Connect with us

മല്ലു ട്രാവലറെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്‍പ്പെടെ മാറ്റി; പരാതി വ്യാജമാണെന്ന് തെളിഞ്ഞാല്‍ നിയമസഹായം നല്‍കുമെന്ന് കേരള ഇന്‍ഫ്‌ളുവന്‍സേഴ്‌സ് കമ്മ്യൂണിറ്റി

Malayalam

മല്ലു ട്രാവലറെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്‍പ്പെടെ മാറ്റി; പരാതി വ്യാജമാണെന്ന് തെളിഞ്ഞാല്‍ നിയമസഹായം നല്‍കുമെന്ന് കേരള ഇന്‍ഫ്‌ളുവന്‍സേഴ്‌സ് കമ്മ്യൂണിറ്റി

മല്ലു ട്രാവലറെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്‍പ്പെടെ മാറ്റി; പരാതി വ്യാജമാണെന്ന് തെളിഞ്ഞാല്‍ നിയമസഹായം നല്‍കുമെന്ന് കേരള ഇന്‍ഫ്‌ളുവന്‍സേഴ്‌സ് കമ്മ്യൂണിറ്റി

മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന വ്‌ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ നടപടിയുമായി സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സര്‍മാരുടെ കൂട്ടായ്മയായ കേരള ഇന്‍ഫ്‌ളുവന്‍സേഴ്‌സ് കമ്മ്യൂണിറ്റി. മല്ലു ട്രാവലര്‍ക്കെതിരെ ലൈം ഗികാതിക്രമ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ആണ് നടപടി. ഷാക്കിര്‍ സുബ്ഹാനെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്‍പ്പെടെ മാറ്റിയതായി കേരള ഇന്‍ഫ്‌ളുവന്‍സേഴ്‌സ് കമ്മ്യൂണിറ്റി ഭാരവാഹികള്‍ അറിയിച്ചു.

കിക് ആഭ്യന്തര സെല്‍ നടത്തിയ അന്വേഷണത്തിന് ശേഷമാണ് നടപടി. പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും എന്നാല്‍ വ്യാജമാണെന്ന് വ്യക്തമായാല്‍ ഷാക്കിറിന് നിയമസഹായം ഉള്‍പ്പെടെ പിന്തുണ നല്‍കുമെന്നും കിക് ഭാരവാഹികള്‍ വ്യക്തമാക്കി. സൗദി അറേബ്യന്‍ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മല്ലു ട്രാവലര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഇന്റര്‍വ്യൂ ചെയ്യാന്‍ എത്തിയ സമയത്ത് അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ഷാക്കിര്‍ സുബ്ഹാനെതിരെ കേസെടുത്തത്. അതേസമയം വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന ആരോപണം നേരിട്ട സീരിയല്‍ താരം ഷിയാസ് കരീമിനെ കിക്കിന്റെ ഔദ്യോഗിക പരിപാടികളിലേക്ക് ക്ഷണിക്കേണ്ടതില്ലെന്നും തീരുമാനിച്ചു.

ഷിയാസ് കരീം കമ്മ്യൂണിറ്റിയില്‍ അംഗമല്ല. അതിനാല്‍ മറ്റ് നടപടികളിലേക്ക് കടക്കാതെ മാറ്റി നിര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സെലിബ്രിറ്റിയെന്ന നിലയ്ക്ക് ഷിയാസ് കരീമിനെ ഔദ്യോഗിക പരിപാടികളിലേക്ക് ക്ഷണിക്കേണ്ടതില്ല എന്നാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് കിക്ക് പ്രസിഡന്റ് ഖാദര്‍ കരിപ്പൊടി, സെക്രട്ടറി സായ് കൃഷ്ണ (സീക്രട്ട് ഏജന്റ്) എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം തനിക്കെതിരായ പരാതി വ്യാജമാണ് എന്നാണ് ഷാക്കിര്‍ പറയുന്നത്. കേസ് തെളിവുകള്‍ നിരത്തി നേരിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സൗദി യുവതിയും അവര്‍ക്കൊപ്പമുള്ള യുവാവും ഒരുമിച്ചാണ് ഹോട്ടലില്‍ വന്നത്. ഇതൊരു ഹണിട്രാപ്പ് ആയിരുന്നോ എന്ന് സംശയിക്കുന്നതായും ഷാക്കിര്‍ ആരോപിച്ചിരുന്നു. കൊച്ചിയിലെ ഹോട്ടലില്‍ വെച്ച് ഇന്റര്‍വ്യൂ ചെയ്യുന്നതിനിടെ സൗദി അറേബ്യന്‍ പൗരയായ യുവതിയോട് മോശമായി പെരുമാറി എന്നാണ് പരാതി.

ഐ പി സി 354ാം വകുപ്പ് പ്രകാരമാണ് മല്ലു ട്രാവലര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഷാക്കിര്‍ സുബ്ഹാന് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദേശത്താണ് ഷാക്കിറുള്ളത്. നാട്ടിലെത്തിയാലുടന്‍ ഹാജരാകണം എന്നാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം ചികിത്സാര്‍ഥം കൊച്ചിയില്‍ തുടരുന്ന സൗദി യുവതിയുടെ മൊഴിയെടുക്കാനൊരുങ്ങുകയാണ് പൊലീസ്.

More in Malayalam

Trending