഞിരുന്നു. അങ്ങനെ ഒരു രൂപത്തിനായി നാലഞ്ച് പേരുടെ രൂപം റെഫർ ചെയ്തിട്ടുണ്ടെന്നും അവസാനം സ്കെച്ച് ചെയ്ത് അങ്ങനെയൊരു രൂപം തീരുമാനിക്കുകയായിരുന്നു എന്നുമാണ് ദിലീപ് പറഞ്ഞത്.

‘കുഞ്ഞിക്കഞ്ഞന് ശരിക്കും പറഞ്ഞാൽ അഞ്ചാറ് മാസത്തെ പ്രയത്‌നം തന്നെയുണ്ട്. അത് മാത്രമല്ല, ഒരു മൂന്ന് നാലഞ്ച് ആളുകളുടെ രൂപങ്ങൾ ഒന്നിച്ച് ചേർത്താണ് അങ്ങനെ ഒരു രൂപത്തിലേക്ക് എത്തിയത്. എല്ലാവർക്കും വളരെ ഓമനത്തം തോന്നുന്ന ഒരു കഥാപാത്രമാണത്. നമ്മൾ തന്നെ സ്കെച്ച് ചെയ്താണ് ആ രൂപത്തിലേക്ക് കൊണ്ട് വന്നത്. ചെയ്ത് നോക്കിയ ശേഷം ഇത് ഒക്കെയാണ് എന്ന നിലയ്ക്ക് അത് ഉറപ്പിക്കുകയായിരുന്നു,’ ദിലീപ് പറഞ്ഞു.

More in Actor

Trending