Malayalam
‘ബിരിയാണി’യുടെ സംവിധായകൻ സജിൻ ബാബു ലൈം ഗികമായി പീ ഡിപ്പിച്ചവെന്ന് ജൂനിയർ ആർട്ടിസ്റ്റുകൾ; കുറ്റസമ്മതം നടത്തി സംവിധായകൻ
‘ബിരിയാണി’യുടെ സംവിധായകൻ സജിൻ ബാബു ലൈം ഗികമായി പീ ഡിപ്പിച്ചവെന്ന് ജൂനിയർ ആർട്ടിസ്റ്റുകൾ; കുറ്റസമ്മതം നടത്തി സംവിധായകൻ
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ തങ്ങൾ നേരിട്ട ചൂഷണങ്ങൾ വെളിപ്പെടുത്തി നിരവധി സ്ത്രീകളാണ് മലയാള സിനിമാ രംഗത്തു നിന്നും മുന്നോട്ട് വന്നിരിക്കുന്നത്. മുൻനിര നടന്മാരായ സിദ്ദിഖ്, ജയസൂര്യ, മുകേഷ്, ബാബുരാജ്, മണിയൻപിള്ള രാജു തുടങ്ങിയവർക്കെതിരേയും സംവിധായകരായ രഞ്ജീത്ത്, ശ്രീകുമാർ മേനോൻ, വികെ പ്രകാശ്, തുളസീദാസ് തുടങ്ങിയവർക്കെതിരേയും നടിമാർ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇപ്പോഴിതാ അന്താരാഷട്ര പ്രശംസ പിടിച്ചു പറ്റിയ കനി കുസൃതി ചിത്രം ബിരിയാണിയുടെ സംവിധായകൻ സജിൻ ബാബു തങ്ങളെ ലൈം ഗികമായി പീ ഡിപ്പിച്ചുവെന്നാപോരിച്ച് രംഗത്തെത്തിയിരിക്കുകയാണ് രണ്ട് ജൂനിയർ ആർടിസ്റ്റുകൾ. ഹേമ കമ്മീഷൻ റിപ്പോർട്ടിനെ അഭിനന്ദിച്ച് സജിൻ ബാബു ഇന്നലെ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു.
തെറ്റുകൾ സംഭവിക്കാമെന്നും, അതെല്ലാം തിരുത്തി മുന്നോട്ട് പോവേണ്ടതുണ്ടെന്നും കുറിപ്പിൽ സജിൻ ബാബു പറഞ്ഞിരുന്നു. ഈ വേളയിലാണ് യുവതികൾ രംഗത്തെത്തിയിരിക്കുന്നത്. സജിൻ ബാബു ഇത്തരമൊരു കുറിപ്പ് പങ്കുവെച്ചില്ലായിരുന്നുവെങ്കിൽ ചിലപ്പോൾ ഈ തുറന്നുപറച്ചിൽ ഉണ്ടാവില്ലായിരുന്നുവെന്നാണ് യുവതികൾ പറയുന്നത്.
സജിന്റെ ഒരു ലോ ബഡ്ജറ്റ് സിനിമയുമായി ബന്ധപ്പെട്ട് സിനിമയുടെ ക്രൂ മെംബേഴ്സ് ഒരു ചെറിയ കെട്ടിടത്തിലായിരുന്നു താമസിച്ചിരുന്നത്. തന്നെ സജിന്റെ കാമുകിയുടെ കൂടെ ആ രാത്രി താമസിപ്പിച്ചുവെന്നും യുവതികളിലൊരാൾ പറയുന്നു. എന്നാൽ എന്നാൽ കാമുകിയില്ലാത്ത സമയത്ത് സജിൻ ബാഗ് എടുക്കാനെന്ന വ്യാജേന മുറിയിലെത്തുകയും തന്നെ കടന്നുപിടിക്കുകയും ചെയ്തുവെന്നാണ് ഒരു യുവതി പറഞ്ഞത്.
സജിന്റെ ഒരു തിരക്കഥ വിവർത്തനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് തനിക്ക് പീ ഡനം നേരിട്ടതെന്നാണ് മറ്റൊരു യുവതി പറയുന്നത്. തിരക്കഥ വിവർത്തനം ചെയ്യാൻ തൃശ്ശൂർ സംഗീത നാടക അക്കാദമിയിലെത്തി. എന്നാൽ തിരക്കഥ വായിക്കാനെന്ന വ്യാജേന പുറത്ത് മുറിയെടുക്കുകയും താൻ തിരക്കഥ വായിക്കുന്ന സമയത്ത് സജിൻ മുറിയിലെത്തുകയും തന്നെ കയറിപിടിക്കുകയും ചെയ്തു.
