ബോളിവുഡ് താരം അമീര്‍ ഖാന്റെ മകളുടെ വിവാഹത്തെ വിമര്‍ശിച്ച് പാകിസ്താനിലെ മത പണ്ഡിതന്. ഹിന്ദു യുവാവായ നൂപുര്‍ ശിഖാരെയാണ് ഇറാ ഖാന് വിവാഹം കഴിച്ചത്. ജനുവരി മൂന്നിന് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ഉദയ്പൂരില്‍ ജനുവരി 10ന് വലിയ റിസ്പഷനും നടത്തിയിരുന്നു.
ഇസ്ലാം മതാചാരങ്ങള്‍ പിന്തുടരാതെ നടത്തിയ വിവാഹത്തെ ഹറാം എന്നാണ് ഇയാള്‍ വിശേഷിപ്പിച്ചത്. ഖുറാന് പിന്തുടര്ന്ന് നടത്താത്ത വിവാഹങ്ങളെ ഇസ്ലാം അംഗീകരിക്കില്ലെന്നും ഇയാള്‍ വിമര്‍ശിക്കുന്നു. ഒരു പ്രാദേശിക മാദ്ധ്യമത്തിലായിരുന്നു ഇയാളുടെ പരാമര്‍ശം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
വിവാഹത്തിന് ഇറാഖാനും നൂപുര്‍ ശിഖാരെയും ധരിച്ചിരുന്ന വസ്ത്രങ്ങള്‍ മോശമായിരുന്നുവെന്നും വിമര്‍ശിക്കുന്ന മത പണ്ഡിതന് അമീര്‍ ഖാന്റെ വിവാഹത്തെയും ചോദ്യം ചെയ്യുന്നു.
അമീര്‍ ഖാന് ഹിന്ദു യുവതിയെയാണ് വിവാഹം കഴിച്ചതെന്നും ഇന്ത്യയിലെ മുസ്ലീംഗങ്ങള്‍ മതാചാരങ്ങളൊന്നും പിന്തുടരില്ല. അവര്‍ അന്യമതത്തില്‍പ്പെട്ട ആരെയും വിവാഹം കഴിക്കും. വീഡിയോ പുറത്തെത്തിയതോടെ രൂക്ഷവിമര്‍ശനമാണ് ഇതിന് ലഭിക്കുന്നത്.