Connect with us

കോടതിയിൽ ഉറക്കെ വിളിച്ചു പറഞ്ഞു! നാടകീയ രംഗം..മോഹൻലാലിന്റെ പേരിലുള്ള ആനക്കൊമ്പ് കേസ് വിധിപറയാൻ മാറ്റി

News

കോടതിയിൽ ഉറക്കെ വിളിച്ചു പറഞ്ഞു! നാടകീയ രംഗം..മോഹൻലാലിന്റെ പേരിലുള്ള ആനക്കൊമ്പ് കേസ് വിധിപറയാൻ മാറ്റി

കോടതിയിൽ ഉറക്കെ വിളിച്ചു പറഞ്ഞു! നാടകീയ രംഗം..മോഹൻലാലിന്റെ പേരിലുള്ള ആനക്കൊമ്പ് കേസ് വിധിപറയാൻ മാറ്റി

മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഇന്നലെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ലഭിച്ചിരുന്നു. കേസില്‍ മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന സർക്കാർ വാദത്തിലാണ് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചത്. ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.

ഇപ്പോഴിതാ ആനക്കൊമ്പ് കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി തള്ളിയതിനെതിരേ നടൻ മോഹൻലാൽ നൽകിയ ഹർജി ഹൈക്കോടതി വിധിപറയാൻ മാറ്റിയിരിക്കുകയാണ്. ജസ്റ്റിസ് എ. ബദറുദ്ദീൻ ആണ് ഹർജി പരിഗണിച്ചത്. ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് മോഹൻലാലിന്റെ കൈവശം ഉണ്ടായിരുന്നതെന്നും അതിനാൽ നിയമലംഘനം നടത്തിയിട്ടില്ലെന്നും സർക്കാർ അറിയിച്ചു. വന്യജീവിനിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് മോഹൻലാലിന്റെ അഭിഭാഷകനും വാദിച്ചു.

മോഹന്‍ലാലിന് കിട്ടുന്ന ഇളവ് സാധാരണക്കാരന് കിട്ടുമോ എന്നായിരുന്നു ഹൈക്കോടതി ഇന്നലെ ചോദിച്ചത് . നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, മോഹന്‍ലാലിന്‍റെ സ്ഥാനത്ത് സാധാരണക്കാരന്‍ ആയിരുന്നെങ്കില്‍ ഇപ്പോൾ ജയിലിൽ ആയേനെയെന്നും കൂട്ടിച്ചേര്‍ത്തു. ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്ന് മോഹൻലാൽ കോടതിയെ അറിയിച്ചു. ഇത് വൈൽഡ് ലൈഫ് ആക്ടിന്‍റെ പരിധിയിൽ വരില്ലെന്നും മോഹന്‍ലാല്‍ വാദിച്ചു. ആനക്കൊമ്പ് കേസ് പിന്‍വലിക്കാനുള്ള പ്രോസിക്യൂഷന്‍ ഹര്‍ജി തള്ളിയത് ചോദ്യം ചെയ്താണ് മോഹന്‍ലാല്‍ കോടതിയെ സമീപിച്ചത്.

2012 ല്‍ആണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് പിടികൂടിയത്. 4 ആനക്കൊമ്പുകളായിരുന്നു ആദായ നികുതി വകുപ്പ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. മോഹന്‍ലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ അടക്കം കേസില്‍ നാലു പ്രതികളാണുളളത്. മോഹന്‍ലാലാണ് ഒന്നാം പ്രതി. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി പി.എന്‍. കൃഷ്ണകുമാര്‍ രണ്ടാം പ്രതിയും, തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി കെ.കൃഷ്ണകുമാര്‍ മൂന്നാം പ്രതിയും, ചെന്നൈ പെനിന്‍സുല ഹൈറോഡില്‍ താമസിക്കുന്ന നളിനി രാധാകൃഷ്ണന്‍ നാലാം പ്രതിയുമാണ്. ആനക്കൊമ്പു കൈവശം വച്ചതിന് മോഹന്‍ലാല്‍ അടക്കമുള്ള പ്രതികള്‍ക്കെതിരെ പരമാവധി അഞ്ചു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

More in News

Trending

Recent

To Top