Actress
എന്നോട് ആര്‍ക്കാണ് ഇഷ്ടമെന്ന് ചോദിച്ചാല്‍! അതിപ്പോള്‍ പറയണോ? അഭിമുഖത്തിനിടെ അവതാരകന്റെ ചോദ്യത്തിന് ചിരിപടർത്തി മല്ലിക സുകുമാരൻ, പൂർണ്ണിമയ്ക്ക് അത് മനസ്സിലാകുമെന്ന് നടി ഒടുവിൽ എല്ലാം തുറന്ന് പറഞ്ഞു
എന്നോട് ആര്‍ക്കാണ് ഇഷ്ടമെന്ന് ചോദിച്ചാല്‍! അതിപ്പോള്‍ പറയണോ? അഭിമുഖത്തിനിടെ അവതാരകന്റെ ചോദ്യത്തിന് ചിരിപടർത്തി മല്ലിക സുകുമാരൻ, പൂർണ്ണിമയ്ക്ക് അത് മനസ്സിലാകുമെന്ന് നടി ഒടുവിൽ എല്ലാം തുറന്ന് പറഞ്ഞു
മലയാളി സിനിമ പ്രേമികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരന്‍. മക്കളും മരുമക്കളും, കൊച്ചുമക്കളും സിനിമയിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. നടിയുടെ അഭിമുഖങ്ങൾ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിതാ തന്റെ മക്കളെക്കുറിച്ചും മരുമക്കളെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മല്ലിക സുകുമാരന്‍. ഒരു യൂട്യൂബ് ചാനലിന് നൽകിയ നല്‍കിയ അഭിമുഖത്തിലാണ് അവര്‍ മനസ് തുറന്നത്.
മൂന്ന് പേരും ഒരുമിച്ചിരിക്കുന്ന സമയം കുറവാണ്. മരുമക്കള്‍ രണ്ടു പേരും ഞാന്‍ നോക്കിയിടത്തോളം കറക്ടാണ്. പൃഥ്വിയെ സംബന്ധിച്ചാണെങ്കില്‍ അവന് ഒന്നും സമയമില്ല തിരക്കാണ്. അതിനാല്‍ അതൊക്കെ അറിയാവുന്ന എല്ലാം മാനേജ് ചെയ്യാന്‍ പറ്റുന്ന ഒരാള്‍ തന്നെ വേണമായിരുന്നു. അത് സുപ്രിയയ്ക്ക് കഴിയുന്നുണ്ട്. ഇന്ദ്രനും പൂര്‍ണിമയും അങ്ങനെ തന്നെയാണ്. പൂര്‍ണിമയ്ക്ക് ബുട്ടീക്കുണ്ട്. വീടിന്റെ പണി നടക്കുന്നു. ഇതൊക്കെ നോക്കണം. അതിനാല്‍ അവര്‍ക്ക് തീരെ അറിവില്ലാത്ത പെണ്‍പിള്ളേര്‍ പറ്റില്ല, കുറച്ചൊക്കെ സ്മാര്‍ട്ട് ആയിരിക്കണം.
എന്നോട് ആര്‍ക്കാണ് ഇഷ്ടമെന്ന് ചോദിച്ചാല്‍ അതിപ്പോള്‍ പറയണമോ എന്ന് ചോദിച്ച് ചിരിക്കുകയാണ് മല്ലിക. ഇഷ്ടം പുറമെ കാണിക്കില്ലെങ്കിലും ഉള്ളില്‍ ഒരുപാട് സ്‌നേഹമുള്ളയാളാണ് പൃഥ്വി. ഞാനൊരു കാര്യം പറഞ്ഞാല്‍ ചെയ്തിരിക്കും. അതേപോലെയാണ് സുപ്രിയ. വരാനും കാണാനുമൊന്നും സമയമില്ല. നിര്‍മ്മാണത്തിന്റെ തിരക്കുകളാണ്. അതേസമയം തിരക്കാണെങ്കിലും പൂര്‍ണിമ ഇടയ്‌ക്കൊക്കെ ഓടി വരും. ഇന്ദ്രന്‍ പിന്നേയും വരത്തില്ല. അതുവച്ച് നോക്കുമ്പോള്‍ മക്കളേക്കാള്‍ ബേധം മരുമക്കളാണെന്നാണ് അവർ പറയുന്നത്.
