Connect with us

‘മോഹന്‍ലാല്‍ കുതുരപ്പുറത്ത് നിന്ന് വീണ് നടുവിന് ക്ഷതമേറ്റു’; രൂക്ഷ വിമര്‍ശനവുമായി പല്ലിശ്ശേരി

Malayalam

‘മോഹന്‍ലാല്‍ കുതുരപ്പുറത്ത് നിന്ന് വീണ് നടുവിന് ക്ഷതമേറ്റു’; രൂക്ഷ വിമര്‍ശനവുമായി പല്ലിശ്ശേരി

‘മോഹന്‍ലാല്‍ കുതുരപ്പുറത്ത് നിന്ന് വീണ് നടുവിന് ക്ഷതമേറ്റു’; രൂക്ഷ വിമര്‍ശനവുമായി പല്ലിശ്ശേരി

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹന്‍ലാല്‍.

വലിയൊരു ആരാധകവൃന്തം തന്നെ മോഹന്‍ലാലിനുണ്ട്. താരത്തിന്റേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയിലടക്കം വൈറലാകുന്നത്. ഭാവാഭിനയം കൊണ്ട് ആരാധകരെ അമ്പരപ്പിച്ചിട്ടുള്ള താരമാണ് മോഹന്‍ലാല്‍ എന്നതില്‍ സംശയമില്ല.

എന്നാല്‍ സിനിമാ വിശേഷങ്ങള്‍ പറഞ്ഞ് രംഗത്തെത്താറുള്ള പല്ലിശ്ശേരി അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടിരിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെങ്ങും വാര്‍ത്തയാകുന്നത്. മോഹന്‍ലാല്‍ ആശുപത്രിയിലാണെന്നുള്ള വാര്‍ത്തയെ കുറിച്ചാണ് പല്ലിശ്ശേരി പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ വാര്‍ത്തയ്ക്ക് താഴെ നിരവധി പേരാണ് സത്യാവസ്ഥയറിയാതെ കമന്റുകളുമായി എത്തുന്നത്.  രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാല്‍ കുടുംബവുമൊത്ത് വിദേശത്ത് ആയിരുന്നപ്പോള്‍ മോഹന്‍ലാല്‍ അപകടത്തില്‍പ്പെട്ടുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. അന്ന് സിനിമാ നടി ലിസിയെ താന്‍ വിളിച്ച് അന്വേഷിച്ചിരുന്നുവെന്നും ലിസിയാണ് ലാലും കുടുംബവും സുഖമായിരിക്കുന്നതായി അറിയിച്ചതെന്നു പല്ലിശ്ശേരി പറയുന്നതിനൊപ്പം പല പ്രമുഖ താരങ്ങളും മരണപ്പെട്ടുവെന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പടച്ച് വിടുന്നവരെ രൂക്ഷമായ ഭാഷയില്‍ പല്ലിശ്ശേരി വിമര്‍ശിക്കുന്നുമുണ്ട്. 


ഇപ്പോള്‍ മോഹന്‍ലാല്‍ കുതുരപ്പുറത്ത് നിന്ന് വീണ് നടുവിന് ക്ഷതമേറ്റെന്ന നിലയ്ക്കാണ് വാര്‍ത്തകള്‍ പരന്നത്. എന്നാല്‍ തന്റെ അന്വേഷണത്തില്‍ ഇത്തരത്തിലൊരു അപകടം മോഹന്‍ലാലിന് സംഭവിച്ചിട്ടില്ലെന്നാണ് പല്ലിശ്ശേരി പറയുന്നത്. പക്ഷേ ഇതൊരു പുതിയ വാര്‍ത്തയല്ലെന്നാണ് തനിക്ക് അറിയാന്‍ കഴിഞ്ഞതെന്നാണ് അദ്ദേഹം പറയുന്നത്. മുമ്പൊരിക്കല്‍ ലാല്‍ കുതിര സവാരി നടത്തിയെന്നും കുതിര പുറത്ത് നിന്ന് വീണ് നടുവിന് ക്ഷതമേറ്റ് ആശുപത്രിയില്‍ ആകുകയും ചെയ്തിരുന്നു. 


