Connect with us

കൊല്ലാനുള്ള എടുത്തുചാട്ടം ; അമ്പാടിയല്ല പ്രതി എന്ന് തിരിച്ചറിയാൻ ആ ഒരു തെളിവ് മാത്രം മതി ; വിവാഹ നിശ്ചയത്തിനിടയിൽ ചങ്കിടിപ്പിക്കുന്ന കാഴ്ച ; അമ്മയറിയാതെ പുത്തൻ വഴിത്തിരിവിലേക്ക്!

Malayalam

കൊല്ലാനുള്ള എടുത്തുചാട്ടം ; അമ്പാടിയല്ല പ്രതി എന്ന് തിരിച്ചറിയാൻ ആ ഒരു തെളിവ് മാത്രം മതി ; വിവാഹ നിശ്ചയത്തിനിടയിൽ ചങ്കിടിപ്പിക്കുന്ന കാഴ്ച ; അമ്മയറിയാതെ പുത്തൻ വഴിത്തിരിവിലേക്ക്!

കൊല്ലാനുള്ള എടുത്തുചാട്ടം ; അമ്പാടിയല്ല പ്രതി എന്ന് തിരിച്ചറിയാൻ ആ ഒരു തെളിവ് മാത്രം മതി ; വിവാഹ നിശ്ചയത്തിനിടയിൽ ചങ്കിടിപ്പിക്കുന്ന കാഴ്ച ; അമ്മയറിയാതെ പുത്തൻ വഴിത്തിരിവിലേക്ക്!

സൂപ്പർ ത്രില്ലിംഗ് അമ്മയറിയാതെ പരമ്പര അടുത്ത ആഴ്ച ഏതായാലും സർപ്രൈസിങ് ആകും. വിവാഹ നിശ്ചയത്തിന്റെ നിറപ്പകിട്ടും തിളക്കവും ചിരിയും നിറയുമ്പോൾ അവിടെ അസ്വസ്ഥതയുടെ മറ്റൊരു കനൽ കത്താൻ പോവുകയാണ്.

അതിനുള്ള കനൽ കൂട്ടിയിട്ടിട്ടാണ് ഇന്നലെ ഡൊമനിക് സാർ പോയത്. ഇനി അത് അവിടെ കിടന്ന് എറിഞ്ഞു കത്തും. ഇന്നലത്തെ എപ്പിസോഡിൽ ആദ്യ പാർട്ട് അപർണ്ണ വിനീത് ഫോൺ സീൻ ആയിരുന്നു. അതിൽ ഉള്ള ഒലിപ്പീര് ഡയലോഗ് ഒന്ന് സ്കൈപ് ചെയ്താൽ നീരജ കേൾക്കാൻ വേണ്ടി അപർണ്ണ വിനീതിനോട് ദേഷ്യപ്പെടുന്നുണ്ട്. ശേഷം നീരാജയോട് താൻ വിനീത് ഉള്ളതുകൊണ്ട് ഉറപ്പായും ഇവിടെ ഉണ്ടാകില്ല എന്നാണ് പറയുന്നത്.

അങ്ങനെ വരുമ്പോൾ അപർണ്ണയ്ക്ക് ആ ദിവസം അവിടെ നിന്നും എസ്‌കേപ്പ് ആകാം.. ഒന്നാലോചിച്ചു നോക്കിയേ അപർണ്ണയെ കാണാതെയായാലും ആരും ആ സമയം തിരക്കില്ല. കാരണം ആൾറെഡി പറഞ്ഞിട്ടുണ്ടല്ലോ? ഇനി അലീന തിരക്കിയാൽ നീരജ പറയും വിനീത് ഉള്ളതുകൊണ്ടാണ് വരാത്തത് , അവൾ എവിടെ പോകുന്നു എന്നൊന്നും പറഞ്ഞില്ല.. എന്നൊക്കെ….

അപ്പോൾ സ്വന്തം ചേച്ചിയുടെ വിവാഹ നിശ്ചയത്തിന് കൂടില്ല എന്ന് പറഞ്ഞ് വാശി കാണിച്ചു എന്ന രീതിയിൽ അലീന ചിലപ്പോൾ അപർണ്ണയെ അന്വേഷിക്കുന്നില്ല എന്ന നിലാപാട് എടുക്കുമായിരിക്കും. അങ്ങനെ എങ്കിൽ അപർണ്ണയ്ക്ക് സുഖമായി പുറത്തു കടക്കാം.

എന്നാൽ അവിടെ അപർണ്ണയ്ക്ക് ഒരു ട്രാപ്പ് ഒരുങ്ങുന്നുണ്ട്. അതെന്താണെന്ന് വഴിയേ അറിയാം. ഗജനി കൂടി രംഗത്തിറങ്ങിയതുകൊണ്ട് , ശരിക്കും കഥ ഇനി ത്രില്ലിംഗ് ആയിരിക്കും.

