Connect with us

ചാര്‍ലി ചാപ്ലിന്റെ ഭൗതിക ശരീരം മോഷ്ടിക്കപ്പെട്ടു; തിരികെ ലഭിക്കാനായി ആവശ്യപ്പെട്ടത് ആറ് ലക്ഷം ഡോളര്‍; ഇന്ന് ചാര്‍ളി ചാപ്ലിന്റെ ഓര്‍മ്മദിനം

News

ചാര്‍ലി ചാപ്ലിന്റെ ഭൗതിക ശരീരം മോഷ്ടിക്കപ്പെട്ടു; തിരികെ ലഭിക്കാനായി ആവശ്യപ്പെട്ടത് ആറ് ലക്ഷം ഡോളര്‍; ഇന്ന് ചാര്‍ളി ചാപ്ലിന്റെ ഓര്‍മ്മദിനം

ചാര്‍ലി ചാപ്ലിന്റെ ഭൗതിക ശരീരം മോഷ്ടിക്കപ്പെട്ടു; തിരികെ ലഭിക്കാനായി ആവശ്യപ്പെട്ടത് ആറ് ലക്ഷം ഡോളര്‍; ഇന്ന് ചാര്‍ളി ചാപ്ലിന്റെ ഓര്‍മ്മദിനം

വിഖ്യാത കൊമേഡിയന്‍, സ്ലാപ്സ്റ്റിക് കോമഡിയിലൂടെ ലോകത്തെ മുഴുവന്‍ കൈയിലെടുത്ത അതുല്യ പ്രതിഭ. ചാര്‍ലി ചാപ്ലിന് വിശേഷണങ്ങളേറെയാണ്. ഇന്ന് ചാര്‍ളി ചാപ്ലിന്റെ ഓര്‍മ്മദിനം. തലയില്‍ കറുത്ത തൊപ്പി, കയ്യില്‍ നീളന്‍ വടി, പാകമല്ലാത്ത പാന്റ്‌സും നീളന്‍ ഷൂസും, ചുവടുകള്‍ ചടുലമെങ്കിലും മുഖത്ത് ദൈന്യത, എന്നാല്‍ കുറുമീശയുള്ള ചുണ്ടിലെ പുഞ്ചിരി അതിനെ മറയ്ക്കുന്നു. ഇങ്ങനെ ലോകസിനിമയില്‍ ഒരാള്‍ മാത്രം. ചാര്‍ലി ചാപ്ലിന്‍.

കഥ, തിരക്കഥ, സംവിധാനം, സംഗീത സംവിധാനം, നിര്‍മ്മാണം, സിനിമയിലുടെ വിവിധ മേഖലകളില്‍ ചാപ്ലിന്‍ കയ്യൊപ്പു ചാര്‍ത്തി. ഓരോ മാത്രയും ചലനാത്മകമായിരിക്കണം ചലച്ചിത്രമെന്ന് കാട്ടിത്തന്നു. സെല്ലുലോയ്ഡില്‍ ചിരിപ്പിക്കുമ്പോഴും ജീവിതത്തിന്റെ ഫ്രെയിമുകളില്‍ ചാപ്ലിന്‍ കരയുകയായിരുന്നു. 1977 ഡിസംബര്‍ 25ന്, ജീവിതത്തോട് വിടപറയും വരെ, ചാപ്ലിന്‍ തന്റെ ദുഃഖത്തെയും ഈ വിധം കാല്‍പനികമാക്കി: ‘എനിക്ക് മഴയത്ത് നടക്കാന്‍ ഇഷ്ടമാണ്; കാരണം, ആരും എന്റെ കണ്ണീര്‍ കാണില്ല.’

വ്യക്തി ജീവിതത്തില്‍ നിരവധി തിരിച്ചടികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും സ്‌ക്രീനില്‍ വരുമ്പോള്‍ ഒരിക്കല്‍ പോലും വിഷാദത്തിന്റെ ഒരു ലാഞ്ജന പോലുമില്ലാതെ നമ്മെ ചിരിപ്പിച്ച ചാര്‍ലി ചാപ്ലിനെ, എന്നാല്‍ മരണശേഷവും ദുരിതം അലട്ടിയിരുന്നു. 1952 ല്‍ ജോസഫ് മക്കാര്‍ത്തി ചാര്‍ലിന്‍ ചാപ്ലിനെ കമ്യൂണിസ്‌റ്റെന്ന് മുദ്രകുത്തിയതോടെ യൂറോപ്പിലായിരുന്ന ചാര്‍ലി ചാപ്ലിനെ തിരികെ പ്രവേശിക്കാന്‍ അമേരിക്ക വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പറിച്ചുനടപ്പെട്ടു.

ലോകമെമ്പാടും ക്രിസ്മസ് ആഘോഷത്തില്‍ മുഴുകിയ ഒരു രാത്രിയാണ് ചാര്‍ലി ചാപ്ലിന്‍ ലോകത്തോട് വിടപറഞ്ഞത്. 1977 ഡിസംബര്‍ 25ന് ഉറക്കത്തില്‍ സ്‌ട്രോക്ക് ബാധിച്ചായിരുന്നു മരണം. ചാര്‍ലി ചാപ്ലിന്റെ ആഗ്രഹം പോലെ തന്നെ കോര്‍ഷര്‍ വെവിലെ കൊച്ചുപള്ളിയില്‍ സ്വകാര്യ ചടങ്ങുകളോടെ അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌ക്കരിക്കപ്പെട്ടു.

എന്നാല്‍ രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഗ്രാമവാസികള്‍ ഞെട്ടിക്കുന്ന കാഴ്ച കാണുന്നത്. ചാര്‍ലി ചാപ്ലിന്റെ കല്ലറ ആരോ തുറന്നിരിക്കുന്നു..അതിനകത്ത് ഭൗതികാവശിഷ്ടങ്ങളും കാണാനില്ല! തൊട്ടുപിന്നാലെ ചാപ്ലിന്റെ ഭാര്യ ഊനയെ തേടി 27 ഫോണ്‍ കോളുകളാണ് എത്തിയത്. ആറ് ലക്ഷം ഡോളര്‍ നല്‍കാതെ ഭൗതികദേഹം ലഭിക്കില്ലെന്നായിരുന്നു ഭീഷണി. എന്നാല്‍ ഊന പണം നല്‍കാന്‍ തയാറായിരുന്നില്ല. ഫോണ്‍ കോളുകള്‍ നിരീക്ഷിക്കുകയായിരുന്നു സ്വിസ് പൊലീസ് ഒടുവില്‍ മോഷ്ടാവിനെ കൈയോടെ പിടികൂടി.

മെയ് 14ന് ഇരുപത്തിയഞ്ചുകാരനായ റോമന്‍ വാര്‍ദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചാപ്ലിനെ ദ്രോഹിക്കുകയായിരുന്നില്ല ഉദ്ദേശമെന്നും പണത്തിന് വേണ്ടിയാണ് ഇത് ചെയ്തതെന്നും അയാള്‍ കുറ്റസമ്മതം നടത്തി. ഒടുവില്‍ ഊന മോഷ്ടാവിന് മാപ്പ് നല്‍കി. ഭൗതികാവശിഷ്ടങ്ങള്‍ വീണ്ടും കല്ലറയില്‍ നിക്ഷേപിക്കുകയും ചെയ്തു.

More in News

Trending

Recent

To Top