Connect with us

നിയമന വിവരം ടെലിവിഷനിലൂടെ അറിഞ്ഞത് വേദനപ്പിച്ചു; സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രസിഡന്റ് സ്ഥാനം സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ല

Malayalam

സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രസിഡന്റ് സ്ഥാനം സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ല എന്ന് റിപ്പോര്‍ട്ടുകള്‍. സുരേഷ് ഗോപിയ്ക്ക് മുന്നറിയിപ്പ് നല്‍കാതെയാണ് അധ്യക്ഷനാക്കിയത് എന്നാണ് വിവരം. നിയമന വിവരം ടെലിവിഷനിലൂടെ അറിഞ്ഞത് അദ്ദേഹത്തെ വേദനപ്പിച്ചതായാണ് അറിയുന്നത്.

തൃശൂര്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഗാന്ധി ജയന്തി ദിനത്തില്‍ സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്താനിരിക്കെയാണ് നിയമനം. പദയാത്രയുടെ ബോര്‍ഡുകള്‍ വരെ സ്ഥാപിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ പുതിയ ചുമതല ഏറ്റെടുക്കാന്‍ സാദ്ധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ, ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചുമതല നല്‍കിയതിലും സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് അദ്ധ്യക്ഷനായി മൂന്ന് വര്‍ഷത്തേക്കാണ് സുരേഷ് ഗോപിയെ നിയമിച്ചത്.

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് സുരേഷ് ഗോപിയുടെ നിയമന വാര്‍ത്ത എക്‌സിലൂടെ പങ്കുവച്ചത്. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ പ്രവര്‍ത്തിക്കുന്നത്.

More in Malayalam

Trending

Recent

To Top