Actor
രഞ്ജിത്ത് കോഴിക്കോട് സ്വദേശിയായ യുവാവിനെ പ്രകൃതി വി രുദ്ധ പീ ഡനത്തിന് ഇ രയാക്കിയെന്ന പരാതി; കേസ് ബെംഗളൂരു പൊലീസിന് കൈമാറും!
രഞ്ജിത്ത് കോഴിക്കോട് സ്വദേശിയായ യുവാവിനെ പ്രകൃതി വി രുദ്ധ പീ ഡനത്തിന് ഇ രയാക്കിയെന്ന പരാതി; കേസ് ബെംഗളൂരു പൊലീസിന് കൈമാറും!
ബംഗാളി നടിയുടെ ലൈം ഗികാരോപണ പരാതിയ്ക്ക് പിന്നാലെയാണ് സംവിധായകൻ രഞ്ജിത്തിനെതിരെ പരാതിയുമായി കോഴിക്കോട് സ്വദേശിയായ യുവാവ് രംഗത്തെത്തിയത്. സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ രഞ്ജിത്ത് പ്രകൃതി വി രുദ്ധ പീ ഡനത്തിന് ഇ രയാക്കിയെന്നാണ് യുവാവിന്റെ പരാതി.
ഈ സംഭവത്തിൽ സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗി കാതിക്രമ പരാതി ബെംഗളൂരു പൊലീസിന് കൈമാറുമെന്നാണ് പുറത്ത് വരുന്ന വിവരം. കോഴിക്കോട് കസബ പൊലീസാണ് നേരത്തെ രഞ്ജിത്തിനെതിരെ കേസെടുത്തത്. ഈ കേസാണ് ബംഗളൂരു പൊലീസിന് കൈമാറുന്നത്. സംഭവം നടന്നത് ബംഗളൂരുവിൽ വെച്ചായതിനാലാണ് നടപടി.
ഈ സംഭവത്തിൽ പോലീസ് പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പരാതിക്കാരനായ യുവാവിന്റെ മൊഴിയും പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഈ വിവരങ്ങളടക്കം അന്വേഷണ വിവരങ്ങൾ അടക്കം കസബ പൊലീസ് സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറിയിരുന്നു.
2012 ൽ ആണ് സംഭവം. കോഴിക്കോട് സിനിമാ ഷൂട്ടിങിനിടയിലാണ് സംവിധായകനെ പരിചയപ്പെട്ടതെന്നാണ് യുവാവ് പറയുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് യുവാവ് ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് സിനിമ മേഖലയിലെ പരാതികൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക പോലീസ് സംഘത്തിന് യുവാവ് മൊഴി നൽകിയിട്ടുമുണ്ട്.
കോഴിക്കോട് സിനിമാ ഷൂട്ടിങിനിടയിലാണ് സംവിധായകനെ പരിചയപ്പെട്ടത്. തുടർന്ന് അവസരത്തിനായി ഹോട്ടൽ റൂമിലെത്തിയ തന്നോട് ഫോണിൽ ബന്ധപ്പെടാനായി ടിഷ്യൂ പേപ്പറിൽ ഫോൺ നമ്പർ കുറിച്ചു തന്നുവെന്നും യുവാവ് പറയുന്നു. രണ്ട് ദിവസത്തിന് ശേഷം ബംഗളൂരു താജ് ഹോട്ടലിൽ രാത്രി പത്ത് മണിയോടെ എത്താൻ ആവശ്യപ്പെട്ടു. തുടർന്ന് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താനാണ് സംവിധായകൻ പറഞ്ഞത്. റൂമിലെത്തിയതും മദ്യം കുടിക്കാൻ നിർബന്ധിക്കുകയായിരുന്നു. പിന്നാലെയാണ് തന്നെ പീ ഡിപ്പിച്ചതെന്നാണ് യുവാവ് പറയുന്നത്.