Connect with us

ശബരിമല വിഷയം ചർച്ച ചെയ്തവർ ഇപ്പോൾ ഭയക്കുന്നതെന്തിന്! ബിരിയാണിയെയോ സമാധാന മതത്തെയോ?

Malayalam

ശബരിമല വിഷയം ചർച്ച ചെയ്തവർ ഇപ്പോൾ ഭയക്കുന്നതെന്തിന്! ബിരിയാണിയെയോ സമാധാന മതത്തെയോ?

ശബരിമല വിഷയം ചർച്ച ചെയ്തവർ ഇപ്പോൾ ഭയക്കുന്നതെന്തിന്! ബിരിയാണിയെയോ സമാധാന മതത്തെയോ?

ബിരിയാണി അഥവാ ഇറച്ചിയുടെ രുചി എന്ന് വിശേഷിപ്പിക്കാവുന്ന സിനിമ, നിരവധി ചലച്ചിത്ര അവാർഡുകൾ വാരിക്കൂട്ടിയിട്ടും തിയറ്ററുകൾ നിരസിച്ച സിനിമ. മതത്തെ ചൊറിയുന്നതും ഭോഗരംഗങ്ങൾ പച്ചക്ക് അവതരിപ്പിച്ചതും കൊണ്ടാകാം ഇത്തരത്തിൽ സിനിമ തരംതിരിക്കപ്പെട്ടത്.

മലയാളികൾ അധികം കൊട്ടിഘോഷിച്ചിട്ടില്ലാത്ത, ഒരുപക്ഷെ മലയാളികളുടെ പുകഴ്ത്തലിനു നിന്നുകൊടുക്കാത്ത നായിക കനി കുസൃതി പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ബിരിയാണി. കഴിഞ്ഞ ദിവസമാണ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ചിത്രം റിലീസ് ചെയ്തത്.

ഇപ്പോഴിതാ നിഷാദ് ബാല സിനിമയെ കുറിച്ചെഴുതിയ കുറിപ്പാണ് സോഷ്യൽ മീഡിയ ചർച്ചയാകുന്നത്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ സംവിധായകൻ ജിയോ ബേബിയും കുറിപ്പിനെ സപ്പോർട്ട് ചെയ്തു കമെന്റ് ചെയ്തിട്ടുണ്ട്. മാംസത്തിൻ്റെ നിർവചനം – ബിരിയാണി എന്ന തലക്കെട്ടോടെയാണ് നിഷാദ് ബാബു എഴുതിയിരിക്കുന്നത് .

അരികവത്ക്കരികപ്പെട്ട, സംശയത്തിൻ്റെ നിഴലിൽ നില്ക്കുന്ന, മത സ്ഥാപനങ്ങളാൽ നീക്കി നിർത്തപ്പെട്ട, ബന്ധുത്വം പൊടുന്നനെ ഇല്ലാതായ ജീവിതങ്ങളുടെ പലരും പറയാൻ മടിക്കുന്ന കഥ പറയുകയാണ് സജിൻ ബാബു ബിരിയാണി എന്ന ചിത്രത്തിലൂടെ.

ചിത്രത്തിൽ മാംസം എന്നത് പല രീതിയിൽ ബിംബവത്കരിക്കപ്പെടുന്നുണ്ട്. ഇത് തന്നെ ചിത്രത്തിലെ ശക്തമായ രാഷ്ട്രീയവും… ശീതികരിച്ച ചാനലിലെ ചർച്ചാ മുറികളാണോ നേരിൻ്റെ മുഖം നമ്മൾക്ക് കാണിച്ചു തരുന്നത്?
ചർച്ച ചെയ്യപ്പെടുന്നവരുടെ വികാര, വിചാരങ്ങൾ തന്നെയാണോ മുഖ്യധാരാ മാധ്യമങ്ങൾ നമ്മൾക്ക് മുന്നിൽ എത്തിക്കുന്നത്?-

ഇത്തരം ചോദ്യങ്ങൾ നമ്മൾക്ക് നേരെയും ഉയർത്തുന്നുണ്ട് സജിൻ ചിത്രത്തിൽ. സ്ത്രീക്ക് പല പേരുകളുണ്ടെങ്കിലും അവരെ മാംസമായി കാണുന്ന സമൂഹത്തിനു നേരയും ഒരു കണ്ണാടി പിടിച്ചിട്ടുണ്ട് ഈ സിനിമയുടെ പ്രവർത്തകർ. ഭോഗ തൃഷ്ണയിലൂടെ നീങ്ങുന്ന സമൂഹത്തിനെ തൻ്റെ നിസ്സംഗതയിലൂടെ , തകർന്ന ജീവിതത്തിൻ്റെ തിരുശേഷിപ്പിലൂടെ പ്രതിരോധിക്കുന്ന ഖദീജയായി സൂക്ഷാഭിനയത്തടെ ഞെട്ടിച്ചു കനി കുസൃതി…

