Connect with us

മുഖത്തിലെ ചെറിയൊരു കുരു കാന്‍സറാകുമെന്ന് താന്‍ കരുതിയിരുന്നതേയില്ല; തുറന്ന് പറഞ്ഞ് അമേരിക്കന്‍ മോഡല്‍

News

മുഖത്തിലെ ചെറിയൊരു കുരു കാന്‍സറാകുമെന്ന് താന്‍ കരുതിയിരുന്നതേയില്ല; തുറന്ന് പറഞ്ഞ് അമേരിക്കന്‍ മോഡല്‍

മുഖത്തിലെ ചെറിയൊരു കുരു കാന്‍സറാകുമെന്ന് താന്‍ കരുതിയിരുന്നതേയില്ല; തുറന്ന് പറഞ്ഞ് അമേരിക്കന്‍ മോഡല്‍

തങ്ങളുടെ രോഗങ്ങളെ കുറിച്ച് പല സെലിബ്രിറ്റികളും തുറന്ന് പറയാറുണ്ട്. പൊതുജനങ്ങള്‍ക്ക് അവബോധം പകരുന്നതിന്റെകൂടി ഭാഗമായാണ് പലരും തുറന്നുപറയുന്നത്. എന്നാല്‍ ഇപ്പോഴിതാ പ്രശസ്ത അമേരിക്കന്‍ മോഡലായ ക്ലോയി കര്‍ദാഷിയാനും അത്തരത്തിലൊരു തുറന്നുപറച്ചില്‍ നടത്തിയിരിക്കുകയാണ്. ചര്‍മത്തെ ബാധിക്കുന്ന മെലനോമ എന്ന കാന്‍സര്‍ പിടികൂടിയതിനേക്കുറിച്ചും അതില്‍ നിന്നു മുക്തയായതിനേക്കുറിച്ചുമൊക്കെയാണ് ക്ലോയി പങ്കുവെച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ക്ലോയി കര്‍ദാഷിയാന്റെ കവിളില്‍ രൂപപ്പെട്ട അര്‍ബുദം നീക്കം ചെയ്തത്. മുഖത്തിന്റെ ഇടതുവശം സര്‍ജറിക്കുശേഷം കുഴിഞ്ഞുപോയതും തുടര്‍ന്ന് കോസ്‌മെറ്റിക് സര്‍ജറിയിലൂടെ അതുപരിഹരിച്ചതുമൊക്കെ ഇന്‍സ്റ്റഗ്രാമിലൂടെ കോള്‍ പങ്കുവെച്ചിട്ടുണ്ട്. ഒരുവര്‍ഷത്തെ ചികിത്സയ്ക്കുശേഷമാണ് മുഖം പഴയപടി ആയതെന്നും ക്ലോയി പറയുന്നുണ്ട്.

കവിളില്‍ നിന്ന് ഒരു ട്യൂമര്‍ നീക്കംചെയ്തുവെന്നും അതിന്റെ ഭാഗമായി അവിടെ ഒരു കുഴി പോലെ രൂപപ്പെട്ടിരുന്നുവെന്നും ക്ലോയി പറയുന്നു. പക്ഷേ തനിക്കതില്‍ വിഷമമൊന്നും തോന്നിയിട്ടില്ല, കാരണം മെലനോമയ്ക്കു പകരമാണ് കുഴിയുണ്ടായത് എന്നതുകൊണ്ടാണ്. പിന്നീട് കോസ്‌മെറ്റിക് ഇന്‍ഞ്ചക്ഷനിലൂടെയാണ് മുഖത്തെ കുഴിഞ്ഞുപോയ ഭാഗം ശരിയാക്കിയെടുത്തതെന്നും താരം പറയുന്നു. സര്‍ജറിക്കു മുമ്പും ശേഷവുമുള്ള ചിത്രങ്ങളും ക്ലോയി പങ്കുവെച്ചിട്ടുണ്ട്.

നിലവില്‍ ട്യൂമര്‍ പൂര്‍ണമായും നീക്കംചെയ്ത് താന്‍ കാന്‍സര്‍ വിമുക്തയായെന്നും ക്ലോയി പറഞ്ഞു. മുഖത്തിലെ ചെറിയൊരു കുരു കാന്‍സറാകുമെന്ന് താന്‍ കരുതിയിരുന്നതേയില്ല. കവിളിലെ ചെറിയ പാടുകണ്ടപ്പോള്‍ മുഖക്കുരുവാണെന്നാണ് കരുതിയിരുന്നത്.

ചര്‍മത്തിലെ അര്‍ബുദം സംബന്ധിച്ച പരിശോധനകള്‍ നടത്തുന്നതില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും താരം ആരാധകരോട് പറയുന്നുണ്ട്. വര്‍ഷത്തിലൊരിക്കലെങ്കിലും ചര്‍മരോഗവിദഗ്ധനെ കാണാന്‍ ശ്രമിക്കണം. ചര്‍മത്തിന് ശ്രദ്ധകൊടുക്കുകയും ശരീരത്തിലെ മാറ്റങ്ങള്‍ അവ എത്രചെറുതായാല്‍ പോലും തിരിച്ചറിയുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും ക്ലോയി പറയുന്നു.

More in News

Trending