Connect with us

‘ലിയോയിലെ ഓർഡിനറി പേഴ്സൺ ഗാനം കോപ്പിയടി’; തെളിവുകൾ നിരത്തി സംഗീത സംവിധായകൻ അനിരുദ്ധിനെതിരെ സോഷ്യൽ മീഡിയ

social media trolls

‘ലിയോയിലെ ഓർഡിനറി പേഴ്സൺ ഗാനം കോപ്പിയടി’; തെളിവുകൾ നിരത്തി സംഗീത സംവിധായകൻ അനിരുദ്ധിനെതിരെ സോഷ്യൽ മീഡിയ

‘ലിയോയിലെ ഓർഡിനറി പേഴ്സൺ ഗാനം കോപ്പിയടി’; തെളിവുകൾ നിരത്തി സംഗീത സംവിധായകൻ അനിരുദ്ധിനെതിരെ സോഷ്യൽ മീഡിയ

ഇപ്പോൾ പുറത്തിറങ്ങുന്ന ഏതൊരു ചിത്രത്തിൽ ആണെങ്കിലും സംഗീത സംവിധായകൻ അനിരുദ്ധ് ആണെന്ന് കാണുമ്പോൾ കിട്ടുന്ന സംതൃപ്തി ഒന്ന് വേറെ തന്നെയാണ്.ഇറങ്ങുന്ന ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകൾ ആണ്. വളരെ ചെറുപ്പത്തിൽ തന്നെ ഇത്രയധികം അംഗീകാരം നേടിയെടുക്കുന്ന സംവിധായകൻ എന്ന ക്രെഡിറ്റും അനിരുദ്ധിന് മാത്രം സ്വന്തമാണ്.

എന്നാൽ വിജയ് സിനിമ ലിയോയുടെ റിലീസിന് ശേഷം വലിയ രീതിയിൽ പരിഹാസങ്ങൾ അനിരുദ്ധ് എന്ന സം​ഗീത സംവിധായകൻ ഏറ്റുവാങ്ങുന്നുണ്ട്. ലിയോയിൽ അനിരുദ്ധ് രവിചന്ദർ ഈണം പകർന്ന ഓർഡിനറി പേഴ്സൺ എന്ന പാട്ടിനെതിരെയാണ് കോപ്പിയടി ആരോപണം വന്നത്. ഒറ്റ്നിക്ക എന്ന സംഗീതജ്ഞന്റെ വെയർ ആർ യു എന്ന പാട്ടുമായി ഇതിന് സാമ്യമുണ്ടെന്നാണ് ആരോപണം.വിഷയം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി. വിഷയത്തിൽ പ്രതികരിച്ച് സംഗീതജ്ഞൻ ഒറ്റ്നിക്ക തന്നെ രം​ഗത്ത് എത്തുകയും ചെയ്തിരുന്നു. ‘ലിയോ സിനിമയിലെ പാട്ടുമായി ബന്ധപ്പെട്ട് നിരവധി പേർ എനിക്ക് മെസേജുകൾ അയച്ചുകൊണ്ടേയിരിക്കുകയാണ്. മെയിലും മെസേജുമെല്ലാം ഞാൻ കാണുന്നുണ്ടെങ്കിലും അതിനൊന്നും മറുപടി പറയാൻ പറ്റിയ സാഹചര്യമല്ല ഇപ്പോൾ.”യുട്യൂബിലെ എന്റെ വെയർ ആർ യു എന്ന പാട്ടിനടിയിലും പല തരത്തിലുള്ള കമന്റുകൾ കണ്ടു. ഒന്നിനോടും ‍ഇപ്പോൾ പ്രതികരിക്കുന്നില്ല. നിലവിലെ സാഹചര്യത്തിൽ എനിക്കൊന്നിനെക്കുറിച്ചും വ്യക്തമായ ധാരണയില്ല. വിഷയത്തെക്കുറിച്ചു വിലയിരുത്തൽ നടത്തിയ ശേഷം ഞാൻ പ്രതികരിക്കുന്നതായിരിക്കും. ഇപ്പോൾ ആരെയും കുറ്റപ്പെടുത്തുന്നില്ല’, എന്നാണ് ഒറ്റ്നിക്ക കുറിച്ചത്.

അതേസമയം സിനിമ നിരൂപണത്തിലൂടെ ശ്രദ്ധനേടിയ ‌യുട്യൂർ ബ്യൂ സട്ടൈ മാരനും അനിരുദ്ധിനെ പരിഹസിച്ചും കുറ്റപ്പെടുത്തിയും എത്തി. റോക്ക് സ്റ്റാർ എന്നത് മാറ്റി അനിരുദ്ധിനെ ഇനി മുതൽ റോബറി സ്റ്റാറെന്ന് വിളിക്കുന്നതാണ് നല്ലതെന്നാണ് ബ്ലു സട്ടൈ മാരൻ എക്സിൽ കുറിച്ചത്. ‘വിദേശ സംഗീതം മോഷ്ടിക്കുന്നത് ലജ്ജാകരമാണ്… എന്നിട്ടും അയാൾ ഇപ്പോഴും അറിയപ്പെടുന്നത് റോക്ക് സ്റ്റാറെന്നാണ്. ഇനി റോബറി സ്റ്റാറെന്ന് മാറ്റാവുന്നതാണ്.”ഇതെല്ലാം ഒരു ജീവിതമാണോ..? കുറച്ച് കാലം മുമ്പ് ആരോ പറഞ്ഞു… ഇളയരാജയും റഹ്മാനും ഇടകലർന്ന ആളാണ് അനിരുദ്ധ് എന്ന്…’, എന്നാണ് ബ്യു സട്ടൈ മാരൻ കുറിച്ചത്. അനിരുദ്ധിനെ പരിഹസിച്ച് ബ്യു സട്ടൈ മാരൻ എത്തിയതോടെ ആരാധകരുടെ കൂട്ട ആക്രമണമാണ് എക്സിൽ ബ്ലു സട്ടൈ മാരന് എതിരെ നടക്കുന്നത്.

2019ലാണ് ഒറ്റ്നിക്കയുടെ വെയർ ആർ യു യുട്യൂബിൽ അപ്‌ലോഡ് ചെയ്തത്. നിലവിൽ 61 മില്യൻ പ്രേക്ഷകരെയാണ് പാട്ട് നേടിയിരിക്കുന്നത്. ഹെയ്സൻബർ​ഗാണ് ലിയോയിലെ ഓർഡിനറി പേഴ്സൺ പാട്ടിന് വരികൾ കുറിച്ചത്. നിഖിത ഗാന്ധിയാണ് ഗാനം ആലപിച്ചത്. ഓർഡിനറി പേഴ്സൺ കോപ്പിയടിയാണെന്ന ആരോപണം ശക്തമാകുമ്പോഴും പാട്ട് യൂട്യൂബിൽ തരംഗമാണ്. ലോകേഷ് കന​ഗരാജ് സംവിധാനം ചെയ്ത ലിയോ ഇപ്പോഴും തിയേറ്ററുകളിൽ നിറഞ്ഞ് ഓടുകയാണ്.

More in social media trolls

Trending

Recent

To Top