Connect with us

മഹിമയെ കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് ഭയങ്കര സന്തോഷമുണ്ട്, മഹിമയുടെ വലിയ ഫാന്‍ ആണ് ഞാന്‍; ഉണ്ണി മുകുന്ദന്‍

Malayalam

മഹിമയെ കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് ഭയങ്കര സന്തോഷമുണ്ട്, മഹിമയുടെ വലിയ ഫാന്‍ ആണ് ഞാന്‍; ഉണ്ണി മുകുന്ദന്‍

മഹിമയെ കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് ഭയങ്കര സന്തോഷമുണ്ട്, മഹിമയുടെ വലിയ ഫാന്‍ ആണ് ഞാന്‍; ഉണ്ണി മുകുന്ദന്‍

മലയാളികള്‍ക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദന്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ഉണ്ണി മുകുന്ദന്‍ തിളങ്ങിയിരുന്നു. മല്ലു സിംഗ് എന്ന ചിത്രമാണ് താരത്തിന്റെ കരിയറില്‍ ഏറെ വഴിത്തിരിവായ ചിത്രം.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുളള താരമാണ് ഉണ്ണി മുകുന്ദന്‍. റൊമാന്റിക്ക് ഹീറോയായും മാസ് ഹീറോ റോളുകളിലുമൊക്കെ ഉണ്ണിയെ പ്രേക്ഷകര്‍ കണ്ടിരുന്നു. നടന്റെ പുതിയ സിനിമകള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.

കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ മാളികപ്പുറം എന്ന ചിത്രം തിയേറ്ററിലെത്തിയതു മുതല്‍ വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞ് നില്‍ക്കുകയാണ് താരം. രാഷ്ട്രീയത്തില്‍ വ്യക്തമായ കാഴ്ചപ്പാടുള്ള താരം തന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ച് തുറന്ന് പറഞ്ഞ് വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഉണ്ണി മുകുന്ദന്‍ നായകനാകുന്ന പുതിയ സിനിമ തിയേറ്ററുകളിലേക്ക് എത്തുകയാണ്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ജയ് ഗണേഷ് എന്ന ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് ഇപ്പോള്‍ നടന്‍.

ഈ വേളയില്‍ നടി മഹിമയെ കുറിച്ച് ഉണ്ണി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ‘ഞാനും മഹിമയും ഒരുമിച്ച് ചെയ്യുന്ന രണ്ടാമത്തെ സിനിമയാണിത്. ആദ്യത്തെ സിനിമയില്‍ ഞാന്‍ ഒരു വില്ലനായിരുന്നു, മഹിമയെ തലയ്ക്കടിച്ചു കൊല്ലുന്ന വേഷമായിരുന്നു ആ സിനിമയില്‍. അതില്‍ നിന്നൊക്കെ ഒരുപാട് മാറി, ഇപ്പോള്‍ നായികയും നായകനുമായി അഭിനയിക്കുമ്പോള്‍ കൗതുകം തോന്നുന്നു. കാലം എങ്ങനെയാണ് മാറിയിരിക്കുന്നത് എന്നോര്‍ത്തിട്ട്. ‘മഹിമയെ കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് ഭയങ്കര സന്തോഷമുണ്ട് എന്നാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്.

‘ആര്‍ ഡി എക്‌സില്‍ നല്ല പെര്‍ഫോമന്‍സ് ആയിരുന്നു. സിനിമയുടെ പൂജയുടെ സമയത്ത് ഞാന്‍ മഹിമയുടെ വലിയ ഫാന്‍ ആണ് എന്ന് പറഞ്ഞപ്പോള്‍ പുള്ളിക്കാരി വലിയ ഷോക്കിങ് റിയാക്ഷനൊക്കെ ഇട്ടു. പക്ഷെ ഞാന്‍ അവരുടെ ഹാര്‍ഡ് വര്‍ക്കിനെയാണ് പ്രശംസിച്ചത്”അതെന്തുകൊണ്ടാണ് എന്ന് ചോദിച്ചാല്‍, ഞാന്‍ അവസാനമായി മഹിമയെ കാണുമ്പോള്‍ അവര്‍ ഒരു നായികാ നിരയില്‍ ആയിരുന്നില്ല.

