Connect with us

ജയിലറില്‍ ആദ്യം നായകനായി പരിഗണിച്ചത് രജനികാന്തിനെ ആയിരുന്നില്ല; ആ നടന്‍ ചിത്രം വേണ്ടെന്ന് വെച്ചത് ഡാന്‍സ് രംഗങ്ങളില്‍ പ്രാധാന്യം ഇല്ലാത്തതിനാല്‍

News

ജയിലറില്‍ ആദ്യം നായകനായി പരിഗണിച്ചത് രജനികാന്തിനെ ആയിരുന്നില്ല; ആ നടന്‍ ചിത്രം വേണ്ടെന്ന് വെച്ചത് ഡാന്‍സ് രംഗങ്ങളില്‍ പ്രാധാന്യം ഇല്ലാത്തതിനാല്‍

ജയിലറില്‍ ആദ്യം നായകനായി പരിഗണിച്ചത് രജനികാന്തിനെ ആയിരുന്നില്ല; ആ നടന്‍ ചിത്രം വേണ്ടെന്ന് വെച്ചത് ഡാന്‍സ് രംഗങ്ങളില്‍ പ്രാധാന്യം ഇല്ലാത്തതിനാല്‍

നാളുകള്‍ക്ക് ശേഷം രജനികാന്ത് നായകനായി തിയേറ്ററിലെത്തിയ ചിത്രമായിരുന്നു ജയിലര്‍. ചിത്രം ആഗോളതരത്തില്‍ വമ്പന്‍ ഹിറ്റാണ് നേടിയത്. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രമായി ചിത്രത്തില്‍ രജനികാന്ത് എത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ജയിലറില്‍ ആദ്യം നായകനായി പരിഗണിച്ചത്
രജനികാന്തിനെ ആയിരുന്നില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

തെലുങ്ക് പ്രേക്ഷകരുടെ പ്രിയങ്കരനായ സൂപ്പര്‍ താരം ചിരഞ്ജീവിയെയായിരുന്നു ജയിലറില്‍ നായക വേഷത്തിലേയ്ക്ക് ആദ്യം പരിഗണിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജയിലറിലേക്ക് ക്ഷണിച്ചെങ്കിലും നടന്‍ ചിരഞ്ജീവി ചിത്രത്തില്‍ നായകനാകാന്‍ തയ്യാറായിരുന്നില്ല. ജയിലറില്‍ പാട്ടുകളിലെ ഡാന്‍സ് രംഗങ്ങളിലോ നായകന് പ്രധാന്യം നല്‍കുന്ന രീതിയില്‍ ഇല്ലെന്നതാണ് ചിരഞ്ജീവിയെ പിന്‍മാറാന്‍ പ്രേരിപ്പിച്ച കാരണം.

എന്തായാലും ചിരിഞ്ജീവിക്ക് വലിയ നഷ്ടമാണ് ചിത്രത്തില്‍ നായകനാകാതിരുന്നതില്‍ സംഭവിച്ചത് എന്നാണ് പലരും പറയുന്നത്. രാജ്യമൊട്ടെകെ ശ്രദ്ധയാകര്‍ഷിക്കാന്‍ അവസരം ലഭിച്ച ചിത്രമായി മാറിയിരുന്നു ജയിലര്‍. നായകന്‍ നിറഞ്ഞാടുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായിരുന്നു ജയിലര്‍. പാട്ടുകളോ ഡാന്‍സുകളോ ഇല്ലാതെ തന്നെ ചിത്രത്തിലെ നായകന്‍ നിറഞ്ഞാടുകയായിരുന്നു.

സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറാണ് ജയിലര്‍ ഒരുക്കിയത്. രമ്യാ കൃഷ്ണന്‍, വസന്ത രവി, വിനായകന്‍, സുനില്‍, കിഷോര്‍, തമന്ന ഭാട്ട്യ, ജി മാരിമുത്ത് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ജയിലറില്‍ അണിനിരന്നിരുന്നു. മലയാളത്തില്‍ നിന്ന് മോഹന്‍ലാല്‍ അതിഥിയായി എത്തിയപ്പോള്‍ മലയാളത്തില്‍ നിന്ന് മോഹന്‍ലാലും കന്നഡയില്‍ നിന്ന് ശിവ രാജ്കുമാറും ഹിന്ദിയില്‍ നിന്ന് ജാക്കി ഷ്രോഫും തെലുങ്കില്‍ നിന്ന് സുനിലും ചെറു റോളുകളാണെങ്കിലും വിജയത്തില്‍ നിര്‍ണായകമായി. ഓരോ നാട്ടിലെയും മുന്‍നിര നടന്‍മാര്‍ക്ക് സംവിധായകന്‍ ചിത്രത്തില്‍ അര്‍ഹിക്കുന്ന പരിഗണ നല്‍കിയിരുന്നു.

More in News

Trending