Bollywood
ആഡംബര വാഹനം വിറ്റു;ചെലവ് കുറഞ്ഞ വാഹനം സ്വന്തമാക്കി അമിതാഭ് ബച്ചൻ !!!
ആഡംബര വാഹനം വിറ്റു;ചെലവ് കുറഞ്ഞ വാഹനം സ്വന്തമാക്കി അമിതാഭ് ബച്ചൻ !!!
ബെന്‍സ് പുറത്തിറക്കുന്ന വി ക്ലാസ് സ്വന്തമാക്കി അമിതാഭ് ബച്ചന്. ഒരു കോടി രൂപയാണ് ഇതിന്റെ വില.
റോള്‍സ് റോയ്സിന്റെ ആഡംബര സെഡാനായ ഫാന്റം അടുത്തിടെ ബച്ചന് വിറ്റതായി വാര്‍ത്തകളുണ്ടായിരുന്നു.
മുംബൈയിലെ മെഴ്സഡീസ് ബെന്‍സ് ഡീലര്‍ഷിപ്പായ ഓട്ടോഹാങ്ങറില് നിന്നാണ് പുത്തന്‍ ബെന്‍സിനെ ബിഗ് ബി ഗ്യാരേജിലെത്തിച്ചത്. ബെന്‍സ് സിക്ലാസ്, റേഞ്ച് റോവര്‍ തുടങ്ങി നിരവധി കാറുകളുണ്ട് അമിതാഭ് ബച്ചന്റെ ഗ്യാരേജില്‍.
2143 സിസി നാലു സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ഈ വര്‍ഷം ആദ്യം ഇന്ത്യന്‍ വിപണിയിലെത്തിയ വി ക്ലാസിന്റെ ഹൃദയം. 163 എച്ച്പി കരുത്തും 380 എന്‍എം ടോര്‍ക്കും ഈ എഞ്ചിന് സൃഷ്ടിക്കും. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്ററിലെത്താന്‍ വെറും 10.9 സെക്കന്‍ഡുകള്‍ മാത്രം മതി ഈ വാഹനത്തിന്. മണിക്കൂറില്‍ 195 കിലോമീറ്ററാണ് ഉയര്‍ന്ന വേഗം.
ഏകദേശം 68.40 ലക്ഷം മുതല്‍ 81.90 ലക്ഷം രൂപ വരെയാണ് വി ക്ലാസ് മോഡലുകളുടെ ഇന്ത്യയിലെ എക്സ് ഷോറൂം വില. നിരത്തിലെത്തുമ്പോള്‍ ഇത് ഏകദേശം ഒരു കോടി രൂപയോളം വരും.
amitabh bachchan new car
