Malayalam Breaking News
ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരാൺതുണ എനിക്കും വേണം; ആഗ്രഹം പങ്കുവെച്ച് അഞ്ജലി അമീർ
ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരാൺതുണ എനിക്കും വേണം; ആഗ്രഹം പങ്കുവെച്ച് അഞ്ജലി അമീർ
Published on
മമ്മൂട്ടിയുടെ പേരന്‍പിലൂടെ തിളങ്ങിയ താരമാണ് അഞ്ജലി അമീര്‍. പേരന്‍പിന് ശേഷം ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ അഞ്ജലി ശ്രദ്ധ നേടി. ഇപ്പോൾ ഇതാ തന്റെ ആഗ്രഹം പങ്കുവെച്ച് അഞ്ജലി അമീർ. ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരാണ്‍തുണ എനിക്കും വേണം എന്ന് പറഞ്ഞുകൊണ്ടാണ് നടി എത്തിയത്
ഒറ്റയ്ക്ക് തുഴഞ്ഞ് മടുത്തു, മുങ്ങിപ്പോകുമെന്നൊരു ഭയം, ഒരു തുഴക്കാരനെ കൂടെ കൂട്ടാൻ മോഹമായി തുടങ്ങി. എന്നെ സ്നേഹിക്കാനും എനിക്ക് സ്നേഹിക്കാനും ഒരാണ് വേണം, കുരുത്തക്കേടിന് കുടപിടിക്കാനും ഇടക്ക് രണ്ട് തെറി വിളിക്കാനും,മഴ പെയ്യുമ്പോൾ വണ്ടിയെടുത്ത് കറങ്ങാനും അരണ്ട വെളിച്ചത്തിൽ തട്ട് ദോശ കഴിക്കാനും കൂടെയൊരുത്തൻ. ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരാൺതുണ എനിക്കും വേണം, ജീവിതയാത്രയിൽ എന്നെ കൂടെക്കൂട്ടാൻ ധൈര്യമുളളവരുണ്ടോ ആവോ?’–അഞ്ജലി കുറിച്ചു
Continue Reading
You may also like...
Related Topics:Anjali Ameer