വില്യംസിന്റെ പടത്തിനിടെയായിരുന്നു ലാലിന് അപകടം സംഭവിച്ചത്. എന്ത് റിസ്‌ക് എടുത്തും ഷൂട്ട് ഭംഗിയാക്കുകയെന്നുള്ള ക്യാമറമാനും സംവിധായകനും കൂടിയാണ് വില്യംസ്. വില്യംസിന്റെ പടത്തിലേയ്ക്ക് വരുന്നതിന് മുമ്പ് തന്നെ ഡ്യൂപ്പില്ലാതെ പല ആയാസകരമായ സ്റ്റഡുകളും ചെയ്തിരുന്ന വ്യക്തിയാണ് മോഹന്‍ലാല്‍. ആരാധകരും പ്രിയപ്പെട്ടവരുമടക്കം പലരും ഇങ്ങനെ റിസ്‌കെടുത്ത് ഇത്തരം സീനുകള്‍ ചെയ്യല്ലേ എന്ന് ലാലിനോട് പറഞ്ഞിരുന്നുവെങ്കിലും അതെല്ലാം ഒരു ചെറു പുഞ്ചിരിയോടെ സ്വീകരിക്കുന്ന വ്യക്തിയാണ് മോഹന്‍ലാല്‍. 


ജോഷിയുടെ സിനിമയായ നരനില്‍ മലവെള്ള പാച്ചിലില്‍ ഒഴുകി വരുന്ന മരത്തടി പിടിക്കുന്ന രംഗങ്ങള്‍ ചെയ്യാന്‍ ഡ്യൂപ്പിനെ തീരുമാനിച്ചിരുന്നിട്ട് പോലും ലാല്‍ അതിന് സമ്മതിച്ചിരുന്നില്ല. ഡ്യൂപ്പ് ആണെങ്കില്‍ താന്‍ അഭിനയിക്കില്ല എന്നാണ് മോഹന്‍ലാല്‍ അന്ന് പറഞ്ഞത്. സാഹസിക രംഗങ്ങള്‍ അഭിനയിക്കുന്നതില്‍ ജയനെ പോലെയാണ് മോഹന്‍ലാല്‍. സ്വന്തം ജീവന്‍ പോലും പണയം വെച്ചാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നതെന്നും പല്ലിശ്ശേരി പറയുന്നു. 


ഇത്തരത്തില്‍ പലതവണയാണ് മോഹന്‍ലാലിന് ജയിലില്‍ കിടക്കേണ്ടി വന്നിരുന്നത്. വില്യംസിന്റെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ മോഹന്‍ലാലിനോട് അദ്ദേഹം പോലും പറഞ്ഞിരുന്നു. റിസ്‌ക്കുള്ള സീനാണ്. കുതിരപ്പുറത്താണ് കയറേണ്ടത് എന്നെല്ലാം. ഈ സീന്‍ ചെയ്യാന്‍ ഡ്യൂപ്പിനെ വരെ ഏര്‍പ്പാടാക്കിയിട്ടുണ്ടായിരുന്നെങ്കിലും ലാല്‍ അതിന് സമ്മതിച്ചില്ല.

അങ്ങനെ മോഹന്‍ലാലിന്റെ നിര്‍ബന്ധപ്രകാരം കുതിര വരുന്നു. കുതിരയെ തലോടുന്നു. ടേക്ക് ഓക്കെയാണ്, ലാല്‍ കുതിരപ്പുറത്ത് കയറാന്‍ പോകുന്നു. അതുവരെ കുതിരയ്ക്ക് കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല. 
തുടര്‍ന്ന് കുതിരപ്പുറത്ത് കയറുന്നു. കുതിര അല്‍പ്പം വേഗത കൂട്ടുന്നു. അതോടെ കുതിരയുടെ സ്വഭാവം മാറുകയും കുതിര ലാലിനെ മേശപ്പുറത്ത് നിന്ന് കുടഞ്ഞ് താഴെയിടുകയുമായിരുന്നു.

ആ വീഴ്ചയില്‍ ലാലിന്റെ നടുവിന് കാര്യമായ ക്ഷതമേല്‍ക്കുകയും ചെയ്തിരുന്നു. പണ്ട് നടന്ന ആ സംഭവമാണ് ഇപ്പോള്‍ വീണ്ടും കുത്തിപ്പൊക്കി പ്രചരിപ്പിക്കുന്നത്. ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ഈ അടുത്തായി തുടങ്ങിയ ഏര്‍പ്പാടാണെന്നും ഇതിന് പിന്നില്‍ വലിയൊരു ടീമുണ്ടെന്നും പല്ലിശ്ശേരി പറയുന്നു. 

More in Malayalam

Trending