Connect with us

ആ നടിമാരെല്ലാം ഇവിടുണ്ട്.. മലയാള ചലച്ചിത്രലോകത്ത് നിന്നും അപ്രത്യക്ഷരായ നടിമാരെ കാണാം!

Malayalam

ആ നടിമാരെല്ലാം ഇവിടുണ്ട്.. മലയാള ചലച്ചിത്രലോകത്ത് നിന്നും അപ്രത്യക്ഷരായ നടിമാരെ കാണാം!

ആ നടിമാരെല്ലാം ഇവിടുണ്ട്.. മലയാള ചലച്ചിത്രലോകത്ത് നിന്നും അപ്രത്യക്ഷരായ നടിമാരെ കാണാം!

തെന്നിന്ത്യന്‍ ഭാഷകളില്‍ നിറഞ്ഞു നില്‍ക്കുന്ന നായികമാരില്‍ ഒട്ടുമിക്ക ആള്‍ക്കാരും തുടക്കത്തില്‍ അഭിനയിച്ചിട്ടുണ്ടാവുക മലയാളം സിനിമകളിലായിരിക്കും. തുടര്‍ന്നാവാം തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലുമൊക്കെ അവര്‍ തിളങ്ങിയിട്ടുണ്ടാകുക. അസിന്‍ തോട്ടുങ്കലും പാര്‍വതി തിരുവോത്തും എന്തിനേറെ നയന്‍താരയും കീര്‍ത്തി സുരേഷും വരെ അതിന്റെ മാതൃകകളാണ്. എന്നാല്‍ ഇതിനൊക്കെ മറുച്ചും സംഭവിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ ചിത്രങ്ങളില്‍ തല കാണിച്ച ശേഷം ഒരു വിവരങ്ങളും ബാക്കിയാക്കാത്ത താരങ്ങളും മലയാള സിനിമയിലുണ്ട്. അത്തരത്തില്‍ കുറച്ച് നായികനടിമാരെ തിരയുകയാണ് ഇവിടെ.

റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിലേക്ക് നിരവധി നായികമാരെത്തിയിട്ടുണ്ട്. അക്കൂട്ടരില്‍ ഒരാളാണ് അഖില ശശിധരന്‍. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധയാകര്‍ഷിച്ച അഖില വീണ്ടും പ്രത്യക്ഷപ്പെട്ടത് മറ്റൊരു ഷോയുടെ അവതാരകയുടെ വേഷത്തിലാണ്. തുടര്‍ന്ന് പൊടുന്നനെയാണ് അഖിലയെ നായികയാക്കി ദിലീപ് നായകനാകുന്ന ചിത്രം പ്രഖ്യാപിച്ചത്. കാര്യസ്ഥന്‍ എന്ന് പേരിട്ടിരുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരന്നത്. ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അഴിയ പിന്നീട് പൃഥ്വിരാജ് നായകനായ തേജോഭായി ആന്റ് ഫാമിലിയില്‍ നായികയായി പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും പിന്നീട് നടിയുടെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

2005ല്‍ ടി. ഹരിഹരന്‍ സംവിധാനം ചെയ്ത ‘മയൂഖം’ എന്ന ചിത്രത്തില്‍ നളിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഭിനയ രംഗത്തെത്തിയ വന്ദന മേനോന്‍ചുരുക്കം ചില ചിത്രങ്ങളുടെ ഭാഗമായി. പിന്നീട് 2007ല്‍ കെ.മധു സംവിധാനം ചെയ്ത ‘നാദിയ കൊല്ലപെട്ട രാത്രി’ എന്ന ചിത്രത്തില്‍ ശ്രേയ മരിയ എന്ന ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. തുടര്‍ന്ന് റാസ്പുടിന്‍, സിംഹാസനം, ഉലകം ചുറ്റു ബാലിബന്‍, കാര്യസ്ഥന്‍, ഹാപ്പി ഹസ്ബെന്‍ഡ്സ് എന്നീ ചിത്രങ്ങളിലും വന്ദന ഭാഗമായിരുന്നു. തുടര്‍ന്നാണ് താരത്തിന്റെ സാന്നിധ്യം മലയാള സിനിമയില്‍ നിന്ന് അപ്രത്യക്ഷമായത്.
രാധ വര്‍മ്മ, സുനിത വര്‍മ്മ എന്നീ രണ്ട് പേരുകളില്‍ അറിയപ്പെട്ടിരുന്ന ഗ്ലാമര്‍ നായികയായിരുന്നു ഈ നടി. ക്രേസി ഗോപാലന്‍, ഡോക്ടര്‍ പേഷ്യന്റ്, എഗൈന്‍ കാസര്‍ഗോഡ് കാദര്‍ഭായ്, പൊലീസ് മാമന്‍, വണ്ടര്‍ഫുള്‍ ജേര്‍ണി, പോയ് മറഞ്ഞു പറയാതെ എന്നീ വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് സുനിത മലയാളത്തില്‍ ചെയ്തിട്ടുള്ളത്. മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയുടെ പൊടുന്നനെയുള്ള അപ്രത്യക്ഷമാകല്‍ മലയാളി മനസുകളില്‍ ഈ നടിയിപ്പോ എവിടെ എന്ന ചോദ്യം ഒരിക്കലെങ്കിലും ഉയര്‍ത്തിയിട്ടുണ്ടാകും.

