Actor
അല്ലു അർജുനെ നേരിൽ കാണാൻ 1600 കിലോമീറ്ററിലധികം സൈക്കിൾ ചവിട്ടിയെത്തി ആരാധകൻ; മ ടക്കയാത്രയ്ക്കായി ഫ്ലൈറ്റ് ടിക്കറ്റും നൽകി നടൻ
അല്ലു അർജുനെ നേരിൽ കാണാൻ 1600 കിലോമീറ്ററിലധികം സൈക്കിൾ ചവിട്ടിയെത്തി ആരാധകൻ; മ ടക്കയാത്രയ്ക്കായി ഫ്ലൈറ്റ് ടിക്കറ്റും നൽകി നടൻ
നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ താരമാണ് അല്ലു അർജുൻ അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷ്യപ്പെട്ട വീഡിയോയാണ് ആരാധകരുടെ മനം കവരുന്നത്.
തന്റെ ഇഷ്ട താരമായ അല്ലു അർജുനെ നേരിൽ കാണാൻ 1600 കിലോമീറ്ററിലധികം സൈക്കിൾ ചവിട്ടിയെത്തിയ ആരാധകന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ഉത്തർപ്രദേശിലെ അലിഗഢിൽ നിന്നാണ് മോഹിത് ഹൈദരാബാദിലുള്ള അല്ലു അർജുന്റെ ഓഫീസിലേയ്ക്ക് സൈക്കിൾ ചവിട്ടിയെത്തിയത്.
ആരാധകനെ സ്നേഹത്തോടെയാണ് നടൻ സ്വീകരിച്ചത്. വിശേഷങ്ങൾ ചോദിച്ചറിയുന്നതിനിടെ സൈക്കിളിലാണ് ഇത്രയും ദൂരം എത്തിയതെന്നറിയുമ്പോൾ നടൻ ഞെട്ടുന്നതും വീഡിയോയിൽ കാണാം. തന്നെ കാണാനെത്തിയ ആരാധകനോട് വളരെയധികം സ്നേഹത്തോടെ സംസാരിക്കുന്ന അല്ലു അർജുന്റെ പെരുമാറ്റം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
ആരാധകന് പ്രത്യേക സമ്മാനം കൂടി നൽകിയാണ് താരം യാത്രയാക്കിയത്. ആരാധകന്റെ മടക്കയാത്രയ്ക്കായി അല്ലു അർജുൻ ഫ്ലൈറ്റ് ടിക്കറ്റും നൽകുന്നുണ്ട്. അല്ലു അർജുനെ നേരിൽ കാണണമെന്ന് എപ്പോഴും സ്വപ്നം കണ്ടിരുന്നു എന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ മോഹിത് പറഞ്ഞു. ഈ വിഡിയോ അല്ലു അർജുനും സ്വന്തം പേജിൽ പങ്കുവച്ചിട്ടുണ്ട്.
അതേസമയം, പുഷ്പ 2 വാണ് അല്ലുവിന്റേതായി പുറത്തെത്താനുള്ള മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുമ്പോൾ ബൻവാർ സിംഗ് ഷെഖാവത്ത് ഐപിഎസ് എന്ന വില്ലനായാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. ഡിസംബർ ആറിനാണ് ചിത്രം റിലീസ് ചെയ്യുക.
നേരത്തെ ചിത്രത്തിൻറെ നിർമ്മാതാക്കൾ ആഗസ്റ്റ് 15 ന് ചിത്രം റിലീസാകും എന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് മാറ്റി ഡിസംബറിലായിരിക്കും റിലീസ് ചെയ്യുകയെന്നാണ് അറിച്ചിരിക്കുന്നത്. ഡിസംബർ 6 ന് ആയിരിക്കും പുഷ്പ 2വിൻറെ റിലീസ്. ചിത്രത്തിന്റെ ആദ്യ ഭാഗം 2021 ഡിസംബർ 17 ന് ആയിരുന്നു റിലീസ് ചെയ്തത്.