Malayalam Breaking News
നടിമാരുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോ…? പര്‍വീന്‍ ബാബിയുമായി…? രേഖയുമായി……? പൊട്ടിത്തെറിയിലൂടെയായിരുന്നു ബച്ചന്റെ മറുപടി
നടിമാരുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോ…? പര്‍വീന്‍ ബാബിയുമായി…? രേഖയുമായി……? പൊട്ടിത്തെറിയിലൂടെയായിരുന്നു ബച്ചന്റെ മറുപടി
നടിമാരുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോ…? പര്‍വീന്‍ ബാബിയുമായി…? രേഖയുമായി……? പൊട്ടിത്തെറിയിലൂടെയായിരുന്നു ബച്ചന്റെ മറുപടി
ഡെവിള്‍ഡ് അഡ്വക്കേറ്റ്: ദ അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന കരണ്‍ ഥാപ്പറിന്റെ പുസ്തകത്തില്‍ ബിഗ് ബിയുമായുള്ള അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു. 1990ല്‍ നടന്ന നാടകീയ സംഭവങ്ങളെ കുറിച്ചാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. ബോളിവുഡില്‍ അമിതാഭ് ബച്ചന്‍ നിലയുറപ്പിച്ച ആ കാലത്തായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയ ആ അഭിമുഖം.
അഭിമുഖം ചെയ്യുമ്പോള്‍ അമിതാഭ് ബച്ചനൊപ്പം ഭാര്യ ജയാ ബച്ചനും അരികിലുണ്ടായിരുന്നു. സൗഹാര്‍ദ്ദപരമായി തുടങ്ങിയ അഭിമുഖം ഒടുവില്‍ പൊട്ടിത്തെറിയില്‍ കലാശിക്കുകയായിരുന്നു. അമേരിക്കന്‍ നടന്‍ വാരന്‍ ബീറ്റിയെകുറിച്ചായിരുന്നു ബച്ചന്‍ സംസാരിച്ച് തുടങ്ങിയത്. സഹനടിമാരുമായുള്ള വഴിവിട്ട ബന്ധത്തില്‍ ഏറെ പഴികേട്ടിട്ടുള്ള നടന്‍ കൂടിയായിരുന്നു വാരന്‍ ബീറ്റി. ഈ സമയമായിരുന്നു കരണ്‍ ഥാപ്പന്റെ ആ ചോദ്യം. മറ്റു നടിമാരുമായുള്ള ബച്ചന്റെ ബന്ധങ്ങളെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. സഹനടിമാരുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ഈ ചോദ്യം ബച്ചനെ ഏറെ അസ്വസ്ഥനാക്കിയിരുന്നു. എന്നാല്‍ അദ്ദേഹം അത് പുറത്തു കാണിച്ചിരുന്നില്ല. ഈ ചോദ്യത്തിന് മുഖത്ത് നോക്കാതെ തനിക്ക് അത്തരം ബന്ധങ്ങള്‍ ഇല്ലെന്ന് ഉറപ്പിച്ച് പറയുകയായിരുന്നു ബച്ചന്‍.
ഉടന്‍ തന്നെ കരണ്‍ അടുത്ത ചോദ്യം ചോദിച്ചു. പര്‍വീന്‍ ബാബിയുമായി താങ്കള്‍ക്ക് ബന്ധമുണ്ടെന്ന് കേള്‍ക്കുന്നു, ശരിയാണോ…. ഈ ചോദ്യവും ബച്ചന്‍ നിഷേധിക്കുകയായിരുന്നു. ഇത്തരം വാര്‍ത്തകള്‍ താനും കേട്ടിട്ടുണ്ടെന്നും എന്നാല്‍ അതില്‍ സത്യമില്ലെന്നും മാഗസിനുകളില്‍ വരുന്ന ഇത്തരം വാര്‍ത്തകള്‍ തടയാന്‍ തനിക്കാവില്ലെന്നുമാണ് ബച്ചന്‍ വിശദീകരിച്ചത്. കരണ്‍ ഥാപ്പര്‍ അദ്ദേഹത്തെ വിടാന്‍ തയ്യാറായിരന്നില്ല. വീണ്ടും ചോദിച്ചു, അപ്പോള്‍ രേഖയോ…..? ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ അല്‍പം വൈകിയെങ്കിലും ഉറച്ച സ്വരത്തില്‍ തന്നെ പറഞ്ഞു, ഒരിക്കലുമില്ല. ഈ സമയം ഭാര്യ ജയയും ബച്ചനരികില്‍ ഉണ്ടായിരുന്നു. പിന്നീട് ജയയോടായി കരണ്‍ ഥാപ്പറിന്റെ ചോദ്യം. താങ്കള്‍ ഭര്‍ത്താവിനെ വിശ്വസിക്കുന്നുണ്ടോ… ഇന്നേരം ബച്ചന്‍ ജയയുടെ നേര്‍ക്ക് മുഖം തിരിച്ചു നോക്കി മറുപടിയ്ക്കായി കാത്തിരുന്നു. ഉടന്‍ തന്നെ ജയയുടെ മറുപടിയെത്തി. ‘ഞാനെന്റെ ഭര്‍ത്താവിനെ എക്കാലവും വിശ്വസിക്കുന്നു.’ ഇത് ഭംഗിവാക്കാണോ എന്ന കരണിന്റെ ചോദ്യത്തിന് ഭര്‍ത്താവിനെ ഒരിക്കലും അവിശ്വസിക്കുന്നില്ലെന്നാണ് ജയ മറുപടി നല്‍കിയത്.
