Actor
പൊതുസ്ഥലങ്ങളിൽ ഇപ്പോൾ എന്നെ പഴയതു പോലെ ആരും ശ്രദ്ധിക്കാറില്ല, പക്ഷേ, ഖാൻമാർ ആണെങ്കിൽ അവിടെ ജനസാഗരമായിരിക്കും; അമിതാഭ് ബച്ചൻ
പൊതുസ്ഥലങ്ങളിൽ ഇപ്പോൾ എന്നെ പഴയതു പോലെ ആരും ശ്രദ്ധിക്കാറില്ല, പക്ഷേ, ഖാൻമാർ ആണെങ്കിൽ അവിടെ ജനസാഗരമായിരിക്കും; അമിതാഭ് ബച്ചൻ
ബോളിവുഡിന്റെ ബിഗ് ബി ആണ്അമിതാഭ് ബച്ചൻ. ഇന്നും ഏറെ തിരക്കുള്ള താരമാണ് അദ്ദേഹം. താരങ്ങൾക്കിടയിൽ പോലും അമിതാഭിന് ആരാധകരുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. സിനിമകളുടെ പരാജയത്തെക്കുറിച്ച് സംസാരിച്ച അമിതാഭ് പൊതുസ്ഥലങ്ങളിൽ തനിക്ക് ജനശ്രദ്ധ ലഭിക്കുന്നില്ലെന്നാണ് പറയുന്നത്.
സിനിമകളുടെ പരാജയങ്ങൾ എങ്ങനെ അതിജീവിക്കുന്നു എന്ന അവതാരകന്റെ ചോദ്യത്തിന് സിനിമാ പരാജയങ്ങൾ അതിജീവിക്കുന്നത് എങ്ങനെയാണെന്ന് അറിയില്ല. അവിടുന്ന് പിന്നീടും മുന്നോട്ട് പോകും. ആരെങ്കിലും സിനിമയുമായി എന്നെ തേടിയെത്തുമെന്ന് വിശ്വസിക്കുന്നു. അതുപോലെ ജയപരാജയങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും.
ജീവിതത്തിൽ ഒരിക്കൽ പോലും പരാജയമുണ്ടായിട്ടില്ലെന്നും വിജയം മാത്രമായിരുന്നുവെന്ന് വിശ്വസിക്കാൻ കഴിയില്ല. എഴുപത്-എൺപത് കാലഘട്ടത്തിൽ ഒരു റെസ്റ്റോറൻ്റിൽ പോകുമ്പോൾ എല്ലാവരും എന്നെ ശ്രദ്ധിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ എന്നെ പഴയതു പോലെ ആരും ശ്രദ്ധിക്കാറില്ല.
എന്നാൽ ഒരു രണ്ടു സെക്കൻഡിന് ശേഷം ആമിറോ ഷാറൂഖ് ഖാനോ സൽമാനോ വന്നാൽ അവിടെ ജനസാഗരമായിരിക്കും. ഇതുനിങ്ങളുടെ നിലവിലത്തെ സാഹചര്യമാണ്, ഇപ്പോൾ നിങ്ങൾ എവിടെ നിൽക്കുന്നുവെന്നതാണ് സൂചിപ്പിക്കുന്നത് എന്നുമാണ് അമിതാഭ് ബച്ചൻ അഭിമുഖത്തിൽ സംസാരിക്കവെ പറഞ്ഞത്.
ഒരുകാലത്ത് ബോളിവുഡിനെ അടക്കിവാണിരുന്ന, അന്നത്തെ സിനിമാ പ്രേമികൾക്ക് ആവേശമായിരുന്നു അമിതാഭ് ബച്ചൻ. എന്നാൽ ഇന്ന് താങ്കൾ ഈ പ്രായത്തിൽ അഭിനയിക്കുന്നത് എന്തിനാണെന്നാണ് ബച്ചനോട് ആരാധകർ ചോദിക്കുന്നത്. 1969ൽ സിനിമയിലേയ്ക്ക് എത്തിയതാണ് ബച്ചൻ. ആദ്യ സിനിമയിലൂടെ മികച്ച പുതുമുഖ നടനുള്ള ദേശീയ പുരസ്കാരവും നേടി.
അതിനു ശേഷം ചെയ്ത ചിത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളാണ്. പലതും കൾട്ട് ക്ലാസിക്ക് ലെവൽ ചിത്രങ്ങളാണ്. ഷോലെ, അഗ്നിപത്, ചുപ്കേ ചുപ്കേ, ദോ അഞ്ചാനെ, അമർ അക്ബർ ആന്റണി തുടങ്ങിയ ചിത്രങ്ങളെല്ലാം വമ്പൻ ഹിറ്റായിരുന്നു. ബോളിവുഡിൽ മാത്രമല്ല ഏത് ഭാഷയിലും തനിക്ക് മികച്ച പ്രകടനം കാഴ്ച വെക്കാനാവുമെന്ന് അദ്ദേഹം പലപ്പോഴും തെളിയിച്ചിട്ടുണ്ട്.