Connect with us

പബ്ലിസിറ്റിക്കുവേണ്ടി നിര്‍മ്മാതാവ് നടത്തിയ ക്വട്ടേഷൻ ആക്രമണം; നിയമനടപടിയ്ക്ക് ഒരുങ്ങി സോഫിയ പോൾ

Malayalam Breaking News

പബ്ലിസിറ്റിക്കുവേണ്ടി നിര്‍മ്മാതാവ് നടത്തിയ ക്വട്ടേഷൻ ആക്രമണം; നിയമനടപടിയ്ക്ക് ഒരുങ്ങി സോഫിയ പോൾ

പബ്ലിസിറ്റിക്കുവേണ്ടി നിര്‍മ്മാതാവ് നടത്തിയ ക്വട്ടേഷൻ ആക്രമണം; നിയമനടപടിയ്ക്ക് ഒരുങ്ങി സോഫിയ പോൾ

ടോവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളി ചിത്രത്തിന്റെ സെറ്റ് പൊളിച്ചത് വലിയ വാർത്തയായിരുന്നു ഇത് പബ്ലിസിറ്റിക്കുവേണ്ടി നിര്‍മ്മാതാവ് തന്നെ നടത്തിയ ക്വട്ടേഷന്‍ ആക്രമണമാണെന്ന് ഒരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇപ്പോൾ ഇതാ ന്യൂസ് പോര്‍ട്ടലിനെതിരെ പരാതി നല്‍കുമെന്ന് നിര്‍മ്മാണ കമ്ബനിയായ വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേ്‌ഴ്‌സ്. ഈ ഒരു സമയത്ത് ഇത്തരത്തിലുള്ള അപവാദങ്ങളും അടിസ്ഥാനമില്ലാത്ത കുറ്റാരോപണങ്ങളും ഒരിക്കലും അനുവദിച്ചു കൂടാത്തതാണെന്നും വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേ്‌ഴ്‌സ് പറഞ്ഞു.

ഈ ദിവസങ്ങളില്‍ തങ്ങള്‍ക്ക് പിന്തുണയുമായി നില്‍ക്കുന്ന ഓരോരുത്തരോടും തങ്ങള്‍ ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും വരും ദിവസങ്ങളിലും നിങ്ങളുടെ ആ പിന്തുണ തങ്ങള്‍ ഏറെ ആഗ്രഹിക്കുന്നുണ്ടെന്നും കുറിപ്പില്‍ പറയുന്നു.

വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേ്‌ഴ്‌സിന്റെ പ്രതികരണം

ഞങ്ങളുടെ മാനേജിങ് ഡയറക്ടര്‍ ശ്രീമതി സോഫിയ പോളിനെയും വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് എന്ന ഞങ്ങളുടെ പ്രൊഡക്ഷന്‍ കമ്ബനിയേയും വളരെയധികം അപകീര്‍ത്തിപ്പെടുത്തുന്ന ഒരു വ്യാജവാര്‍ത്ത ഒരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ പങ്ക് വെച്ചതായി ശ്രദ്ധയില്‍പ്പെട്ടു. വളരെ സങ്കീര്‍ണമായ സാഹചര്യത്തിലൂടെയാണ് നമ്മള്‍ എല്ലാവരും തന്നെ ഇപ്പോള്‍ കടന്ന് പോകുന്നത്. ഈ ഒരു സമയത്ത് ഇത്തരത്തിലുള്ള അപവാദങ്ങളും അടിസ്ഥാനമില്ലാത്ത കുറ്റാരോപണങ്ങളും ഒരിക്കലും അനുവദിച്ചു കൂടാത്തതാണ്. ഇന്നേ വരെ, പ്രത്യേകിച്ചും ഈ ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് പിന്തുണയുമായി നില്‍ക്കുന്ന ഓരോരുത്തരോടും ഞങ്ങള്‍ ഏറെ കടപ്പെട്ടിരിക്കുന്നു. വരും ദിവസങ്ങളിലും നിങ്ങളുടെ ആ പിന്തുണ ഞങ്ങള്‍ ഏറെ ആഗ്രഹിക്കുന്നുണ്ട്. വ്യാജവാര്‍ത്ത നല്‍കിയ ആ ഓണ്‍ലൈന്‍ പോര്‍ട്ടലിന് എതിരെ ഞങ്ങള്‍ നിയമപരമായി നീങ്ങുവാന്‍ ഒരുങ്ങുകയാണ്. സമൂഹത്തിന് ആപത്കരമാകുന്നതും വെറുപ്പ് പടര്‍ത്തുന്നതുമായ ഇത്തരം വ്യാജവാര്‍ത്തകള്‍ ദയവായി ഷെയര്‍ ചെയ്യരുതെന്ന് പ്രിയ പ്രേക്ഷകരോട് അപേക്ഷിക്കുന്നു.
കുറ്റവാളികള്‍ക്ക് എതിരായ നിയമനടപടികള്‍ മുന്നേറുകയാണ്. ഈ കേസിന് നീതിപരമായ ഒരു വിധിയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതോടൊപ്പം ഇത്തരം സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ അംഗീകരിക്കപ്പെടില്ലെന്നും പ്രതീക്ഷിക്കുന്നു.

More in Malayalam Breaking News

Trending

Recent

To Top