Connect with us

എനിക്ക് അതിന് സാധിച്ചു അപ്പോൾ നിങ്ങൾക്കും സാധിക്കും, കുറച്ചു ബുദ്ധിമുട്ടണമെന്ന് മാത്രം!

Bollywood

എനിക്ക് അതിന് സാധിച്ചു അപ്പോൾ നിങ്ങൾക്കും സാധിക്കും, കുറച്ചു ബുദ്ധിമുട്ടണമെന്ന് മാത്രം!

എനിക്ക് അതിന് സാധിച്ചു അപ്പോൾ നിങ്ങൾക്കും സാധിക്കും, കുറച്ചു ബുദ്ധിമുട്ടണമെന്ന് മാത്രം!

നടിയായും സംവിധായകയും നിർമ്മാതാവായുമൊക്കെ ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന താരമാണ് പൂജ ഭട്ട്.
എന്നാലിപ്പോ താരത്തിന്റെ ചില തുറന്നു പറച്ചിൽ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്.താൻ മദ്യപാനത്തിന് അടിമയായിരുന്നെന്നും എന്നാൽ ഇപ്പോൾ പൂർണ്ണമായും അത് ആ ശീലം ഒഴിവാക്കിയെന്നും പൂജ പറയുന്നു.അതുകൊണ്ട് തന്നെ എനിക്ക് ആ ശീലം മാറ്റാൻ പറ്റുമെങ്കിൽ നിങ്ങൾക്കും അതിന് കഴിയുമെന്ന ഉപദേശവും താരം നൽകുന്നു.

‘രണ്ടു വര്‍ഷവും പത്തു മാസവുമായി താന്‍ അമിതമായി മദ്യപിക്കാറില്ല. മദ്യത്തിന്റെ ഉപയോഗം തീരെ കുറച്ചു. മദ്യത്തോട് അമിത ആസക്തിയുള്ളവര്‍ അത് ഇല്ലാതാക്കാന്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ അവര്‍ ഒറ്റയ്ക്കല്ലെന്നു കരുതിക്കോളൂ. എനിക്കു സാധിക്കുമെങ്കില്‍ നിങ്ങള്‍ക്കും പറ്റും. അതില്‍ വീഴ്ച്ച വരികയാണെങ്കില്‍ സ്വയം ധൈര്യം സംഭരിച്ച് മുന്നേറണം. അതിന്റെ ഫലങ്ങള്‍ വളരെ വലുതാണ്.’ പൂജ പറയുന്നു.

മദ്യം പൂര്‍ണമായും ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ പൂജ തുടങ്ങിയിട്ട് നാളുകളേറെയായി. തനിക്കു സ്ഥിരമായി മദ്യം വിറ്റിരുന്ന കച്ചവടക്കാരന്‍ തന്നെയാണ് അത് നിര്‍ത്താനും പിന്തുണ നല്‍കിയതെന്നും പൂജ പറഞ്ഞിരുന്നു.1991ല്‍ പുറത്തിറങ്ങിയ സഡക്ക് എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പില്‍ സഞ്ജയ് ദത്തിനൊപ്പം വീണ്ടും അഭിനയിക്കുകയാണ് ഇപ്പോള്‍ പൂജ ഭട്ട്.

pooja bhatt talks about her alcoholic addict

More in Bollywood

Trending