Connect with us

ദിലീപിന് മാത്രം എന്താണ് പ്രത്യേകത? കാശുളളവന്റെ കൂടെ തുളളാൻ ഒരുപാട് പേരുണ്ട് ;ഞെട്ടിക്കുന്ന ആ വാക്കുകൾ!

Malayalam

ദിലീപിന് മാത്രം എന്താണ് പ്രത്യേകത? കാശുളളവന്റെ കൂടെ തുളളാൻ ഒരുപാട് പേരുണ്ട് ;ഞെട്ടിക്കുന്ന ആ വാക്കുകൾ!

ദിലീപിന് മാത്രം എന്താണ് പ്രത്യേകത? കാശുളളവന്റെ കൂടെ തുളളാൻ ഒരുപാട് പേരുണ്ട് ;ഞെട്ടിക്കുന്ന ആ വാക്കുകൾ!

കേരള മനസാക്ഷിയെ തന്നെ ഞെട്ടിച്ച വാർത്തായിരുന്നു നടി ആക്രമിക്കപ്പെട്ട സംഭവം. 2017 ഫെബ്രുവരി പതിനേഴിനാണ് കേസിന് ആസ്പദമായ പ്രധാന സംഭവങ്ങൾ അരങ്ങേറുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യം അറസ്റ്റിലായ പ്രതിയാണ് പള്‍സര്‍ സുനി. ഓടുന്ന കാറില്‍ വച്ച് നടിയെ ആക്രമിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് ഇയാള്‍ക്കെതികരായ കേസ്. ദിവസങ്ങള്‍ക്കകം തന്നെ അറസ്റ്റിലായിസംഭവം പുറത്തുവന്നതിന് പിന്നാലെ ദീലീപിന്റെ പേരും പുറത്തുവന്നതിന് പിന്നാലെ സംശയത്തിന്റെ നിഴലിലായിരുന്നു ദിലീപ്. ദേശീയ തലത്തില്‍ തന്നെ കോളിളക്കമുണ്ടാക്കിയ സംഭവത്തില്‍ നാലരമാസം പിന്നിടുമ്പോഴായിരുന്നു ദിലീപിന്റെ അറസ്റ്റ്. തുടർന്ന് സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ വന്നതോടെ കേസിന്റെ ഗതി മാറി മറിഞ്ഞു,കേസിൽ തുടരന്വേഷണം വന്നു, തുടർന്ന് നിരവധി വെളിപ്പെടുത്തലുകളും പുറത്തു വന്നിരുന്നു .ദിലീപിന് ജയിലില്‍ താൻ സഹായങ്ങൾ ചെയ്തു കൊടുത്തിരുന്നു ആർ ശ്രീലേഖ ഐപിഎസ് വെളിപ്പെടുത്തിയിരുന്നു . ഇപ്പോൾ അതിനെ കുറിച്ച് സംസാരിക്കുകയാണ് നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പ് സാക്ഷിയായ ജിന്‍സണ്‍

താന്‍ കാക്കാനാട് ജയിലില്‍ കിടക്കുന്ന സമയത്ത് ആർ ശ്രീലേഖ ഐപിഎസ് അവിടെ വന്നതായി അറിയില്ലെന്ന് ജിന്‍സണ്‍ പറയുന്നു . ദിലീപിന് ജയിലില്‍ സഹായങ്ങള്‍ ചെയ്തുകൊടുത്തുവെന്ന മുന്‍ ഡിജിപിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദിലീപ് സെല്ലിനകത്ത് നിന്നും അഴിയില്‍ പിടിച്ച് എഴുന്നേറ്റ് നില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ വീണുപോയെന്നാണ് പറയുന്നത്. ഇയർ ബാലന്‍സിന്റെ എന്തെങ്കിലും പ്രശ്നം അദ്ദേഹത്തിന് ഉണ്ടെങ്കില്‍ അങ്ങനെ സംഭവമുണ്ടാകാം.

