News
വീണ്ടും പ്രതിഫലം ഉയർത്തി അനിരുദ്ധ് രവിചന്ദർ; ഇപ്പോഴത്തെ പ്രതിഫലം എത്രയെന്നോ!!
വീണ്ടും പ്രതിഫലം ഉയർത്തി അനിരുദ്ധ് രവിചന്ദർ; ഇപ്പോഴത്തെ പ്രതിഫലം എത്രയെന്നോ!!
തെന്നിന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. ടോളിവുഡും കടന്ന് ബോളിവുഡ് വരെ എത്തിനിൽകുകയാണ് താരം. സംഗീത സംവിധാനം നിർവഹിച്ച ഒട്ടുമിക്ക ഗാനങ്ങളും സൂപ്പർഹിറ്റ് ആയതോടെ തന്റെ പ്രതിഫലത്തിലും കാര്യമായ ഉയർച്ച കൊണ്ട് വന്നിരിക്കുകയാണ് അനിരുദ്ധ്.
തെലുങ്കിലെ ദേവര വിജയമായതിനെ തുടർന്ന് ആണ് അനിരുദ്ധ് പ്രതിഫലം വർദ്ധിപ്പിച്ചത്. തെലുങ്കിലെ പുതിയ സിനിമകൾക്ക് 20 കോടിക്കടുത്താണ് അനിരുദ്ധ് രവിചന്ദർ നിലവിൽ ചോദിക്കുന്നത്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകരിൽ ഒരാളാണ് ആരാധകരുടെ സ്വന്തം അനി.
ജനീകാന്ത് നായകനായ വേട്ടയാൻ എന്ന ചിത്രത്തിന് വേണ്ടിയാണ് അനിരുദ്ധ് തമിഴിൽ സംഗീത സംവിധാനം നിർവഹിച്ചത്. വിട മുയർച്ചി, കൂലി തുടങ്ങിയ ചിത്രങ്ങളാണ് ഇനി അനിരുദ്ധിന്റേതായി വരാനുള്ളത്. നടൻ രവി രാഘവേന്ദ്രയുടെ മകനായ അനിരുദ്ധ് രജനികാന്തിന്റെ ഭാര്യ ലത രജനീകാന്തിന്റെ സഹോദരപുത്രനാണ്.
അനിരുദ്ധ് 2012ൽ പുറത്തിറങ്ങിയ 3 എന്ന ചിത്രത്തിൽ ‘വൈ ദിസ് കൊലവെറി ഡി’ എന്ന ഗാനം ചെയ്തുകൊണ്ടാണ് സിനിമയിലേക്ക് എത്തിയത്. ഈ ട്രാക്ക് ആഗോള തലത്തിൽ തന്നെ ശ്രദ്ധ നേടി, യൂട്യൂബിൽ കൊടുങ്കാറ്റായി മാറിയ ഈ ഗാനത്തിനൊപ്പം അനിരുദ്ധും ശ്രദ്ധ നേടി. ആദ്യഗാനം ഹിറ്റാവുമ്പോൾ അനിരുദ്ധിന് 21 വയസായിരുന്നു പ്രായം.
പുറത്ത് വരുന്ന വിവരങ്ങൾ അനുസരിച്ച് താരത്തിന്റെ ആസ്‌തി ഏകദേശം 50 കോടിക്ക് മുകളിലാണ്. സംവിധാനത്തിന് പുറമേ ചില ചിത്രങ്ങളിൽ അതിഥി വേഷത്തിലും അനിരുദ്ധ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കൂടാതെ നിരവധി വമ്പൻ കമ്പനികളുമായി പരസ്യക്കരാറും താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.