കനിക്ക് ശക്തമായ കൂട്ടായി സിനിമയിൽ മാത്രമല്ല അഭിനയത്തിലും ശൈലജ ജലയുടെ അമ്മ വേഷം. ഗംഭീര വേഷ പകർച്ച തന്നെ അവരുടെത് . പല സമയത്തും സ്ക്രീനിൽ അവർ തൻ്റെ സാന്നിധ്യം മുദ്ര കുത്തിയത്ത് കണ്ണിലെ ചലനങ്ങളിലൂടെയും, ദയനീയമായ നടത്തതിലൂടെയും ആയിരുന്നു. കരളലയിച്ച പ്രകടനം.
സുർജിത്ത് എന്ന നടൻ തൻ്റെ അഭിനയം കൊണ്ട് പ്രേക്ഷകരെ മറ്റൊരു തലത്തിലെത്തിച്ചു. പള്ളിയിൽ വാങ്കു വിളിച്ചു ജീവിക്കുന്ന ആ കഥാപാത്രത്തിൻ്റെ സങ്കീർണതകളെ തന്മയത്വത്തോടെ അഭിനയിച്ചു ഫലിപ്പിച്ചു അദ്ദേഹം..

മലയാള നാടക രംഗത്തെ പ്രധാനികളെ മുഖ്യ കഥാപാത്രങ്ങളാക്കി മാറ്റിയ സജിൻ തൻ്റെ കഥാപാത്ര തിരഞ്ഞെടുപ്പിന് പ്രത്യേക കൈയ്യടി അർഹിക്കുന്നു. ഈ കഥാപാത്രങ്ങളാണ് ചിത്രത്തിൻ്റെ നട്ടെല്ല്.
നമുക്ക് ചുറ്റും പലപ്പോഴും കാണപ്പെടുന്ന പല കാര്യങ്ങളെയും തുറന്നു കാട്ടുന്നത് സജിൻ ആസ്വദിക്കുന്നതായി തോന്നിയിട്ടുണ്ട് അദ്ദേഹത്തിൻ്റെ സിനിമകളിലൂടെ.

അദ്ദേഹത്തിന്റെ നായകൻമാർ വിചിത്രമായ സാഹചര്യങ്ങളിലും, പാരമ്പര്യേതര രീതികളിലൂടെയും ആണ് അവർ സ്വയം കണ്ടെത്തലുകളിലേയ്ക്കെത്തുന്നത്. അദ്ദേഹത്തിന്റെ ആദ്യ ചിത്രം അസ്തമയം വരേയിൽ പരമ്പരാഗതമായ കാര്യങ്ങളെയും കുടുംബ ബന്ധങ്ങളുടെ പവിത്രതയെയും ചോദ്യം ചെയ്യുന്നുണ്ട്.
അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ അയാൾ ശശിയിൽ, ഒരു മനുഷ്യനു പ്രശസ്തി നേടാൻ , അവൻ എത്രത്തോളം പോകും എന്ന് നമ്മൾക്ക് കാണിച്ചു തരുന്നുണ്ട്.

ബിരിയാണിയിൽ ഇതിനെല്ലാം മുകളിലാണ് ഈ സംവിധായകൻ പ്രേക്ഷകർക്ക് കരുതി വച്ചിരിക്കുന്നത്.സജിൻ ബാബു കഥ അനാവരണം ചെയ്ത രീതിയാണ് ഗംഭീരം. ഒരു First person Narattive ലൂടെ നമ്മളെ കഥയിലേയ്ക്ക് വലിച്ചിടുകയാണ്. പതിഞ്ഞ താളത്തിൽ കഥ നീങ്ങുമ്പോൾ പ്രേക്ഷകൻ ഖദീജയുടെ മാനസിക അവസ്ഥ തിരിച്ചറിയുന്നു. പിന്നീട് നമ്മൾ എത്തി ചേരുന്നത് ഒരു മരവിപ്പിലേയ്ക്കാണ്….! തീക്ഷണമായ പ്രതിരോധമാണ് ഈ ബിരിയാണി…! എന്നാണ് കുറിപ്പ്.

എന്നാല്‍ സിനിമയുടെ വ്യാജ പതിപ്പുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ഇത്തരം വ്യാജ പതിപ്പുകള്‍ കാണുന്നതിന് എതിരെ സംവിധായകനായ സജിന്‍ ബാബുവും രംഗത്തുവന്നിരുന്നു. 99 രൂപ കൊടുക്കാന്‍ കഴിയാത്തവര്‍ മെസേജ് അയച്ചാല്‍ പ്രൈവറ്റ് ലിങ്ക് തരാം എന്നാണ് സജിൻ പ്രതികരിച്ചത്. വ്യാജ പതിപ്പ് കാണാതെ കേവ് ഇന്ത്യ എന്ന ഒടിടി പ്ലാറ്റ്‌ഫോമിലൂടെ തന്നെ കാണണമെന്നും അദ്ദേഹം പറയുന്നു.

about biriyani malayalam movie

More in Malayalam

Trending