ഈ സന്ദര്‍ഭങ്ങളിലൊക്കെ ബച്ചന്‍ സംയമനം പാലിച്ചു. പക്ഷേ ബച്ചന്‍ പൊട്ടിത്തെറിച്ചത് കുറച്ചു കഴിഞ്ഞാണ്. ഭക്ഷണം കഴിക്കാന്‍ നേരത്ത്. അഭിമുഖത്തിന് ശേഷം കരണ്‍ ഥാപ്പറിനോടും സംഘത്തോടും ഉച്ചയൂണ് കഴിക്കാന്‍ നിര്‍ബധിച്ചതിനെ തുടര്‍ന്ന് ഭക്ഷണം കഴിക്കാനിരിക്കെയായിരുന്നു ആ നാടകീയ രംഗങ്ങള്‍. ജയ ബച്ചന് ഭക്ഷണം വിളമ്പിക്കൊടുക്കാന്‍ നേരത്ത് ബച്ചന്‍ അത് തട്ടിമാറ്റി. നിങ്ങള്‍ക്കറിയില്ലേ.. ഞാന്‍ ഒരിക്കലും ചോറ് കഴിക്കാറില്ലെന്ന്. എനിക്കിഷ്ടമില്ലാത്തത് എന്തിനാണ് തരുന്നത്.. എന്നാണ് ബച്ചന്‍ ചോദിച്ചത്. റൊട്ടിയില്ലാത്തത് കൊണ്ടാണ് ചോറ് തന്നതെന്ന് ജയ പതുക്കെ പറഞ്ഞപ്പോള്‍ വീണ്ടും ചോറ് വേണ്ടെന്ന് പറഞ്ഞ് ബച്ചന്‍ രോഷാകുലനാകുകയായിരുന്നു. റൊട്ടിയില്ലെങ്കില്‍ വേണ്ട, പക്ഷേ ചോറ് കഴിക്കാന്‍ നിര്‍ബന്ധിക്കരുതെന്നായിരുന്നു ബച്ചന്‍ പ്രതികരിച്ചത്.
ബച്ചന്റെ ഈ പ്രതികരണത്തില്‍ ചാനല്‍ പ്രവര്‍ത്തകരും ബച്ചന്റെ കുടുംബവും നിശബ്ദരായി. ബച്ചന്റെ മുംബൈയിലെ ആദ്യ കാല വസതിയിലായിരുന്നു സംഭവം. തന്റെ ചോദ്യങ്ങളില്‍ പ്രകോപിതനായിട്ടാണ് ബച്ചന്‍ ഇത്തരത്തില്‍ പ്രതികരിച്ചതെന്ന് കരണ്‍ ഥാപ്പറിന് മനസ്സിലായിരുന്നു. എന്നാല്‍ അവിടെ നടന്നതൊന്നും വിശ്വസിക്കാനാകാത്ത അവസ്ഥയിലായിരുന്നു ക്രൂ. എല്ലാവരും നിശബ്ദരായി ഭക്ഷണം കഴിച്ച് പെട്ടന്ന് തന്നെ മുറി വിടുകയായിരുന്നു.
Amitabh Bachan shouted for old affairs