Actress
ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങൾ, അതീവ സന്തോഷവതിയായിഅമ്പിളി ദേവി, കാര്യം അറിഞ്ഞോ? സ്നേഹം അറിയിച്ച് നിരവധി പേർ കമന്റുകളുമായി വീഡിയോയ്ക്ക് താഴെ
ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങൾ, അതീവ സന്തോഷവതിയായിഅമ്പിളി ദേവി, കാര്യം അറിഞ്ഞോ? സ്നേഹം അറിയിച്ച് നിരവധി പേർ കമന്റുകളുമായി വീഡിയോയ്ക്ക് താഴെ
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമൊക്കെയായി സജീവമായ താരങ്ങളിലൊരാളാണ് അമ്പിളി ദേവി. വിവാദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമൊടുവില്‍ ജീവിതം വീണ്ടും തിരിച്ചുപിടിക്കുകയാണ് നടി ഇപ്പോൾ. വിഷമഘട്ടത്തെ അതിജീവിച്ച് തളരാതെ മുന്നേരുന്ന താരത്തിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്
അഭിനയത്തിനൊപ്പം തന്റെ നൃത്ത വിദ്യാലയവും അമ്പിളിമുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. നിരവധി പേരാണ് നടിക്ക് കീഴില്‍ നൃത്തം അഭ്യസിക്കുന്നത്. അടുത്തിടെയാണ് ഒരു ഇടവേളയ്ക്ക് ശേഷം നടി അഭിനയ രംഗത്തേക്ക് തിരിച്ചുവരവ് നടത്തിയത്. തുമ്പപ്പൂവിലൂടെയാണ് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് തിരിച്ചെത്തിയത്. കുഞ്ഞതിഥിയുടെ വരവിന് മുന്നോടിയായി ഡോക്ടര്‍ വിശ്രമം നിര്‍ദേശിച്ചപ്പോഴായിരുന്നു അമ്പിളി ദേവി അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തത്. കനല്‍പ്പൂവ് എന്ന പരമ്പരയിലാണ് ഇപ്പോള്‍ അമ്പിളി ദേവി അഭിനയിക്കുന്നത്.
ഒരു യൂട്യൂബ് ചാനലും നടി തുടങ്ങിയിരിക്കുകയാണ്. ചാനലിലൂടെയായി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോൾ ഇതാ പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് അമ്പിളി ദേവി
ജീവിതത്തില്‍ ഒരുപാട് സന്തോഷം നിറഞ്ഞ നിമിഷങ്ങളാണെന്ന് പറഞ്ഞായിരുന്നു താരം പുതിയ വീഡിയോ പങ്കുവെച്ചത്. എന്റെ അപ്പൂട്ടന് മഹാദേവന്റെ മുന്നില്‍ കൂവളം കൊണ്ട് തുലാഭാരം, കൂടെ അജുക്കുട്ടനുമെന്ന ക്യാപ്ഷനോടെയായാണ് അമ്പിളി ദേവി വീഡിയോ പോസ്റ്റ് ചെയ്തത്. അജുക്കുട്ടന് കുഞ്ഞായിരിക്കുമ്പോള്‍ നേര്‍ന്നതാണ്. കൂവളത്തിലയും പഞ്ചസാരയോ ശര്‍ക്കരയോ ഒക്കെ വെച്ച് തുലാഭാരം നടത്താമെന്നായിരുന്നു നേര്‍ന്നത്. ഇപ്പോഴാണ് അത് നടത്താനായത്. എവിടേക്കാണ് പോവുന്നതെന്ന് ചോദിച്ചപ്പോള്‍ ഊഞ്ഞാലാടാന്‍ പോവുകയാണെന്നായിരുന്നു ഇളയ മകനായ അജുക്കുട്ടന്റെ കമന്റ്. മക്കളുടെ തുലാഭാരം നടക്കുന്ന സമയത്ത് ഭക്തിനിര്‍ഭരമായി തൊഴുത് നില്‍ക്കുകയായിരുന്നു അമ്പിളി ദേവി.
നിരവധി പേരായിരുന്നു വീഡിയോയ്ക്ക് താഴെയായി സ്നേഹം അറിയിച്ചെത്തിയത്. നേര്‍ച്ചകള്‍ മുടങ്ങാതെ നടത്തിയല്ലോ, മഹാദേവന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാവും. രണ്ടുമക്കളേയും ഈശ്വരന് അനുഗ്രഹിക്കട്ടെ. മക്കളെ കാണാനായാണ് വീഡിയോ കാണുന്നത്. ചേച്ചിക്കും മക്കള്‍ക്കും എന്നും ദൈവാനുഗ്രഹമുണ്ടാവുമെന്നായിരുന്നു കമന്റുകള്‍.
രണ്ടാം ഭര്‍ത്താവ് ആദിത്യന് ജയനുമായി അമ്പിളി വേര്‍പിരിഞ്ഞതും ഇരുവരും തമ്മിലുള്ള ആരോപണങ്ങലും ഒരിടയ്ക്ക് സോഷ്യൽ മീഡിയ ഏറ്റുപിടിച്ചിരുന്നു.
