Bollywood
ആരോഗ്യനില അത്ര തൃപ്തികരമല്ല;കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ച് കിലോ കുറഞ്ഞു!
ആരോഗ്യനില അത്ര തൃപ്തികരമല്ല;കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ച് കിലോ കുറഞ്ഞു!
By
കഴിഞ്ഞ ദിവസങ്ങളിലായി അമിതാഭ് ബച്ചൻ ആശുപത്രിയിലാണെന്ന് വർത്തകർ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. തനിക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടന്ന് ബച്ചനും വെളിപ്പെടുത്തിയിരുന്നു.ഇപ്പോളിതാ ബച്ചൻ പങ്കുവെച്ച ഒരു ട്വീറ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.കുറച്ചു ദിവസങ്ങൾ കൊണ്ട് തന്റെ അഞ്ച് കിലോ കുറഞ്ഞതായാണ് ബച്ചൻ ട്വീറ്റിൽ പറയുന്നത്.
”കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഭാരം കുറഞ്ഞതായി അവര്‍ എന്നോട് പറഞ്ഞു. ശരിയാണ്. എനിക്ക് അത്ഭുതമായി തോന്നി, അഞ്ച് കിലോയോളം കുറഞ്ഞിട്ടുണ്ട്” എന്നാണ് ബച്ചന് കുറിച്ചിരിക്കുന്നത്. ആശുപത്രിയില്‍ നിന്നും മടങ്ങിയെത്തിയ ബച്ചന് ‘കോന്‍ ബനേഗാ ക്രോര്‍പതി’യുടെ ഷൂട്ടിങ്ങിനെത്തിയിരുന്നു.
‘സെയ് റാ നരസിംഹ റെഡ്ഡി’യാണ് ബച്ചന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ആയുഷ്മാന്‍ ഖുറാനക്കൊപ്പം ഷൂജിത് സിര്‍കാര്‍ ഒരുക്കുന്ന ‘ഗുലാബോ സിതാബോ’, അയാന് മുഖര്‍ജി ഒരുക്കുന്ന ‘ബ്രഹ്മാസ്ത്ര’ ആണ് അമിതാഭ് ബച്ചന്റെ പുതിയ ചിത്രങ്ങള്‍.
amitabh bachchan’s health issues
