News
അവഗണിച്ചിട്ടും ആര്യന് ഖാന്റെ പുറകെ ഇങ്ങനെ നടക്കാന്‍ നാണമില്ലേ…; അനന്യ പാണ്ഡേയെ ശകാരിച്ച് സോഷ്യല്‍ മീഡിയ; വൈറലായി വീഡിയോ
അവഗണിച്ചിട്ടും ആര്യന് ഖാന്റെ പുറകെ ഇങ്ങനെ നടക്കാന്‍ നാണമില്ലേ…; അനന്യ പാണ്ഡേയെ ശകാരിച്ച് സോഷ്യല്‍ മീഡിയ; വൈറലായി വീഡിയോ
നിരവധി ആരാധകരുള്ള താരമാണ് അനന്യ പാണ്ഡേ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളെല്ലാം തന്നെ പങ്കുവെച്ച് എ്തതാറുണ്ട്. മാത്രമല്ല, ഒരിക്കല്‍ തനിക്ക് ഷാരൂഖ് ഖാന്റെ മകനായ ആര്യന് ഖാനോട് പ്രണയം തോന്നിയെന്നും നടി തുറന്ന് പറഞ്ഞിരുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നാല്‍ അനന്യയോട് ആര്യന് പ്രണയമില്ലെന്നും അനന്യയെ കണ്ടാല്‍ മുഖം തിരിച്ച് പോവുകയാണ് ആര്യന് ചെയ്യുന്നതെന്നുമാണ് സോഷ്യല്‍ മീഡിയയുടെ പുതിയ നിരീക്ഷണം. ഇതിന്റെ ഒരു വീഡിയോയും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. അടുത്തിടെ കോഫി വിത് കരണ്‍ എന്ന ചാറ്റ് ഷോ യില്‍ അതിഥിയായി അനന്യ പാണ്ഡെ എത്തിയിരുന്നു.
രസകരമായ ചോദ്യങ്ങല്ക്കിടയില് ക്രഷ് തോന്നിയ താരങ്ങളെ കുറിച്ച് കരണ്‍ ചോദിച്ചു. പെട്ടെന്നാണ് ആര്യന് ഖാനോട് തനിക്കൊരു ക്രഷ് ഉണ്ടായിരുന്നതായി താരപുത്രി വെളിപ്പെടുത്തുന്നത്. ഈ വെളിപ്പെടുത്തലിന് പിന്നാലെ മാസങ്ങള്‍ക്ക് മുന്‍പ് പുറത്തുവന്ന ഒരു വീഡിയോ വൈറലായിരുന്നു.
നടി മാധൂരി ദീക്ഷിതിന്റെ പുത്തന്‍ സിനിമയുടെ സ്ക്രീനിങ്ങില്‍ പങ്കെടുക്കാന്‍ ആര്യന് ഖാനും എത്തിയിരുന്നു. ആര്യനൊപ്പം സഹോദരി സുഹാനയും ഉണ്ടായിരുന്നു. പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ അനന്യ, ആര്യനെ കണ്ടതും സംസാരിക്കാനായി വന്നു. എന്നാല്‍ മുഖം താഴ്ത്തി നടിയെ അവഗണിച്ച് കൊണ്ട് പോവുകയാണ് താരപുത്രന് ചെയ്തത്.
ഇപ്പോഴിതാ വീണ്ടും അടുത്തിടെ ആര്യനില്‍ നിന്നും അവഗണന കിട്ടുന്ന അനന്യയുടെ വീഡിയോയാണ് വൈറലാവുന്നത്. ഞായറാഴ്ച സുഹൃത്തുക്കളുടെ കൂടെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അനന്യയും ആര്യനും. പാര്‍ട്ടിയ്ക്ക് ശേഷം പുറത്തേക്ക് ഇറങ്ങി വന്ന അനന്യ ആര്യനെ കണ്ടതോടെ സംസാരിക്കാന്‍ ചെന്നു.
പെട്ടെന്ന് മുഖം തിരിച്ച് പ്രതികരിക്കാതെ മാറി നില്‍ക്കുകയാണ് താരം ചെയ്തത്. ഇതെല്ലാം കണ്ട് അനന്യയെ ശകാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ആരാധകര്‍. എന്തിനാണ് ഇത്രയും അവഗണിച്ചിട്ടും ആര്യന് ഖാനെ കാണാന്‍ പിന്നാലെ പിന്നെയും പിന്നെയും പോകുന്നത്, നാണമില്ലേ ഇങ്ങനെ പുറകേ നടക്കാന്‍ എന്നൊക്കെയാണ് പലരും ചോദിക്കുന്നത്.