മരുമക്കള്‍ വല്ലപ്പോഴെങ്കിലും വരും. മക്കള്‍ വീഡിയോ കോളിലൂടെ ഇതാണോ ഞങ്ങളുടെ അമ്മ എന്ന് ചോദിക്കുന്നത് പോലെയാണ്. ഒന്നും ഉണ്ടായിട്ടല്ല എന്ന് ഞാന്‍ മനസിലാക്കുകയും ചെയ്യുന്നുണ്ട്. പൂര്‍ണിമ പിന്നേയും മാനേജ് ചെയ്യും. ആരും ചെന്നില്ലെങ്കില്‍ അമ്മയ്ക്ക് വിഷമമാകുമെന്ന് മനസിലാക്കുന്നത് കുറേക്കൂടിയും പൂര്‍ണിമയാണ്. സുപ്രിയയ്ക് മനസിലാകാഞ്ഞിട്ടല്ല തിരക്കാണ്. കൊച്ച് കുട്ടിയും. ഇന്ദ്രന്റെ രണ്ട് കുട്ടികളും വലുതായി. പക്ഷെ അലംകൃത രാജുവിനെ കൊണ്ട് ക്ഷ ണ്ണ വരപ്പിക്കുന്നയാളാണ്. അതുകൊണ്ട് ഇട്ടേച്ച് വരാനൊക്കില്ല.
സത്യത്തില്‍ ഏറ്റവും കൂടുതല്‍ സ്‌നേഹം എന്നോടുള്ളത് കൊച്ചുമക്കള്‍ക്കാണ്. ഇന്നാളൊരു ദിവസം രാജു താമശയ്ക്ക് എന്തോ പറഞ്ഞപ്പോള്‍ ഡാഡ ഡോണ്ട് ഡു ദാറ്റ് എന്നവള്‍ പറഞ്ഞു. അച്ഛമ്മയെ ആരെങ്കിലും എന്തെങ്കിലും പറയുന്നത് നക്ഷത്രയ്ക്കും അലംകൃതയ്ക്കും ഇഷ്ടമല്ല. പ്രാര്‍ത്ഥന ഇത്തിരികൂടി വലുതായത് കൊണ്ട് ഇന്ദ്രനെ പോലെ മര്യാദയോടുകൂടിയൊക്കെ സംസാരിക്കും. മറ്റ് രണ്ടു പേരും അങ്ങനല്ല പച്ചയ്ക്ക് പറയും.
സുകുവേട്ടനുണ്ടായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ പോലത്തെ പലയിടത്തുള്ള താമസമുണ്ടാകില്ല. എല്ലാവരും ഒരുമിച്ച് താമസിക്കണമെന്നേ പറയുമായിരുന്നുള്ളൂ. മക്കള്‍ അച്ഛന്റേയും അമ്മയുടേയും കൂടെ തന്നെയുണ്ടാകണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. ഉണ്ടായിരുന്നുവെങ്കില്‍ എന്തിനാടാ ഇങ്ങനെ അഞ്ചാറു സ്ഥലത്ത് നില്‍ക്കുന്നതെന്ന് ചോദിച്ചേനെ. അമ്മയത് പറയില്ല, അമ്മായിപ്പന് പറയാമല്ലോ. തിരുവനന്തപുരത്ത് നില്‍ക്കുന്നത് എന്താണെന്ന് മക്കള്‍ ചോദിക്കാറുണ്ട്. എനിക്ക് അവിടെ വീടുണ്ട്, ആരെയെങ്കിലും കാണണമെന്ന് തോന്നിയാല്‍ അവിടെ തന്നെ എല്ലാവരുമുണ്ട്. ഇവിടെയാണെങ്കില്‍ രണ്ടാളും എവിടെയെങ്കിലും ആയിരിക്കുമെന്നാണ് നടി പറയുന്നത്
