News
നെല്‍സണ്‍ ദിലീപ്കുമാറിന്റെ പുത്തന്‍ ചിത്രം അല്ലു അര്‍ജുനുമായി
നെല്‍സണ്‍ ദിലീപ്കുമാറിന്റെ പുത്തന്‍ ചിത്രം അല്ലു അര്‍ജുനുമായി
നെല്‍സണ്‍ ദിലീപ്കുമാറിന്റെ കരിയര്‍ ഗ്രാഫിനെ ഉയര്‍ത്തുന്ന തരത്തിലായിരുന്നു ജയിലറിന്റെ ആഗോള വിജയം. ജയിലറെന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിന് ശേഷം നെല്‍സണിന്റെ അടുത്ത സിനിമയുമായി ബന്ധപ്പെട്ട സൂചനകളാണ് പുറത്തുവരുന്നത്. അല്ലു അര്‍ജുനുമായി നെല്‍സണ്‍ കൂട്ടിക്കാഴ്ച്ച നടത്തിയതായാണ് പുതിയ റിപ്പോര്‍ട്ട്.
ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തിയതായും, സിനിമയ്ക്കായി ഒന്നിക്കുന്നതായുമാണ് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്. നെല്‍സണിന്റെ സംവിധാന രീതി അല്ലുവിന് ഇഷ്ടപ്പെട്ടുവെന്നും ഇതേതുടര്‍ന്നാണ് ഒരുമിച്ചൊരു സിനിമയ്ക്കായി ചര്‍ച്ചയ്ക്ക് വിളിച്ചതെന്നുമാണ് വിവരം. നെല്‍സണ്‍ പറഞ്ഞ കഥ നടന് ഇഷ്ടപ്പെട്ടതായും സിനിമ ഉടന്‍ പ്രഖ്യാപിക്കുമെന്നുമാണ് ഇന്ത്യ ടുഡെയുടെ റിപ്പോര്‍ട്ട്.
601.6 കോടിയാണ് ആഗോളതലത്തില്‍ ജയിലര്‍ സ്വന്തമാക്കിയത്. നെല്‍സണിന്റെ അടുത്ത ചിത്രത്തിനും വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ നല്‍കിയിരിക്കുന്നത്. തമിഴിലെ എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ആക്ഷന്‍ ത്രില്ലറായിരിക്കുകയാണ് ജയിലര്‍.
രജനിയുടെ തന്നെ എക്കാലത്തേയും ഗ്യാങ്സ്റ്റര്‍ ക്ലാസിക്കായ ബാഷ സിനിമയോട് ജയിലറിനെ നടന് ഉപമിച്ചത് ചര്‍ച്ചയായിരുന്നു. ജയിലര്‍ റിലീസ് ചെയ്ത് ആദ്യ അഞ്ച് ദിവസം താന്‍ അതിയായ സന്തോഷത്തിലായിരുന്നുവെന്നും എന്നാല്‍ ഭാവി സിനിമകളിലെ തന്റെ പ്രകടനം കൂടുതല്‍ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നും അതില്‍ ആശങ്കയുണ്ടെന്നും രജനികാന്ത് അറിയിച്ചിരുന്നു.