ഇപ്പോള്‍ സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമാകുന്നു, മെയില്‍ ഡൊമിനേറ്റ് ആയിട്ടുള്ള ഇന്റസ്ട്രിയില്‍ ഒരു ഫീമെയില്‍ ഇങ്ങനെ കയറി വരുന്നത് ഇന്‍സ്‌പെയറിങ് ആയിട്ടുള്ള കാര്യമാണ്. ആ സെന്‍സിലാണ് ഞാന്‍ താങ്കളുടെ ഫാനാണ് എന്ന് മഹിമയോട് പറഞ്ഞത്.”മഹിമ ഒരുപാട് ഇന്‍പുട്ട് ഇടുന്നുണ്ട്, അത് അഭിനന്ദനാര്‍ഹമാണ്. ഒരുപാട് കഥാപാത്രങ്ങളൊന്നും ചെയ്യാതെ, ചെയ്ത കഥാപാത്രങ്ങളിലൂടെ തന്നെ ഇത്രയും നല്ല റെക്കഗനേഷന്‍ കിട്ടുന്നുണ്ട് എന്നത് വലിയ കാര്യമല്ലേ എന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

പിന്നാലെ സോഷ്യല്‍ മീഡയിയില്‍ ചര്‍ച്ചകളും സജീവമായി. ഉണ്ണി മുകുന്ദന്‍ ഒരു നടിയെ ഇത്രയും പുകഴ്ത്തി പറയണമെങ്കില്‍ എന്തോ ഒരു ഇതുണ്ട്. ഇനി രണ്ട് പേരും പ്രണയത്തിലാണോ, അങ്ങനൊരു വാര്‍ത്ത ഉടനെ കേള്‍ക്കാന്‍ സാധിക്കുമോ. മഹിമയും ഉണ്ണിയും നല്ല മാച്ചിംഗ് ആണ്. പണ്ട് അനുഷ്‌കയെ ഇങ്ങനെ പുകഴ്ത്തി പറഞ്ഞ താരമാണ് ഒരു ക്രഷ് ഉണ്ടെന്നും പറഞ്ഞിരുന്നു. ഇന്നിപ്പോള്‍ മഹിമയെ കുറിച്ച് പറയുമ്പോള്‍ എന്തോ കാര്യമുണ്ട്. എന്തായാലും സിനിമ സൂപ്പര്‍ ഹിറ്റാകട്ടെ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

അതേസമയം, തന്റെ വിവാഹത്തെ കുറിച്ച് ഉണ്ണി മുമ്പ് പറഞ്ഞത് ഇങ്ങനെയായിരുന്നു, ഒരു അഭിനേത്രിയെ വിവാഹം ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്, ആഗ്രഹമുണ്ട് പക്ഷെ അതു നടക്കുമോ എന്നറിയില്ല. തന്റെ കല്യാണത്തിനായ് അമ്മ കാത്തിരിക്കുകയാണ്. നാളെ എന്റെ കല്യാണമാണെന്നു പറഞ്ഞാല്‍ ഇന്നു ഉച്ചയ്ക്ക് തന്നെ അമ്മ എല്ലാം റെഡിയാക്കും, അത്രക്കും ആഗ്രഹത്തോടെ അമ്മ എന്റെ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ്. ക്ഷെ ഒന്നും അങ്ങോട്ട് ശെരിയായി വരുന്നില്ല. സത്യത്തില്‍ എന്റെ പ്രതീക്ഷ ഒക്കെ കുറഞ്ഞ് വരികയാണ്. പ്രായവും കൂടിവരുന്നുണ്ട്. ലവ് മാരേജ് നല്ലതാണ്. കല്യാണം കഴിഞ്ഞിട്ടും ലവ് ആവാമല്ലോ. എന്തെങ്കിലും ഒക്കെ നടന്നാല്‍ മതിയായിരുന്നു എന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top