നടന്‍ രതീഷിന്റെ മകള്‍ എന്ന ലേബലോടെയാണ് പാര്‍വതി രതീഷ് മലയാള സിനിമയില്‍ നായികയായെത്തിയത്. പൂച്ചക്കണ്ണുമായി മലയാള സിനിമയിലേക്കെത്തിയ പാര്‍വതി രതീഷ് മലയാളികളുടെ നായികാസങ്കല്‍പത്തില്‍ വേറിട്ട ഇരിപ്പിടമുറപ്പിച്ചു. പിന്നീട് വിവാഹിതയായതോടെ നടി അഭിനയത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

മമ്മൂട്ടി നായകനായ ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെയാണ് നടി ജ്യോതി കൃഷ്ണ മലയാള സിനിമാ മേഖലയിലേക്കെത്തുന്നത്. തുടര്‍ന്ന് ഒരുപിടി ചിത്രങ്ങളില്‍ നായികയായി. ഗോഡ് ഫാദര്‍, ഇത് പാതിരാ മണല്‍, ലിസ്സാമ്മയുടെ വീട്, ഞാന്‍ എന്നീ ചുരുക്കം ചില ചിത്രങ്ങളില്‍ മാത്രം കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം പിന്നീട് വാര്‍ത്തകളില്‍ നിറഞ്ഞത് വിവാഹത്തോടെയാണ്. പിന്നീട് അഭിനയം പൂര്‍ണമായി വിട്ടതിനാലാകണം ഇപ്പോള്‍ സിനിമകളിലൊന്നും കാണാറില്ല.

ബാലതാരമായെത്തി മലയാളം, തമിഴ് സിനിമകളില്‍ തിളങ്ങിയ ശ്യാമിലി നീണ്ട ഇടവേളയ്ക്ക് ശേഷം തെലുങ്ക് ചിത്രത്തിലൂടെയാണ് നായികയായി മാറിയത്. അതിനും ശേഷമാണ് മലയാളത്തില്‍ ശ്യാമിലി നായികയായി എത്തുന്നത്. കുഞ്ചാക്കോ ബോബന്‍ നായകനായ വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിലൂടെയായിരുന്നു ശ്യാമിലിയുടെ മലയാള സിനിമയിലെ നായികയായുള്ള അരങ്ങേറ്റം. എന്നാല്‍ പിന്നീടൊരു മലയാള ചിത്രത്തിലും ശ്യാമിലി അഭിനയിച്ചിട്ടില്ല. ഇന്‍സ്റ്റാഗ്രാമില്‍ താരം സജീവമാണെങ്കിലും സിനിമകളിലൊന്നും ഇപ്പോള്‍ അഭിനയിക്കുന്നില്ല.

‘വേഗം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ നായികയായെത്തിയ നടിയാണ് സംസ്‌കൃതി ഷേണായ്. ശാലീന സൗന്ദര്യത്തിന്റെ മറുവാക്കായിരുന്ന സംസ്‌കൃതി ഷേണായ് ചുരുക്കം ചില കഥാപാത്രങ്ങള്‍ക്ക് മാത്രമാണ് ജീവന്‍ പകര്‍ന്നത്. പിന്നീട് അനാര്‍ക്കലി എന്ന പൃഥ്വിരാജ് ചിത്രത്തിലും സംസ്‌കൃതി ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു. തുടര്‍ന്ന് വിവാഹിതയായ ശേഷമാണ് സംസ്‌കൃതി അഭിനയത്തോട് വിട പറഞ്ഞത്.

ലാല്‍ ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചങ്കുറ്റത്തോടെ കയറി വന്ന നായികയാണ് ആന്‍ അഗസ്റ്റിന്‍. നടന്‍ അഗസ്റ്റിന്റെ മകളായ ആന്‍ അഗസ്റ്റിന്‍ ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നിരുന്നു. ഛായാഗ്രഹകനായ ജോമോന്‍ ടി ജോണാണ് ആനിനെ മിന്നു ചാര്‍ത്തി സ്വന്തമാക്കിയത്. ഒടുവില്‍ നടി അഭിനയിച്ചത് നീന, സോളോ എന്നീ ചിത്രങ്ങളലാണ്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിലാണ് ആന്‍ ഒടുവില്‍ നായികയായി എത്തിയത്.

ചുറുചുറുക്കുള്ള മിടുക്കി പെണ്‍കുട്ടിയായി മലയാള സിനിമയിലേക്കെത്തിയ വ്യക്തിയാണ് അനന്യ. ഒരുപിടി ചിത്രങ്ങളുടെ ഭാഗമായ അനന്യ തെന്നിന്ത്യയിലെ വിവിധ ഭാഷകളിലായി നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഒടുവില്‍ ഒളിച്ചോട്ട വിവാഹവും തുടര്‍ന്നുണ്ടായ വിവാദങ്ങളുമെല്ലാം നടിയെ കുറച്ചു വേട്ടയാടിയിരുന്നു. പിന്നീട് ഇപ്പോള്‍ സിനിമാ രംഗത്ത് അനന്യയുടെ സാന്നിധ്യമേയില്ല എന്ന് പറേയേണ്ടി വരും.

about malayalam actresses

More in Malayalam

Trending

Recent

To Top