കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടന് അമിതാഭ് ബച്ചന് ഷൂട്ടിംഗിനിടെ അപകടം പറ്റിയതായുള്ള വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നത്. പ്രോജക്റ്റ് കെ എന്ന ചിത്രത്തിന്റെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ വാരിയെല്ലിന് പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
വാരിയെല്ലിലെ പരിക്കിനു പുറമെ, കാലിലെ വേദനകാരണം കടുത്ത ബുദ്ധിമുട്ടിലാണെന്ന് പറയുകയാണ് നടന്. അദ്ദേഹം ബ്ലോഗിലൂടെയാണ് ഇതേ കുറിച്ച് വ്യക്തമാക്കിയത്.
‘വാരിയെല്ല് അതിന്റെ വേദനാജനകമായ യാത്ര തുടരുകയാണ്. കാലിലുണ്ടായ വേദന വലിയ പ്രശ്നമുണ്ടാക്കുകയും വാരിയെല്ലിനെക്കാള്‍ വേദനിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ വാരിയെല്ലിലെ വേദന കുറയുന്നു. ശ്രദ്ധ കാലിലേയ്ക്കെത്തുന്നു. വേദന കൂടുമ്പോള്‍ ചൂടുവെള്ളത്തില്‍ വെച്ചിട്ടും ആ വേദന മാറുന്നില്ല’ എന്നും അദ്ദേഹം പറഞ്ഞു.
‘വീട്ടിലിങ്ങനെ അനങ്ങാതെ ചടഞ്ഞുകൂടി വിശ്രമിക്കേണ്ടിവരുന്നത് വെല്ലുവിളിയാണ്. ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഊര്‍ജസ്വലതയോടെ ഇത്രയും വര്‍ഷം ആഘോഷിച്ച ഹോളിയുടെ സന്തോഷം തെന്നിമാറി’, എന്നും അടുത്തിടെ അദ്ദേഹം ബ്ളോഗിലൂടെ വ്യക്തമാക്കിയിരുന്നു. ദീപാവലിയിലും ഹോളിയിലും ബച്ചന് സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി വിരുന്നുകള്‍ സംഘടിപ്പിക്കാറുണ്ട്. ഇനി അത്തരം പരിപാടികള്‍ നടക്കുമോയെന്നും താരം ആശങ്കപ്പെട്ടിരുന്നു.
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് കുത്തേറ്റത്. ഇപ്പോഴിതാ ശസ്ത്രക്രിയകളെല്ലാം വിജയകരമായി പൂർത്തിയാക്കി, ആരോഗ്യം ഭേദപ്പെട്ടതോടെ നടനെ ഡിസ്ചാർജ്...