Bollywood
റാണി മുഖര്‍ജി സിനിമയ്‌ക്കെതിരെ നോര്‍വെ എംബസി
റാണി മുഖര്‍ജി സിനിമയ്‌ക്കെതിരെ നോര്‍വെ എംബസി
മക്കളുടെ സംരക്ഷണത്തിനായി നോര്‍വേ സര്‍ക്കാരിനെതിരെ പോരാടിയ ഇന്ത്യന്‍ ദമ്പതികളെ ആസ്പദമാക്കിയുള്ള റാണി മുഖര്‍ജിയുടെ മിസിസ് ചാറ്റര്‍ജി vs നോര്‍വേ എന്ന സിനിമക്കെതിരെ നോര്‍വേയില്‍ നിന്ന് രൂക്ഷമായ പ്രധിഷേധങ്ങളാണ് ഉണ്ടാകുന്നത്. നോര്‍വീജിയന്‍ ജനതയും ഭരണകൂടവും സിനിമക്കെതിരെ പ്രതികരിച്ച രംഗത്തുവന്നിരിക്കുകയാണ് ഇപ്പോള്‍.
സംസ്‌കാരത്തിലെ വ്യത്യാസങ്ങള്‍ കാരണം ഇന്ത്യന്‍ മാതാപിതാക്കളില്‍നിന്നും 2011ല്‍ രണ്ട് കുട്ടികളെ നോര്‍വീജിയന്‍ ഫോസ്റ്റര്‍ സിസ്റ്റം കൊണ്ടുപോയതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അനുഭവിച്ച മാനസിക പീഡനവും നിയമ പോരട്ടങ്ങളും ആണ് മിസിസ് ചാറ്റര്‍ജി നോര്‍വേ പറയുന്നത്. ഇതിന് നോര്‍വേയില്‍ നിന്ന് രൂക്ഷമായ പ്രതികരണമാണ് ലഭിച്ചത്.
ഇന്ത്യയിലെ നോര്‍വീജിയന്‍ അംബാസഡര്‍ സിനിമയെ സങ്കല്‍പ സൃഷ്ടി എന്നാണ് വിശേഷിപ്പിച്ചത്. സിനിമയില്‍ വസ്തുതാപരമായ കൃത്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യങ്ങളിലെ സാംസ്‌കാരിക വ്യത്യാസങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടികളെ ഒരിക്കലും അവരുടെ കുടുംബങ്ങളില്‍ നിന്ന് അകറ്റില്ല.
അവരുടെ കൈകൊണ്ട് ഭക്ഷണം കഴിക്കുകയോ കുട്ടികള്‍ മാതാപിതാക്കളോടൊപ്പം കിടക്കയില്‍ ഉറങ്ങുകയോ ചെയ്യുന്നത് കുട്ടികള്‍ക്ക് ഹാനികരമായ സമ്പ്രദായങ്ങളായി കണക്കാക്കില്ല. സാംസ്‌കാരിക പശ്ചാത്തലം പരിഗണിക്കാതെ തന്നെ നോര്‍വേയില്‍ ഇത് അസാധാരണമല്ല.’ നോര്‍വീജിയന്‍ എംബസി അതിന്റെ പ്രസ്താവനയില്‍ പറഞ്ഞു. ചില പൊതുവായ വസ്തുതകള്‍ ശരിയാക്കേണ്ടതുണ്ട്.
കുട്ടികള്‍ അവഗണനക്കോ അക്രമത്തിനോ മറ്റ് തരത്തിലുള്ള ദുരുപയോഗത്തിനോ വിധേയരാകുകയാണെങ്കില്‍ അവരെ ബദല്‍ പരിചരണത്തില്‍ പാര്‍പ്പിക്കുന്നതിനുള്ള മാര്‍ഗമാണ് അത്” നോര്‍വേ ഔദ്യോഗിക വക്താവ് അറിയിച്ചു. നോര്‍വേ ഒരു ജനാധിപത്യ, ബഹുസാംസ്‌കാരിക സമൂഹമാണെന്ന് നോര്‍വീജിയന്‍ അംബാസഡര്‍ ഹാന്‍സ് ജേക്കബ് െ്രെഫഡന്‍ലണ്ട് വാദിച്ചു. നോര്‍വേയില്‍, വ്യത്യസ്തമായ കുടുംബ സംവിധാനങ്ങളെയും സാംസ്‌കാരിക ആചാരങ്ങളെയും ഞങ്ങള്‍ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.
ഇവ നമ്മള്‍ പരിചിതമായതില്‍ നിന്ന് വ്യത്യസ്തമാണെങ്കില്‍ വളര്‍ത്തലില്‍ ശാരീരിക ശിക്ഷ പോലെയുള്ള ഏത് രൂപത്തിലുമുള്ള ആക്രമത്തോട് സഹിഷ്ണുതയില്ല എന്നും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറഞ്ഞു. സിനിമക്കെതിരെ നോര്‍വേ ശിശുക്ഷേമ സമിതിയും രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
‘ലാഭം നോക്കി പ്രവര്‍ത്തിക്കുന്ന സംഘടനയല്ല നോര്‍വെ ശിശുക്ഷേമ സമിതി. കൂടുതല്‍ കുട്ടികളെ ഫോസ്റ്റര്‍ കെയര്‍ സമ്പ്രദായത്തിലേക്ക് കൊണ്ടുവരുന്നു. അവര്‍ കൂടുതല്‍ പണം സമ്പാദിക്കുന്നു എന്നാണ് സിനിമയില്‍ പറയുന്നത്. ഇത് ശരിയല്ല. ബദല്‍ പരിചരണം ഉത്തരവാദിത്തമുള്ള കാര്യമാണ്. അത് പണമുണ്ടാക്കുന്ന സ്ഥാപനമല്ല. കുട്ടികള്‍ അവഗണന നേരിടുമ്പോഴോ അക്രമത്തിനോ മറ്റ് തരത്തിലുള്ള ദുരുപയോഗങ്ങള്‍ക്കോ വിധേയരാകുമ്പോള്‍ ബദല്‍ പരിചരണം ഏര്‍പ്പെടുത്തും എന്നും നോര്‍വേ അറിയിച്ചു.
