Connect with us

‘അച്ഛന് പേര് ദോഷം കേള്‍പ്പിക്കരുത് ഈ വരവില്‍ എന്നാണ് കരുതിയത് ; തിരച്ചു വരവിനെ കുറിച്ച് ആന്‍ അഗസ്റ്റിന്‍!

Movies

‘അച്ഛന് പേര് ദോഷം കേള്‍പ്പിക്കരുത് ഈ വരവില്‍ എന്നാണ് കരുതിയത് ; തിരച്ചു വരവിനെ കുറിച്ച് ആന്‍ അഗസ്റ്റിന്‍!

‘അച്ഛന് പേര് ദോഷം കേള്‍പ്പിക്കരുത് ഈ വരവില്‍ എന്നാണ് കരുതിയത് ; തിരച്ചു വരവിനെ കുറിച്ച് ആന്‍ അഗസ്റ്റിന്‍!

എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച അഭിനേത്രിയാണ് ആന്‍ അഗസ്റ്റിന്‍. അച്ഛന്‍ അഗസ്റ്റിന്റെ പാത പിന്തുടര്‍ന്ന് സിനിമയില്‍ എത്തിയ ആന്‍ മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റുകയായിരുന്നു.

അഗസ്റ്റിന് മലയാളികള്‍ നല്‍കികയിരുന്ന സ്നേഹം മകള്‍ക്കും നല്‍കിയിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളിലാണ് ആന്‍ അഗസ്റ്റിന്‍ അഭിനയിച്ചിട്ടുള്ളത്.2013 ല്‍ ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിന് സംസ്ഥാന അവാര്‍ഡും താരത്തിന് ലഭിച്ചു.

ഒരിടവേളയ്ക്ക് ശേഷം വീണ്ടും ബിഗ് സ്‌ക്രീനില്‍ നിറയുകയാണ് ആന്‍ അഗസ്റ്റിന്‍. കാലഘട്ടങ്ങളുടെ വ്യത്യാസങ്ങളെ മറികടന്ന് സിനിമയിലേയ്ക്ക് വരുമ്പോള്‍ പോലും ഒരപരിചിതത്വവും കൂടാതെയാണ് ആന്‍ എത്തുന്നത്. സുരാജ് വെഞ്ഞാറമ്മൂടിനൊപ്പം ഓട്ടോറിക്ഷക്കാരന്റെ ഭാര്യയായി ആന്‍ എത്തുമ്പോള്‍ മലയാള സിനിമ പ്രതീക്ഷിക്കുന്നത് മികച്ച തിരിച്ചുവരവുകൂടിയാണ്. എന്നാല്‍ ഈ തിരിച്ചുവരവ് ഒരു ബാധ്യതയാകാന്‍ പാടില്ല എന്നാണ് ആന്‍ പറയുന്നത്. ആളുകള്‍ മികച്ച പ്രകടനം എന്ന് പറഞ്ഞില്ലെങ്കിലും തിരിച്ച് വരേണ്ടിയിരുന്നില്ല എന്നാണ് താരം പറയുന്നത്. ഒരു അഭിമുഖത്തില്‍ സിനിമ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് ആന്‍ അഗസ്റ്റിന്‍.

ഹരികുമാര്‍ സര്‍ എന്നെ വിളിച്ച് സിനിമയുടെ കഥ പറഞ്ഞു. അദ്ദേഹം കഥ പറഞ്ഞ് കഴിഞ്ഞപ്പോഴേയ്ക്കും എനിക്ക് ഒരു കണ്‍ഫ്യൂഷനാണുണ്ടായത്. കാരണം ഈ കഥാപാത്രം ഞാന്‍ അവതരിപ്പിച്ചാല്‍ മതിയോ എന്ന് ഞാന്‍ സൈറിനോട് ചോദിച്ചു. സര്‍ കോണ്‍ഫിഡന്റാണെങ്കില്‍ ഞാന്‍ ചെയ്യാമെന്നും പറഞ്ഞു. അങ്ങനെ അദ്ദേഹം തന്നെ ഝൈര്യമാണ് ഈ സിനിമയിലേയ്ക്ക എന്നെ എത്തിച്ചത്. സിനിമയില്‍ നിന്നും മാറി നില്‍ക്കാന്‍ തുടങ്ങിയിട്ട് ഒരുപാട് കാലമായതുകൊണ്ട് തന്നെ കുറച്ച് ബുദ്ധിമുട്ടായിരുന്നു.

ഷൂട്ടിന്റെ ആദ്യ ദിവസങ്ങളില്‍ ചെറിയ പേടിയോ ടെന്‍ഷനോ അങ്ങനെ എന്തൊക്കെയോ ഉണ്ടായിരുന്നു. പക്ഷേ ഹരികുമാര്‍ സാറും സുരാജേട്ടനും എനിക്ക് വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നതുകൊണ്ട് സിനിമയും വിലയ ബുദ്ധിമുട്ടായിതോന്നിയില്ല. ഇവയ്‌ക്കെല്ലാം പുറമേ എന്നെ ടെന്‍ഷനടിപ്പിച്ച മറ്റൊരു ഘടകം ഓട്ടോ ഓടിക്കുന്നതായിരുന്നു. മാഹി പോലെ തിരക്കുള്ള ഒരു സ്ഥലത്തുകൂടി ഓട്ടോയും ഓടിച്ച് പോകണം, പല സ്ഥത്തായി നിര്‍ത്തുകയയും സ്റ്റാര്‍ട്ട് ചെയ്യുകയും വേണം. കുറച്ച് ദിവസം അത് വലിയ പ്രയാസമുള്ള കാര്യമായിരുന്നു. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ കോണ്‍ഫിഡന്‍സ് കൂടിയിട്ട് ഓട്ടോ ഓടിക്കുന്നതില്‍ എക്‌സ്പിരിമെന്റ് ചെയ്യാന്‍ തുടങ്ങി.

