Connect with us

‘വീട്ടിലിങ്ങനെ അനങ്ങാതെ ചടഞ്ഞുകൂടി വിശ്രമിക്കേണ്ടിവരുന്നത് വെല്ലുവിളി’, ഹോളി ആഘോഷം നഷ്ടമായതിനെ കുറിച്ച് അമിതാഭ് ബച്ചന്‍

Bollywood

തിങ്കളാഴ്ചയാണ് ഹൈദരാബാദില്‍ ‘പ്രൊജക്ട് കെ’ സിനിമയിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ അമിതാഭ് ബച്ചന്റെ വലത് വാരിയെല്ലിന്റെ പേശികള്‍ക്ക് പരിക്കേറ്റത്. പിന്നാലെ സോഷ്യല്‍ മീഡിയയിലും ഈ വാര്‍ത്ത ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ അദ്ദേഹം പങ്കുവെച്ചിരിക്കുന്ന വാക്കുകളാണ് വൈറലാകുന്നത്.

ഹോളി ആഘോഷത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിലുള്ള നിരാശ പങ്കുവെച്ചിരിക്കുകയാണ് താരം. പരിക്കേറ്റ് ചികിത്സയിലായിരുന്ന ബച്ചന്‍ ഇപ്പോള്‍ മുംബൈയിലെ വീട്ടില്‍ വിശ്രമത്തിലാണ്.

‘വീട്ടിലിങ്ങനെ അനങ്ങാതെ ചടഞ്ഞുകൂടി വിശ്രമിക്കേണ്ടിവരുന്നത് വെല്ലുവിളിയാണ്. ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഊര്‍ജസ്വലതയോടെ ഇത്രയും വര്‍ഷം ആഘോഷിച്ച ഹോളിയുടെ സന്തോഷം തെന്നിമാറി’,എന്നും ബ്‌ളോഗില്‍ താരം കുറിച്ചു.

ദീപാവലിയിലും ഹോളിയിലും ബച്ചന്‍ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി വിരുന്നുകള്‍ സംഘടിപ്പിക്കാറുണ്ട്. ഇനി അത്തരം പരിപാടികള്‍ നടക്കുമോയെന്ന് താരം ആശങ്കപ്പെടുന്നു.

More in Bollywood

Trending

Recent

To Top