Connect with us

‘മൈഥിലിയെ പൊക്കി എടുത്ത് ദുൽഖർ’.. സംഭവം വൈറാലാണ്…

Malayalam Breaking News

‘മൈഥിലിയെ പൊക്കി എടുത്ത് ദുൽഖർ’.. സംഭവം വൈറാലാണ്…

‘മൈഥിലിയെ പൊക്കി എടുത്ത് ദുൽഖർ’.. സംഭവം വൈറാലാണ്…

മലയാള സിനിമയുടെ കുഞ്ഞിക്ക മൈഥിലിയെ പൊക്കി എടുത്ത് നൃത്തം ചെയ്താൽ എങ്ങനെ ഉണ്ടാവും ? ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ദുൽഖർ മൈഥിലിയെ പൊക്കി എടുത്ത് നൃത്തം ചെയ്യുന്നതാണ്.

മലയാളത്തിലെ ഏറ്റവും വലിയ താരസംഘടനയാണ് ‘അമ്മ. മുൻപ് തന്നെ നിരവധി സ്റ്റേജ് ഷോകൾ സംഘടിപ്പിച്ചിട്ടുള്ള അമ്മ പുതിയ ഒരു സ്റ്റേജ് ഷോയ്ക്ക് കൂടി ഒരുങ്ങുകയാണ്.

2011 ലാണ് ആദ്യമായി അമ്മ വലിയ ഒരു സ്റ്റേജ് ഷോ നയിക്കുന്നത്. സൂര്യ ടിവിയോടൊപ്പം സൂര്യതേജസോടെ അമ്മ എന്ന് നൽകിയ പരിപാടിയായിരുന്നു അന്ന് നടത്തിയത്.

മലയാള സിനിമയിലെ എല്ലാവരും ഒത്തുകൂടി വർണ്ണാഭമായി മാറ്റുന്ന പരിപാടികളാണ് ഇത്.മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ ഈ പരുപാടിയിൽ പങ്കെടുക്കുന്നുണ്ടെന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്.

മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദുൽഖർ സൽമാൻ, നമിത പ്രമോദ്, മൈഥിലി, ഷംന കാസിം എന്നിങ്ങനെ ഒട്ടനേകം താരങ്ങൾ ഉണ്ടാവും.

ഇതിനോടകം റിഹേഴ്സൽ ക്യാമ്പിലെ ചിത്രങ്ങളും,വിഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് .എന്നാൽ ഇത്തരം വേദികളിൽ ആക്റ്റീവ് ആവാത്ത മലയാളികളുടെ സ്വന്തം ദുൽഖർ സൽമാനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. മലയാളികളുടെ പ്രിയങ്കരിയായ നടി മൈഥിലിയെ പൊക്കി എടുത്താണ് ദുൽഖർ നൃത്തം ചെയ്യുന്നത്.

പ്രേക്ഷകര്‍ക്ക് വിസ്മയമൊരുക്കാന്‍ താരക്കൂട്ടങ്ങള്‍ അണിനിരക്കുന്നത് മെയ് ആറിനാണ്. മെയ് ആറിന് തിരുവനന്തപുരത്ത് അമ്മ മഴവില്‍ ഷോ പ്രേക്ഷകര്‍ക്ക് വിസ്മയമൊരുക്കും. അമ്മ ഇതിന് മുമ്ബും നിരവധി സ്റ്റേജ് ഷോകള്‍ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും ആദ്യ രണ്ട് സ്റ്റേജ് ഷോകളെ അപേക്ഷിച്ച്‌ ഇത്തവണത്തെ ഷോയില്‍ ദുല്‍ഖറിന്റെ സാന്നിധ്യം ഗംഭീരമാക്കുമെന്നാണ് പ്രതീക്ഷ.

More in Malayalam Breaking News

Trending

Recent

To Top