Actor
നവനീത് ജനിച്ച് വളര്‍ന്നത് എല്ലാം ബുഡാപ്പെസ് എന്ന സ്ഥലത്ത്, ജോലി മാഞ്ചസ്റ്ററില്‍; മരുമകനെ കുറിച്ച് ജയറാം, വിവാഹം നാളെയെന്നും റിപ്പോര്‍ട്ടുകള്‍
നവനീത് ജനിച്ച് വളര്‍ന്നത് എല്ലാം ബുഡാപ്പെസ് എന്ന സ്ഥലത്ത്, ജോലി മാഞ്ചസ്റ്ററില്‍; മരുമകനെ കുറിച്ച് ജയറാം, വിവാഹം നാളെയെന്നും റിപ്പോര്‍ട്ടുകള്‍
സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും നടിമാരെ പോലെ തന്നെ ഏറ ആരാധകര്‍ ഉള്ള താരപുത്രിയാണ് മാളവിക ജയറാം. മാളവികയുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് താത്പര്യവും ഏറെയാണ്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ജീവിതത്തിലെ സന്തോഷങ്ങളെല്ലാം മാളവിക പങ്കിടാറുണ്ട്. ഇവയെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലാകാറുമുണ്ട്. താരപുത്രിയുടെ പ്രണയവും വിവാഹനിശ്ചയവും എല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
ഈ വര്‍ഷം തുടക്കത്തില്‍ തന്നെ ഉണ്ടായിരിക്കുമെന്നാണ് ജയറാം അടുത്തിടെയൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തന്റെ രണ്ട് മക്കളുടെയും വിവാഹം ഒരേ വേദിയില്‍ നടക്കുന്നതാണ് ആഗ്രഹമെന്നും എന്നാല്‍ മാളവികയുടേതാകും ആദ്യം നടക്കാന്‍ സാധ്യതയെന്നും ജയറാം സൂചന നല്‍കിയിരുന്നു. ഇപ്പോഴിതാ നാളെയാണ് മാളവികയുടെ വിവാഹമെന്നാണ് പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകള്‍.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാകും വിവാഹമെന്നും വിവാഹ ഒരുക്കങ്ങള്‍ ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ തുടങ്ങിക്കഴിഞ്ഞെന്നുമാണ് ചില യൂട്യൂബ് ചാനലുകളില്‍ പറയുന്നത്. വിവാഹം മാത്രമായാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് നടത്തുന്നത് എങ്കിലും നടപന്തലെല്ലാം ഒരു കിലോമീറ്റര്‍ നീണ്ടു നില്‍ക്കുന്ന, വലിയ രീതിയിലുള്ള അലങ്കാരങ്ങള്‍ പലരും ചെയ്യാറുണ്ട്.
അതു തന്നെയാണ് ജയറാമിന്റെ മകളുടെ വിവാഹത്തിനും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. മക്കളുടെ ആഗ്രഹപ്രകാരമാണ് വിവാഹം നടത്താന്‍ പോകുന്നതെന്നും എന്നാല്‍ പരമ്പരാഗത രീതിയില്‍ തന്നെയാണ് വിവാഹമെന്നുമാണ് പറയപ്പെടുന്നത്. പരമ്പരാഗത രീതിയിലുള്ള ഒരു തനി ഹിന്ദു വിവാഹം തന്നെയായിരിക്കും ഇതെന്നാണ് പ്രേക്ഷകരുടെയും പ്രതീക്ഷ. എന്നാല് ജയറാമോ പാര്‍വതിയോ മാളവികയോ ഒന്നും തന്നെ വിവാഹം സംബന്ധിച്ച വാര്‍ത്തകളൊ ക്ഷണക്കത്തോ ഒന്നും പങ്കുവെച്ചിട്ടില്ല.
എന്നാല്‍ മാളവികയുടെ വിവാഹം ഉടന്‍ തന്നെയുണ്ടാകുമെന്നാണ് ഇവരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും വ്യക്തമാകുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. മാളവികയും കാളിദാസിന്റെ ഭാവി വധു തരിണിയും ഒരുമിച്ച് പങ്കുവെച്ചിരിക്കുന്ന പോസ്റ്റും വീഡിയോയുമൊക്കെയാണ് സോഷ്യല്‍ മീഡിയില്‍ വൈറലായിരുന്നു. നമുക്ക് ഇവര്‍ കണ്ട് പേരെയും കെട്ടിക്കാം എന്ന് പറഞ്ഞുകൊണ്ട് മാളവികയുടെയും വരന്റെയും ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
അതോടെ കൊച്ചിയില്‍ ഇവരുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞുവെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. പാലക്കാട്ടുകാരനായ നവനീത് ഗിരീഷും ഇനി തന്റെ മകനാണ് എന്നായിരുന്നു മാളവികയുടെ വരനെ പരിചയപ്പെടുത്തി ജയറാം സമൂഹ്യമ മാധ്യമത്തില്‍ ഫോട്ടോ പങ്കുവെച്ച് എഴുതിയത്. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് മാളവികയുടെ വരന്‍.
മകള്‍ക്കായി ഒരു കോടീശ്വരനെ തന്നെയാണ് ജയറാം കണ്ടെത്തിയതെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടു പിടിത്തം. മാളവികയെ വിവാഹം കഴിക്കാന്‍ പോകുന്ന ആളുടെ പേര് നവനീത് എന്നാണ്. ബേസിക്കലി പാലക്കാടുകാരാണ് നവനീതിന്റെ ഫാമിലി. എങ്കിലും അച്ഛന്‍ യു എന്നിലായിരുന്നു വര്‍ക്ക് ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ ലോകത്തിന്റെ പലഭാഗത്തും യാത്ര ചെയ്ത ആളുകളാണ് അവര്‍.
നവനീത് ജനിച്ച് വളര്‍ന്നത് എല്ലാം ബുഡാപ്പെസ് എന്ന സ്ഥലത്താണ്. അതിനുശേഷം പഠിച്ചത് ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്റര്‍ എന്ന സ്ഥലത്തും. ഇപ്പോഴും അവിടെയാണ് വര്‍ക്ക് ചെയ്യുന്നത്. സിഎ കഴിഞ്ഞതാണ്. ഇപ്പോള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായിട്ടും സൈബര്‍ വിങ്ങിന്റെ സെക്യൂറിറ്റി വിങ് ഹെഡായും വര്‍ക്ക് ചെയ്യുകയാണ് എന്നാണ് ജയറാം ഭാവി മരുമകനെ കുറിച്ച് പറഞ്ഞത്. താന്‍ നവനീതിനെ കിച്ചുവെന്നാണ് വിളിക്കുന്നതെന്നും ജയറാം വെളിപ്പെടുത്തിയിരുന്നു.
വീഡിയോ വൈറലായതോടെ ലോകോത്തര കമ്പനിയുടെ തലപ്പത്ത് ഇരിക്കുന്ന നവനീതിന് ലക്ഷങ്ങളായിരിക്കും മാസവരുമാനം എന്നാണ് സോഷ്യല്‍മീഡിയയുടെ കണ്ടെത്തല്‍. ലണ്ടന്‍ പോലെയുള്ള സിറ്റിയില്‍ വര്‍ഷങ്ങളായി ജീവിക്കുന്ന നവനീതിന്റെ കുടുംബം കോടീശ്വരന്മാരായില്ലെങ്കിലേ അത്ഭുതം ഉള്ളൂവെന്നും കമന്റുകളുണ്ട്.