Connect with us

ട്രാൻസിലും പറവയിലും വില്ലൻ വേഷങ്ങൾക്കായി ക്ഷണിച്ചിരുന്നു, വേണ്ടെന്ന് വെയ്ക്കാൻ കാരണം; തുറന്ന് പറഞ്ഞ് അൽഫോൺസ് പുത്രൻ

Malayalam

ട്രാൻസിലും പറവയിലും വില്ലൻ വേഷങ്ങൾക്കായി ക്ഷണിച്ചിരുന്നു, വേണ്ടെന്ന് വെയ്ക്കാൻ കാരണം; തുറന്ന് പറഞ്ഞ് അൽഫോൺസ് പുത്രൻ

ട്രാൻസിലും പറവയിലും വില്ലൻ വേഷങ്ങൾക്കായി ക്ഷണിച്ചിരുന്നു, വേണ്ടെന്ന് വെയ്ക്കാൻ കാരണം; തുറന്ന് പറഞ്ഞ് അൽഫോൺസ് പുത്രൻ

പ്രേക്ഷകർക്കേറെ സുപരിചിതനാണ് സംവിധായകൻ അൽഫോൺസ് പുത്രൻ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. അൻവർ റഷീദ്, സൗബിൻ ഷാഹിർ സിനിമകളിൽ വില്ലൻ വേഷം ചെയ്യാൻ അവസരം ലഭിച്ചിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

സൗബിൻ സാഹിർ സിനിമ പറവയിലും, അൻവർ റഷീദ് സിനിമ ട്രാൻസിലും അഭിനയിക്കാൻ ക്ഷണം ഉണ്ടായിരുന്നു. അന്ന് ആരോഗ്യം അനുവദിച്ചില്ല. അതുകൊണ്ട് പോകാനായില്ല. ട്രാൻസിൽ ഗൗതം വാസുദേവ മേനോന്റെ കഥാപാത്രത്തിനൊപ്പം വരുന്ന വില്ലനായായിരുന്നു ക്ഷണം.

പറവയിൽ സൗബിൻ ചെയ്ത വില്ലൻ വേഷത്തിനായാണ് സിനിമയുടെ അണിയറപ്രവർത്തകർ ക്ഷണിച്ചത്. ഇപ്പോൾ ആരോഗ്യം മെച്ചപ്പെട്ടു. നല്ല വേഷങ്ങൾക്ക് ക്ഷണം കിട്ടിയാൽ, ഉറപ്പായും ചെയ്യും എന്നാണ് അൽഫോൺസ് പുത്രൻ പറയുന്നത്.

അതേസമയം, ‘ഗോൾഡ്’ ആയിരുന്നു അൽഫോൺസിന്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഏറെ പ്രതീക്ഷയോടെ എത്തിയ സിനിമ തിയേറ്ററിൽ വമ്പൻ പരാജയം ആയിരുന്നു. ഇതോടെ സംവിധായകനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.

പിന്നാലെ സിനിമ പാരാജയമാകാൻ പൃഥ്വിരാജും നിർമ്മാതാവും അടക്കം കാരണക്കാരാണെന്ന് ആരോപിച്ച് അൽഫോൺസ് പുത്രൻ രംഗത്തെത്തിയിരുന്നതും വാർത്തയായിരുന്നു.

ആകെ മൂന്ന് സിനിമകൾ മാത്രമാണ് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്തിട്ടുള്ളത്. ‘നേരം’, ‘പ്രേമം’ എന്നീ സിനിമകൾ ഹിറ്റ് ആയിരുന്നു. എന്നാൽ പിന്നീട് വന്ന ഗോൾഡ് ആ പ്രതീക്ഷ തകർക്കുകയായിരുന്നു. പ്രേമവും നേരവും കൊണ്ട് മാത്രം വമ്പൻ ആരാധകരെയാണ് അദ്ദേഹം സ്വന്തമാക്കിയത്.

More in Malayalam

Trending

Recent

To Top