രാജ്കുമാര് ഹിരാനിയുടെ സംവിധാനത്തില്‍ ആമിര്‍ ഖാന് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് പികെ. അന്യഗ്രഹത്തില്‍ നിന്നെത്തിയ വ്യക്തിയുടെ കഥാപാത്രമായിരുന്നു ആമിറിന്റേത്. പികെയില്‍ അഭിനയിച്ച കാലത്തെ ഓര്‍മകള്‍ ഗ്രേറ്റ് ഇന്ത്യന്‍ കബില്‍ ഷോയില്‍ പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍ താരം.
‘റേഡിയോയുമായി ഓടുന്ന സീനില്‍ ആദ്യം ഞാന്‍ ഷോര്‍ട്സാണ് ധരിച്ചിരുന്നത്. നടന്നുപോകുന്നത് വരെ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ ഓടിയപ്പോള്‍ ശരീരത്തില്‍ നിന്ന് ഷോട്സ് ഊരിപ്പോയി. ആ സീനെടുക്കാന് ഒരുപാട് കഷ്ടപ്പെട്ടു. ഷോര്‍ട്സ് അഴിച്ചു മാറ്റി ആ സീന്‍ എടുക്കാമെന്ന് അവസാനം സംവിധായകന് രാജുവിനെ അറിയിച്ചു’.
ലൊക്കേഷനില്‍ ആദ്യമായി ന ഗ്നനായി അഭിനയിക്കുമ്പോള്‍ വലിയ വിഷമമുണ്ടായിരുന്നു. എല്ലാവരും നോക്കി നില്ക്കും എന്ന് ആലോചിച്ച് ചെയ്യാന്‍ മടിച്ചു. അതൊന്നും കാര്യമാക്കേണ്ടതില്ലെന്നായിരുന്നു സംവിധായകന്റെ പ്രതികരണം. ഇതോടെ നാണക്കേട് മാറിയെന്നും ആമിര്‍ ഖാന് പറഞ്ഞു.
ജീവിതത്തിലുണ്ടായ ഒരുപാട് കാര്യങ്ങള്‍ ഗ്രേറ്റ് ഇന്ത്യന്‍ കബില്‍ ഷോയിലൂടെ അദ്ദേഹം പങ്കുവച്ചിരുന്നു. തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചും സിനിമാ മേഖലയില്‍ നിന്നുണ്ടായ തിക്താനുഭവങ്ങളെ കുറിച്ചുമൊക്കെ ആമിര്‍ മനസ് തുറന്നു.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സൂപ്പർഹിറ്റ് സംവിധായകൻ അറ്റ്ലിയും അല്ലു അർജുനും ഒന്നിക്കുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾക്ക് തുടക്കം. ജവാൻ എന്ന ബ്ലോക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിന്...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...