തുടർന്ന് ശബ്ദമുണ്ടാക്കിയപ്പോൾ ക്ഷമ പറഞ്ഞു. സാധാനങ്ങളെടുത്ത് താൻ പുറത്തിറങ്ങാൻ തുടങ്ങിയപ്പോൾ മുറിയിൽ വെച്ച് സജിൻ ബാബു സ്വ യംഭോ ഗം ചെയ്യാൻ തുടങ്ങിയെന്നുമാണ് മറ്റൊരു യുവതി പറഞ്ഞത്. ഈ ആരോപണങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോൾ സജിൻ ബാബു തങ്ങളോട് കുറ്റസമ്മതം നടത്തിയെന്നാണ് യുവതികൾ വെളിപ്പെടുത്തൽ നടത്തിയ ചാനൽ റിപ്പോർട്ട് ചെയ്യുന്നത്.
സജിൻ ബാബു പങ്കുവെച്ചിരുന്ന പോസ്റ്റ് ഇങ്ങനെയായിരുന്നു;
അടിമുടി ഒരു പുരുഷാധിപത്യ സമൂഹത്തിൽ ജനിക്കുകയും,അവിടത്തെ കീഴ് വഴക്കങ്ങൾ പ്രാക്ട്ടീസ് ചെയ്ത് ജീവിക്കുകയും ചെയ്യുന്ന പുരുഷന്മാർക്ക് അവരുടെ അറിവില്ലായ്മയിൽ നിന്നും, സമൂഹത്തിന്റെ കണ്ടീഷനിങ്ങ് കൊണ്ടും, ജീവിത സാഹജര്യങ്ങളിനിന്നും സംഭവിക്കുന്ന പല, പല തെറ്റുകളെയും നോർമലൈസ് ചെയ്ത് കൊണ്ടാണ് ഞാനുത്പടെയുള്ള ധാരാളം പേർ ജീവിക്കുന്നത്. ഇതേ സമയം ചിലർ അധികാരം ഉപയോഗിച്ച് കൊണ്ടും, ചോദിക്കാനും പറയാനും ആരുമില്ല എന്ന തോന്നലിൽ നിന്നും പലതും ചെയ്യുകയും, പ്രവർത്തിക്കുന്നുമുണ്ട്.
ഈ ശീലങ്ങൾ ഒക്കെയും തിരുത്ത പെടുകയും, ഇതുവരെ ചെയ്ത് കൂട്ടിയതൊക്കെ തെറ്റാണ് എന്ന് സിനിമാ മേഘലയിൽ ഉള്ളവർ മുതൽ സമൂഹത്തിന്റെ എല്ലാ തട്ടിലും പ്രവർത്തിക്കുന്ന പുരുഷന്മാർക്കും ബോദ്ധ്യമാകാൻ ഹേമ കമ്മിറ്റി റിപ്പോർട്ടിനും, അത് കൈകാര്യം ചെയ്യുന്ന മീഡിയകൾക്കും,സർക്കാരിനും,പൊതു ജനങ്ങൾക്കും കഴിയണം.
അത്രയും ആഴത്തിൽ ഇതൊക്കെ മനുഷ്യരുടെ ഹൃദയങ്ങളിൽ ചെന്ന് പതിയുമ്പോഴാണ് ഇതുവരെ തെറ്റ് ചെയ്തവർക്ക് ഇത്രയും നാൾ അവർ ചെയ്ത് കൂട്ടിയതൊക്കെ ശരിയല്ല എന്ന ബോധ്യം ഉണ്ടാക്കുകയും അതാവാർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയുകയുള്ളൂ.. പത്തറുപത് കൊല്ലമായി ഇതൊക്കെ ശീലമാക്കിയവർക്ക് പൊരുത്തപ്പെടാൻ ചിലപ്പോൾ നല്ല ബുദ്ധിമുട്ടായിരിക്കാം.
ചിലപ്പോൾ അവർ ഇതൊന്നും മനസ്സിലാക്കാതെ മരണപ്പെട്ടും പോകുമായിരിക്കാം. പക്ഷെ പുതിയ ഒരു നല്ല തലമുറയെ സൃഷ്ടിക്കാനും, പറ്റിയ തെറ്റുകൾ റിപ്പീറ്റ് ചെയ്യരുത് എന്ന് ആഗ്രഹിക്കുന്ന സമൂഹത്തിലെ മനുഷ്യരെയൊക്കെ തിരുത്താനും സാധിക്കുമ്പോഴാണ് സർക്കാർ നിയോഗിച്ച കമ്മിറ്റുക്കും, ആ കമ്മിറ്റി ഉണ്ടാക്കാൻ പൊരുതിയ WCC ക്കും ഇപ്പോഴത്തെ വിജയത്തെക്കാളും പത്തരമാറ്റോടെ വിജയിക്കാൻ കഴിയുന്നത്.
സംഭവിച്ച തെറ്റുകൾ ഏറ്റുപറയാനും, അതാവർത്തിക്കാതിരിക്കാനും പറ്റുന്ന ഒരു പുതിയ ലോകത്തെ നമുക്ക് സ്വപ്നം കാണാം. അതിന് ഒരു തുടക്കമാകട്ടെ ഇതൊക്കെ. ചെയ്ത തെറ്റുകൾ സ്വയം ബോധ്യമായിട്ടും വീണ്ടും വീണ്ടും ആ തെറ്റ് ആവർത്തിക്കുന്നവർ ശിക്ഷിക്കപ്പെടുകതന്നെ വേണം..
