Connect with us

‘എനിക്ക് നിങ്ങളുടെ സ്വപ്ന നായിക ആകേണ്ട;ഒന്നര ഇഞ്ചുള്ള സുതാര്യമായ എന്റെ വസ്ത്രത്തെ ഓർത്ത് നിങ്ങൾ വിഷമിക്കേണ്ട കാര്യമില്ല ‘- വിമർശിച്ച ആരാധകനു മറുപടിയുമായി യുവ നടി പ്രിയ

Malayalam Breaking News

കാർത്തിയുടെ കടൈ കുട്ടി സിങ്കം എന്ന ചിത്രത്തിലൂടെ തമിഴ് പ്രേക്ഷകരുടെ ഇഷ്ട നായികയായ ആളാണ് പ്രിയ ഭവാനി ശങ്കർ. ഒരുപാട് ആരാധകരെ ഒറ്റ ചിത്രം കൊണ്ട് ലഭിച്ചനടി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽ പക്ഷെ ചില ആരാധകർ അതൃപ്തി പ്രകടിപ്പിച്ചു.

അൽപം ഗ്ലാമറസായ ഒരു ചിത്രം നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത്തരം ഗ്ലാമറസ്സായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുതെന്ന് ചിത്രത്തിന് താഴെയായി ആരാധകൻ കമന്റ് ചെയ്തു. ‘പ്രിയ എനിക്ക് നിങ്ങളിൽ വലിയ പ്രതീക്ഷയുണ്ട്. എന്റെ സ്വപ്ന നായികയാണ് നീ. ഇങ്ങനെയുള്ള മോശം വസ്ത്രം അണിഞ്ഞ നിന്നെ പിന്തുണയ്ക്കുന്നത് യഥാർഥ ആരാധകരല്ല. നിന്നോടുളള കരുതലും ഇഷ്ടം കൊണ്ടുമാണ് ഇങ്ങനെ പറയുന്നത്.’–ഇങ്ങനെയായിരുന്നു ആരാധകന്റെ കമന്റ്.

എന്നാൽ ഇതിന് തക്കതായ മറുപടിയാണ് നടി നൽകിയത്. ‘എനിക്ക് നിങ്ങളുടെ സ്വപ്ന നായിക ആകേണ്ട. മുൻവിധിയോട് കൂടിയാണ് നിങ്ങൾ എന്നെ കാണുന്നത്. മറ്റൊരു സ്വപ്നനായികയെ നിങ്ങള്‍ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തലക്കനം കൊണ്ട് എഴുതുന്നൊരു മറുപടി അല്ല ഇത്. എന്റെ മൂല്യവും സംസ്കാരവും തീരുമാനിക്കാനോ തടയാൻ ശ്രമിക്കാനോ നിങ്ങൾക്ക് കഴിയില്ല. അതുപോലുള്ളവരെ എതിർക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത്.

കുറച്ച് സുതാര്യമായ വസ്ത്രത്തെ ചൊല്ലിയാണ് ഇങ്ങനെയൊരു കമന്റ്. ഈ പറയുന്നതുപോലെ ഒരു പ്രശ്നം ഞാൻ ആ വസ്ത്രത്തിൽ കാണുന്നില്ല. നിങ്ങളെപ്പോലുള്ളവർ അത് സൂം ചെയ്തും വേണ്ടാത്ത അഭിപ്രായങ്ങൾ കണ്ടെത്തുന്നു. എന്റെ കാര്യങ്ങൾ നോക്കാൻ എനിക്ക് അറിയാം. ഒന്നര ഇഞ്ചുള്ള സുതാര്യമായ എന്റെ വസ്ത്രത്തെ ഓർത്ത് നിങ്ങൾ വിഷമിക്കേണ്ട കാര്യമില്ല.’–പ്രിയ പറഞ്ഞു.

priya bhavani shankar replied to fan

More in Malayalam Breaking News

Trending