അനസുമായുള്ള ലിവിങ് ടുഗെദര്‍ ബന്ധത്തിലെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയി രിക്കുകയാണ് നടി അഞ്ജലി അമീര്‍.പങ്കാളിയായ അനസില്‍ നിന്നും വധഭീഷണിയുണ്ടെന്ന് പറഞ്ഞുകൊണ്ട് അഞ്ജലി ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് ആദ്യം ഈ കാര്യം വെളിപ്പെടുത്തിയത്.ഇപ്പോഴിതാ ഒരു മാധ്യമത്തിലെ ഷോയിലൂടെയാണ് കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്.
മറ്റൊരു പെണ്‍കുട്ടിയുമായി അനസിന്റെ വിവാഹ നിശ്ചയവും നടത്തിയിരുന്നുവെന്നും അഞ്ജലി പറയുന്നു. ഭര്‍ത്താവില്ലാത്ത സ്ത്രീ തങ്ങളുടെ വീട്ടില്‍ വന്നു താമസിച്ചിരുന്നു. അവരുടെ ഫോണില്‍ നിന്ന് കോള്‍ റെക്കോര്‍ഡുകളും കിട്ടി. അനസ് ഫേസ്ബുക്കിലൂടെ പല പെണ്‍കുട്ടികളുമായും ബന്ധം പുലര്‍ത്തിയിരുന്നുവെന്നും അഞ്ജലി പറയുന്നു.
ഒരു ജോലിക്കും പോകാതെ, തന്നെ ശാരീരികമായും മാനസികമായും അയാള്‍ പീഡിപ്പിക്കുകയായിരുന്നു. തന്നോട് വളരെ പൊസ്സസീവ് ആയി പെരുമാറുകയും അതേസമയം നിരവധി സ്ത്രീകളുമായി അനസിന് ബന്ധമുണ്ടായിരുന്നുവെന്നും അഞ്ജലി പറയുന്നുണ്ട്. ഇത് വലിയ ചര്‍ച്ചാവിഷയമായതോടെ അനസിന്റെ മറുപടിയും പിന്നാലെ എത്തിയിരുന്നു.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...