Malayalam
നേരവും പ്രേമവും പോലെ തന്നെ ഗോള്‍ഡിനും കുറവുകളുണ്ട്; കുറിപ്പുമായി അല്‍ഫോണ്‍സ് പുത്രന്‍
നേരവും പ്രേമവും പോലെ തന്നെ ഗോള്‍ഡിനും കുറവുകളുണ്ട്; കുറിപ്പുമായി അല്‍ഫോണ്‍സ് പുത്രന്‍
സംവിധായകനായും നടനായും മലയാളികള്‍ക്കേറെ പ്രിയങ്കരനായ വ്യക്തിയാണ് അല്‍ഫോണ്‍സ് പുത്രന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും സിനിമാ വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. പ്രേമത്തിനും നേരത്തിനുമെല്ലാം പിന്നാലെ നയന്‍താര, പൃഥ്വിരാജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഗോള്‍ഡ് എന്ന ചിത്രമാണ് അദ്ദേഹം സംവിധാനം ചെയ്തത്.
പ്രേക്ഷകര്‍ ഏറെം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം വ്യാഴാഴ്ച റിലീസിനെത്തുകയാണ്. ഇപ്പോഴിതാ കുറിപ്പുമായി സംവിധായകന്‍. തന്റെ മുന്‍കാല സിനിമകളായ പ്രേമവും നേരവും പോലെ തന്നെ ഗോള്‍ഡിനും കുറവുകളുണ്ടെന്നും അതുകൊണ്ട് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നുമാണ് അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നത്.
അല്‍ഫോണ്‍സ് പുത്രന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ;
നേരവും പ്രേമവും പോലെ തന്നെ ഗോള്‍ഡിനും കുറവുകളുണ്ട്. അതുകൊണ്ടു മിക്കവാറും നിങ്ങള്‍ക്കും ഗോള്‍ഡും ഇഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. നാളെ ഗോള്‍ഡ് റിലീസ് ആണ്. കണ്ടതിന് ശേഷം ഒഴിവു സമയം ലഭിക്കുമ്പോള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എന്നോട് നിങ്ങളുടെ അഭിപ്രായം തുറന്ന് പറയണേ. ഫസ്റ്റ് സീനില്‍ തന്നെ കഥ തുടങ്ങും. ബാക്കി ഞാന്‍ പറഞ്ഞു കുളമാക്കുന്നില്ല. എന്റെ ഭാഗത്തു നിന്നുണ്ടായ കാലതാമസത്തിന് മാപ്പ് ചോദിക്കുന്നു. ബാക്കി നിങ്ങള്‍ കണ്ടിട്ടു പറ അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചു.
