Tamil
എനിക്കും പാട്ടെഴുതിയ ആൾക്കും മലയാളമറിയില്ല, ജയിലറിൽ വിനായകൻ പറഞ്ഞ ആ മനസിലായോ മാത്രമേ മലയാളമായി എന്റെ മനസിൽ ഉള്ളൂ, അത് വെച്ച് പാട്ട് തയ്യാറാക്കി; അനിരുദ്ധ്
എനിക്കും പാട്ടെഴുതിയ ആൾക്കും മലയാളമറിയില്ല, ജയിലറിൽ വിനായകൻ പറഞ്ഞ ആ മനസിലായോ മാത്രമേ മലയാളമായി എന്റെ മനസിൽ ഉള്ളൂ, അത് വെച്ച് പാട്ട് തയ്യാറാക്കി; അനിരുദ്ധ്
ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും മികച്ച, നിരവധി ആരാധകരുള്ള, സംഗീതം കൊണ്ട് മാന്ത്രികത സൃഷ്ടിക്കുന്ന സംഗീത സംവിധയകനാണ് അനിരുദ്ധ് രവിചന്ദർ. 32കാരനായ അനിരുദ്ധിന്റെ കരിയർ വളർച്ച ആരെയും അതിശയിപ്പിക്കുന്നതാണ്. ചെറുപ്പത്തിൽ തന്നെ സംഗീതത്തോടു അഭിനിവേശം പ്രകടിപ്പിച്ച അനിരുദ്ധ് 2012ൽ പുറത്തിറങ്ങിയ 3 എന്ന ചിത്രത്തിൽ ‘വൈ ദിസ് കൊലവെറി ഡി’ എന്ന ഗാനം ചെയ്തുകൊണ്ടാണ് സിനിമയിലേക്ക് എത്തിയത്.
ഈ ട്രാക്ക് ആഗോള തലത്തിൽ തന്നെ ശ്രദ്ധ നേടി, യൂട്യൂബിൽ കൊടുങ്കാറ്റായി മാറിയ ഈ ഗാനത്തിനൊപ്പം അനിരുദ്ധും ശ്രദ്ധ നേടി. അന്ന വെറും 21 വയസ് മാത്രമായിരുന്നു അനിരുദ്ധിന്റെ പ്രായം. ഇപ്പോൾ രജിനികാന്തിന് വേണ്ടി സംഗീതമൊരുക്കിയ വേട്ടയ്യനിലെ ഗാനമാണ് സോഷ്യൽ മീഡിയ ഭരിക്കുന്നത്.
മഞ്ജുവാര്യരുടെ പിറന്നാളിനോട് അനുബന്ധിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്തെത്തിയ ഗാനമായിരുന്നു ‘മനസിലായോ’. രജിനികാന്തിനൊപ്പം മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യറും ഫുൾ എനർജിയിൽ ആടിത്തിമിർത്തിരുന്നു. മലയാളവും തമിഴും ഇടകലർത്തിയുള്ള പാട്ട് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുകയാണ്.
ഇപ്പോഴിതാ ഈ ഗാനത്തിന്റ പിറവിയെ കുറിച്ച് സംസാരിക്കുകയാണ് അനിരുദ്ധ്. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പാട്ടിന്റെ സിറ്റുവേഷൻ നടക്കുന്നത് കേരള- തമിഴ്‌നാട് ബോർഡറിലാണ്. അവിടെ ഉള്ള ഒരു ആഘോഷത്തിൽ രജിനി സാർ പങ്കെടുക്കുന്നു. അതാണ് പാട്ടിന്റെ കോൺടെക്‌സ്റ്റ്.
അതിന് മലയാളവും തമിഴും പാട്ടിൽ വേണം. അങ്ങനെയാണ് ഈ പാട്ടിലേക്കെത്തുന്നത്. ജയിലറിലെ ‘ഹുക്കും’ എന്ന പാട്ടെഴുതിയ സൂപ്പർ സുബു തന്നെയാണ് ഈ പാട്ടും എഴുതിയത്. രജിനി സാറിന്റെ പാട്ടായതുകൊണ്ട് ഒരു ഹുക്ക് സ്റ്റെപ്പും ഹുക്ക് വേർഡും വേണം. എനിക്ക് ആകെ അറിയാവുന്ന മലയാളം വാക്ക് ‘മനസിലായോ’ ആണ്.
ജയിലറിൽ വിനായകൻ പറഞ്ഞ ആ ഡയലോഗ് മാത്രമേ എന്റെ മനസിൽ ഉള്ളൂ. എന്നെക്കാൾ കഷ്ടമായിരുന്നു സുബുവിന്റെ അവസ്ഥ. അദ്ദേഹത്തിന് തീരെ മലയാളം അറിയില്ല. അവസാനം അറിയാവുന്ന മലയാളം വെച്ച് ഞങ്ങൾ ആ പാട്ട് ഇങ്ങനെ കംപ്ലീറ്റ് ചെയ്തുവെന്നുമാണ് അനിരുദ്ധ് പറഞ്ഞു.
‘മനസിലായോ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വിഡിയോ യുട്യൂബിലെത്തി നിമിഷങ്ങൾക്കകം തന്നെ നിരവധി പേരാണ് കണ്ടിരിക്കുന്നത്. ട്രെൻഡിങ്ങിൽ തുടരുന്ന ഗാനത്തിന്റെ പ്രധാന ആകർഷണം രജനികാന്തിന്റെയും മഞ്ജുവിന്റെയും ചുവടുകളാണ്. കറുപ്പണിഞ്ഞ് രജനിയും ചുവന്ന സാരിയിൽ മഞ്ജുവും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നു. ചുവന്ന സാരിക്കൊപ്പം കൂളിങ് ഗ്ലാസ് ധരിച്ച് ‘കൂൾ’ ലുക്കിലാണ് മഞ്ജു വാരിയർ. പതിവിൽ നിന്നു വ്യത്യസ്തമായി ലൗഡ് പെർഫോർമൻസുമായാണ് മഞ്ജു എത്തുന്നത്.