News
പോക്സോ കേസിൽ കുടുങ്ങി നിർമ്മാതാവ് ഏക്താ കപൂറും അമ്മ ശോഭ കപൂറും!
പോക്സോ കേസിൽ കുടുങ്ങി നിർമ്മാതാവ് ഏക്താ കപൂറും അമ്മ ശോഭ കപൂറും!
അ ഡൾട്ട് വെബ് സീരീസ് എപ്പിസോഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അശ്ലീ ല രംഗം പ്ര ദർശിപ്പിച്ചതിന് പിന്നാലെ പോക്സോ കേസിൽ കുടുങ്ങി നിർമ്മാതാവ് ഏക്താ കപൂറും അമ്മ ശോഭ കപൂറും. ഒടിടി പ്ലാറ്റ്‌ഫോം എഎൽടി ബാലാജിയിൽ വന്ന ഗാന്ദി ബാത്ത് എന്ന വെബ് സീരീസിന്റെ സീസൺ ആറുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്.
2021 ഫെബ്രുവരിക്കും 2021 ഏപ്രിലിനും ഇടയിൽ ബാലാജിയിൽ സ്ട്രീം ചെയ്ത പരമ്പരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അ ശ്ലീല ദൃശ്യങ്ങൾ കാണിച്ചുവെന്ന് കാട്ടി ഇവർക്കെതിരെ പോലീസിൽ പരാതി ലഭിച്ചിരുന്നു. തുടർന്നാണ് മുംബൈയിലെ എംഎച്ച്ബി പൊലീസ് അമ്മയ്ക്കും മകൾക്കുമെതിരെ കേസെടുത്തത്.
അതേസമയം, നേരത്തെയും ഏക്തയ്ക്കെതിരെ കേസുകൾ വന്നിട്ടുണ്ട്. കോടതി അറസ്റ്റ് വാറണ്ട് വരെ ഇറക്കിയ സാഹചര്യമുണ്ടായിരുന്നു. മുൻ സൈനികനായ ശംഭുകുമാർ നൽകിയ പരാതിയിൽ ബീഹാറിലെ ബെഗുസരായ് വിചാരണ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2020 ൽ നൽകിയ പരാതിയിൽ കുമാർ, ‘എക്സ്എക്സ്എക്സ്’ എന്ന പരമ്പരയിൽ ഒരു സൈനികന്റെ ഭാര്യയുമായി ബന്ധപ്പെട്ട നിരവധി ആക്ഷേപകരമായ രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ആരോപണം.
പട്ടാളക്കാരെയും കുടുംബങ്ങളെയും അനാദരിക്കുന്നു എന്ന് പറഞ്ഞ് നൽകിയ പരാതിയിൽ ഇപ്പോൾ എക്ത ജാമ്യത്തിലാണ്. ഇതിന് പിന്നാലെയാണ് പുതിയ പോക്സോ കേസ് കൂടി വന്നിരിക്കുന്നത്. ഇപ്പോൾ ഐപിസി, ഐടി ആക്‌ട് സെക്ഷൻ 295-എ, പോക്‌സോ നിയമത്തിൻറെ 13, 15 വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, എക്ത നിർമ്മിച്ച ചിത്രം ലവ്, സെക്സ് ഔർ ധോഖ 2 ഏപ്രിൽ 19 ന് തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. എൽഎസ്ടി 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ദിബാകർ ബാനർജിയാണ് സംവിധാനം ചെയ്തിരുന്നത്. എന്നാൽ ചിത്രം ബോക്‌സോഫീസിൽ വലിയ പരാജയത്തിലേയ്ക്കാണ് കൂപ്പുകുത്തിയത്.
