അറബിക്കടലിന്റെ സിംഹമായി മോഹന്‍ലാല്‍ ; ഒപ്പം പ്രണവും നാഗാർജുനയും സുനിൽ ഷെട്ടിയും ?
മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയുമായി പ്രിയദര്‍ശനും മോഹന്‍ലാലും വരാന്‍ പോവുകയാണ്. “മരക്കാര്‍ അറബിക്കടലിന്റെ സിംഹം” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് 100 കോടിയാണ് ബജറ്റ്.
അജോയ് വർമ്മ സംവിധാനം ചെയ്ത നീരാളിയാണ് മോഹൻലാലിന്റെ അടുത്ത റിലീസ് ചിത്രം. വി എ ശ്രീകുമാർ സംവിധാനം ചെയ്യുന്ന ഒടിയൻ ചിത്രീകരണം പൂർത്തിയാക്കി ഒപ്പം രണ്ടാം ഊഴവും ഒരുങ്ങുന്നുണ്ട് . 100 0 കോടി രൂപ ബഡ്ജറ്റിലാണ് രണ്ടാമൂഴം ഒരുങ്ങുന്നത്.
മരക്കാരിൽ തെലുങ്ക് സൂപ്പർതാരം നാഗാർജുനയും, ബോളീവുഡ് താരം സുനിൽ ഷെട്ടിയും ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നതെന്ന് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ.
റിപോർട്ടുകൾ ശരിയാണെങ്കിൽ ലോകം മുഴുവനായി അറിയപ്പെടുന്ന ചിത്രമായി ഇത് മാറും. ചിത്രത്തെ വിദേശ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യുമെന്ന് നേരത്തെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.
ഇതു കൂടാതെ ആരാധകരെ ആവേശത്തിലാക്കുന്ന പുതിയ വാർത്ത; മരക്കാരിൽ പ്രണവ് മോഹൻലാലും ഒരു കഥാപാത്രമാകുന്നു എന്നാണ്. ആശീര്‍വാദ് സിനിമാസിന്റെ 25 -ാമത്തെ സിനിമയാണിത്.
ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റെും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. കൃത്യമായ ഒരു ബജറ്റിലൊതുക്കാന്‍ സാധിക്കുന്ന സിനിമ അല്ലെങ്കിലും നൂറ് കോടിയ്ക്കുള്ളില്‍ നില്‍ക്കുന്നൊരു സിനിമയായിരിക്കുമെന്നുമാണ് പ്രിയദര്‍ശന്‍ പറയുന്നത്.