സിനിമയിലേയ്ക്ക് തിരിച്ചുവരുന്നപ്പോഴും എനിക്ക് വലിയ വ്യത്യാസങ്ങളൊന്നും തോന്നിയിട്ടില്ല. ഒന്നാമത്തെ കാര്യം ഷൂട്ടിംഗ് ലൊക്കേഷനായി തിരഞ്ഞെടുത്ത മാഹി എനിക്ക് വളരെ പരിചയമുള്ള എന്റെ നാടാണ്. പിന്നെ ക്യാമറ ചെയ്തത് അഴകപ്പന്‍ സര്‍ ആയിരുന്നു. പപ്പയുടെ സുഹൃത്താണ് അദ്ദേഹവും. ഇതൊക്കെക്കൊണ്ട്തന്നെ സിനിമയിലേയ്ക്ക് തിരിച്ചെത്തുമ്പോഴും എനിക്ക് വലിയ അപരിചിതത്വമൊന്നും തോന്നിയിട്ടില്ല. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എം. മുകുന്ദന്റെ കഥയും അദ്ദേഹം തന്നെ തിരക്കഥയെഴുതുന്ന സിനിമയുമാണ്. ചില ദിവസങ്ങളില്‍ അദ്ദേഹം ഷൂട്ട് കാണാന്‍വരും. അദ്ദേഹത്തെ കാണുമ്പോള്‍ എനിക്ക് നല്ല പേടിതോന്നാറുണ്ട്. സ്വന്തം കഥാപാത്രത്തെ നേരില്‍ കാണുമ്പോള്‍ അദ്ദേഹം തൃപ്തനായിരിക്കുമോ എന്നൊക്കെയുള്ള സംശയങ്ങളാണ് എനിക്ക് തോന്നിയത്. പക്ഷേ ചില ദിവസങ്ങളില്‍ നന്നായിട്ടുണ്ട് എന്നൊക്കെ അദ്ദേഹം പറയും. അത് എനിക്കും വലിയ സന്തോഷം തരുന്നകാര്യമാണ്.

എല്‍സമ്മ എന്ന ആണ്‍കുട്ടിയില്‍ ഒന്നിച്ച് അഭിനയിച്ചതുകൊണ്ട് സുരാജേട്ടനുമായി നല്ല ഒരു ബന്ധമുണ്ട്. എല്‍സമ്മയില്‍ കോംബിനേഷന്‍ സീനുകള്‍ കുറവായിരുന്നെങ്കിലും അവിടം മുതല്‍ അദ്ദേഹത്തെ അറിയാം. ഓട്ടോറിക്ഷക്കാരനിലേയ്ക്ക് വന്നപ്പോള്‍ അദ്ദേഹം കുറച്ചുകൂടി സപ്പോര്‍ട്ടീവ് ആയിരുന്നു. സിനിമയില്‍ എനിക്ക് വലിയ ഒരു ഇടവേള വന്നിരുന്നതുകൊണ്ട് തന്നെ അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ എനിക്ക് പറഞ്ഞുതന്നു. എന്നെ സംബന്ധിച്ചിടത്തോളം അത് വലിയ സഹായവുമായിരുന്നു. ഷൂട്ട് തുടങ്ങി ആദ്യ ദിവസം മുതല്‍ ഞങ്ങള്‍ ടേക്കിന് മുന്‍പ് പോയിരുന്ന് പ്രാക്ടീസ് ചെയ്യും. ഷൂട്ട് തീരുന്നതുവരെ അങ്ങനെയാണ് ചെയ്തത്.
സിനിമയിലേയ്ക്ക് തിരിച്ചുവരണം എന്ന് ആഗ്രഹിക്കുന്ന സമയത്ത് എന്റടുത്ത് വന്ന സ്‌ക്രിപ്റ്റ് ഇതാണ്. സിനിമയുടെ കഥയാണെങ്കിലും ടീം ആണെങ്കിലും എനിക്ക് വളരെ മികച്ചതായിത്തന്നെ തോന്നി. അങ്ങനെയാണ് സിനിമയിലേയ്ക്ക വരുന്നത്. സിനിമ കണ്ടുകഴിയുമ്പോള്‍ എന്തിനാ തിരിച്ചുവന്നത് എന്ന് ആരും ചോദിക്കരുത് എന്ന് മാത്രമാണ് ഞാന്‍ ആഗ്രഹിച്ചത്. അച്ഛന് പേര്‌ദോഷം കേള്‍പ്പിക്കരുത് ഈ വരവില്‍ എന്നാണ് കരുതിയത്. സിനിമ എന്നൊരു ലോകം എന്റെ മനസ്സില്‍ ഉണ്ടായിരുന്നില്ല. ഞാനൊരിക്കലും സിനിമയിലേയ്ക്ക് വന്നതും വളരെ എളുപ്പത്തിലായിരുന്നു. പക്ഷേ അങ്ങനെ വന്നതുകൊണ്ട് എനിക്ക് ആ അവസരങ്ങളെ വാല്യു ചെയ്യാന്‍ പറ്റിയിട്ടില്ല. ഇപ്പൊ എനിക്കതില്‍ ബുദ്ധിമുട്ടും തോന്നുന്നുണ്ട്. നമ്മള്‍ കുറച്ച് സ്ട്രഗിളൊക്കെ ചെയ്ത് വന്നാല്‍ കുറേക്കൂട് പാഷണേറ്റായിരിക്കും.

More in Movies

Trending

Recent

To Top