ഇനി ഇന്നലത്തെ എപ്പിസോഡിലെ സെക്കൻഡ് പാർട്ട് , അതിൽ നീരാജയെ ചോദ്യം ചെയ്യാൻ വേണ്ടി തന്നെയാണ് ഡൊമനിക് സാർ വരുന്നത് . സാധാരണ ഒരു പോലീസ് രീതിയാണ്. നിങ്ങളെ ഈ കേസിൽ സംശയിക്കാം എന്ന് പറഞ്ഞിട്ട് അവരുടെ എക്സ്പ്രെഷനും മറുപടിയും എല്ലാം ശ്രദ്ധിക്കൽ .

അതുപോലെ ഇന്നലെ ഡൊമനിക് നീരാജയെ ചോദ്യം ചെയ്തു. പക്ഷെ നീരജ സാക്ഷിയും അമ്പാടി പ്രതിയും അതാണ് ഡൊമനിക് പ്രതീക്ഷിക്കുന്നത്.

ഇന്നലത്തെ ആദ്യ ഡയലോഗ് മുതൽ ഡൊമനിക് വളരെ കണ്ണിങ് ആയിരുന്നു..

” ഇപ്പോൾ നോവൽ എഴുതാറില്ലേ…? മേയർ മരിച്ച ശേഷം മുതലല്ലല്ലോ… വിനയൻ മരിച്ചതുമുതൽ അല്ലെ നീരജ എഴുത്ത് നിർത്തിയത്. എന്നാൽ അതെ എഴുത്തു രീതി തന്നെയാണ് അലീനയുടേത് , അപ്പോൾ നീരജ അവിടെ അലീന എഴുതുന്നുണ്ട് എന്ന് പറഞ്ഞു.

ശേഷം ഡൊമനിക് ചോദിച്ച മറ്റൊരു ചോദ്യം, ജീവചരിത്ര പരമായ ഈ എഴുത്തിൽ വിനയൻ മരിച്ചിട്ടില്ലല്ലോ എന്നാണ്… സത്യസന്ധമായി ആ വിഷയം എഴുതിയാൽ നീരജ അകത്താകും. എന്നാൽ ഇന്നലത്തെ നീരാജയുടെ പെരുമാറ്റം ശരിക്കും ഒരു പ്രശ്‌നം തന്നെയാണ് സൃഷ്ടിക്കുന്നത്.

എപ്പോഴൊക്കെ അമ്പാടിയുടെ പേര് ഡൊമിനിക്ക് സാർ പറയുന്നുവോ അപ്പോഴെല്ലാം നീരജ എതിർക്കുകയാണ്. അതുമാത്രം മതി ആ പോലീസുകാരന് അമ്പാടിയാണ് പ്രതി എന്ന് ഉറപ്പിക്കാൻ. അപ്പോൾ അമ്പാടി ആണ് വിനയനെ കൊന്നത് എന്ന താരത്തിലേക്കാകണം കഥയുടെ പോക്ക്.

അതേസമയം വിനയൻ മരിച്ചത് ഒരു മരത്തടിയുടെ അടി കൊണ്ടിട്ടാണെന്ന് ഡൊമനിക്കിന് അറിയാമല്ലോ.. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വിനയന് മറ്റൊരു അടിയും ഏറ്റിട്ടില്ല. അമ്പാടി ആണ് ഇത് ചെയ്തതെങ്കിൽ ഉറപ്പായും വിനയന്റെ ഇന്റെർണൽ ഓർഗൻസ് പപ്പടമായേനെ.. അതെന്താ ഈ ഡൊമനിക് സാർ ചിന്തിക്കാത്തത്..

പിന്നെ അലീനയായാലും അമ്പാടിയായാലും തോക്ക് കൈയിൽ സൂക്ഷിക്കുന്നവരാണ്. ഉന്നം തെറ്റാതെ രണ്ടാൾക്കും വെടിയുതിക്കാനും സാധിക്കും . എന്നാൽ നീരജ ‘അമ്മ അങ്ങനെ ഒരാളല്ല. ഇപ്പോൾ തന്നെ വിനയനെ കൊല്ലാനുള്ള ദേഷ്യം നീരാജയ്ക്ക് തോന്നിയതിനു കാരണം അലീനയെ മോശമായി പറഞ്ഞതുകൊണ്ടാണ്.. അത് സ്വന്തം മകൾ തന്നെയാണ്. നീരജ അറിയുന്ന സമയം വരും..

സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലായാലും ഡൊമനിക് സാർ അമ്പാടിയെ തന്നെയാണ് സംശയിക്കുന്നത്. ഇനി റൈറ്റർ അമ്പാടിയുടെ വിവാഹ നിശ്ചയം മറക്കുമോ?

ഇന്നലെ ഡൊമനിക് പറഞ്ഞ ഒരു ഡയലോഗുണ്ട്…. വിനയൻ കേസ് ഇങ്ങനെ നിൽക്കുമ്പോൾ അദീന എൻഗേജ്മെന്റ് വേണോ? ഒരു കുടുംബജീവിതം അമ്പാടിക്ക് സാധ്യം ആവുമെന്ന് തോന്നുന്നില്ല “. സൊ എന്താകും വരും ദിവസങ്ങളിൽ സംഭവിക്കുക..

about ammayariyathe

More in Malayalam

Trending