Connect with us

അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ

Tamil

അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ

അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള സം​ഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. ഇപ്പോഴിതാ അനിരുദ്ധ് വിവാഹിതനാകുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഹൈദരാബാദ് സൺറൈസേഴ്സ് ടീം ഉടമ കാവ്യമാരനാണ് വധുവെന്നാണ് സൂചന. ഇരുവരും ഒരു വർഷത്തിലേറെയായി ഡേറ്റിം​ഗിലാണെന്നും ചില വിവരമുണ്ട്.

സൺടിവി ഉടമയും വ്യവസായിയുമായ കലാനിധി മാരന്റെ മകളാണ് കാവ്യമാരൻ. രജനികാന്താണ് ഇവരുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും കലാനിധി മാരനുമായി സംസാരിച്ചതെന്നും വിവാഹം ഉറപ്പിച്ചതെന്നുമാണ് ചില റിപ്പോർട്ടുകൾ. രജനികാന്തിന്റെ ഭാര്യ ലതയുടെ സഹോദരപുത്രനാണ് അനിരുദ്ധ്.

ഉടൻ തന്നെ ഇവരുടെ വിവാഹം നടക്കുമെന്നുമാണ് വിവരം. അനിരുദ്ധിന് 34 വയസും കാവ്യക്ക് 32 വയസുമാണ് പ്രായം. അടുത്തിടെ ഇരുവരെയും ഒരുമിച്ച് ഒരു റസ്റ്റോറൻ്റിൽ കണ്ടിരുന്നു. ഇതിന്റെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതോടെയാണ് അഭ്യൂഹങ്ങൾ പ്രചരിച്ച് തുടങ്ങിയത്.

More in Tamil

Trending

Recent

To Top