അല്ലാതെ അദ്ദേഹത്തെ ഏതെങ്കിലും പൊലീസുകാർ മർദ്ദിച്ചതായൊന്നും അറിയില്ല. മറ്റുള്ള പ്രതികളാണെങ്കില്‍ അങ്ങനെയൊക്കെയുണ്ടാകാം. എന്നാല്‍ ഇദ്ദേഹത്തിനൊന്നും അത്തരമൊരു സാഹചര്യം ഉണ്ടാവുമെന്ന് ഞാന്‍ കരുതുന്നില്ലെന്നും ജിന്‍സണ്‍ പറയുന്നു. ന്യൂസ് ഗ്ലോബ് ടിവിക്ക് വേണ്ടി സംവിധായകന്‍ ബൈജു കൊട്ടാരക്കരയുമായി നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജിന്‍സണ്‍.
വലിയ ഉയരത്തിലിരുന്ന ആള്‍ ഒരു താഴ്ചയിലേക്ക് വീഴുമ്പോള്‍ മാനസികമായ വിഷമങ്ങള്‍ ഉണ്ടാകും. നമുക്കൊക്കെ വിഷമങ്ങള്‍ ഉണ്ടായിട്ടുള്ളതാണ്. അതായത് നമ്മളൊക്കെ പുറത്ത് സ്വാതന്ത്രത്തോടെ നടന്ന ആളുകളാണ്. പെട്ടെന്നൊരു ദിവസം കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുമ്പോള്‍ വലിയ മാനസിക വിഷമം ഒക്കെ ഉണ്ടാവും. മാനസിക വിഷമങ്ങള്‍ നമുക്ക് മുന്‍കൂട്ടി പറയാന്‍ സാധിക്കില്ലെന്നും ജിന്‍സണ്‍ പറയുന്നു.വെറു തറയിലാണ് കിടന്നത് എന്ന് പറഞ്ഞാല്‍, മറ്റ് തടവുകാരും അങ്ങനെയൊക്കെ തന്നെയാണ്. പ്രത്യേകിച്ച് അതൊരു സംഭവമാക്കി പറയേണ്ട കാര്യമൊന്നുമില്ല. സാധാരണ നിലത്താണ് കിടക്കുക. പായ വിരിക്കേണ്ട കാര്യമില്ല. ജയിലിന് അകത്ത് ടൈല്‍ ഇട്ടിട്ടുണ്ടാകും. ബെഡ് ഷീറ്റ് എന്ന പേരില്‍ ജയിലിലെ തടവുകാർ തന്നെ നിർമ്മിക്കുന്ന ചമക്കാള കൊടുക്കും. പായും ഒരു ചമക്കാളയും ആണ് ജയിലിലെ രീതി അനുസരിച്ച് കൊടുക്കു. പായില്ലെങ്കില്‍ രണ്ട് ചമക്കാള കൊടുക്കും.പ്ലെയിറ്റും ഗ്ലാസും മൊന്തയും കൂടി കൊടുക്കും. അതില്‍ കൂടുതലൊന്നും ഒരു തടവുകാരനും കൊടുക്കാറില്ല. പിന്നെ ആള്‍ക്ക് മാത്രമായിട്ട് മാഡം പ്രത്യേകിച്ച ചില കാര്യങ്ങള്‍ ചെയ്തുവെന്ന് പറയുന്നു. വീട്ടില്‍ നിന്ന് ഭക്ഷണം കൊണ്ടുവരാന്‍ അനുമതി നല്‍കിയെങ്കില്‍ ഇന്നേവരെ ഒരു തടവുകാരനും ഇത്തരം സൌകര്യങ്ങള്‍ ലഭിച്ചതായി എനിക്ക് അറിയില്ലെന്നും ജിന്‍സണ്‍ കൂട്ടിച്ചേർക്കുന്നു.ജയില്‍ എന്ന് പറയുന്നത് മറ്റൊരു ലോകമാണ്. അവിടെ എന്ത് ചെയ്യണം, ചെയ്യണ്ട എന്ന് തീരുമാനിക്കുന്നത് ജയില്‍ സൂപ്രണ്ടാണ്. അദ്ദേഹം തീരുമാനിക്കുന്നത് അവിടെ നടപ്പിലാവും. അതില്‍ കൂടുതല്‍ എനിക്ക് പറയാന്‍ സാധിക്കില്ല. ദിലീപിന് മാത്രമല്ല, മറ്റ് പലർക്കും വഴിവിട്ട സഹായങ്ങള്‍ ലഭിക്കും. കാശും സംവിധാനങ്ങളും ഉള്ളവർക്ക് എല്ലാ സൌകര്യങ്ങളും കിട്ടുമല്ലോ.
സാധാരണക്കാരുടെ കാര്യം അങ്ങനെയല്ല. ഞാന്‍ അവിടെ ഉണ്ടായിരുന്ന സമയത്ത് ഒരു സാധാരണക്കാരനായ തടവുകാരന്‍ ജയിലില്‍ കിടന്ന് മരിച്ചിരുന്നു. നെഞ്ച് വേദന വന്നതായിരുന്നു. എന്നാല്‍ അദ്ദേഹത്തെ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വീഴ്ചയുണ്ടായി. ഒടുവില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഒരാ സാധരണക്കാരനായത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. കാശും പണവും ഉള്ള ആളായിരുന്നെങ്കിലും പ്രൈവറ്റ് വണ്ടിയെടുത്തുു കൊണ്ടുപോവാന്‍ ആളുണ്ടായിരുന്നു.ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനെ ലക്ഷ്യം വെച്ചല്ല ഞാന്‍ പറയുന്നത്. ആരുമായിക്കൊള്ളട്ടെ, കാശുള്ളവന്റെ കൂടെ തുള്ളാനും അവർക്ക് വേണ്ടി കാര്യങ്ങള്‍ ചെയ്തുകൊടുക്കാനും ആളുണ്ട്. അത് ഇവിടെ മാത്രമെന്നല്ല എല്ലായിടത്തും ഉണ്ട്. സന്ദർശകരെയൊക്കെ നിശ്ചയിക്കുന്നത് അവിടുത്തെ ആളുകളാണ് സാധാരണ ആഴ്ചയില്‍ രണ്ടോ മുന്നോ സന്ദർശകരാണ് ഉണ്ടാവാറുള്ളത്. മാനുഷിക പരിഗണനയാണെങ്കില്‍ എല്ലാവർക്കും ഈ പരിഗണന ലഭിക്കേണ്ടതല്ലേയെന്നും ജിന്‍സണ്‍ അഭിമുഖത്തില്‍ ചോദിക്കുന്നു.

about dileep

Continue Reading
You may also like...

More in Malayalam

Trending

Recent

To Top